"ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎1960-1970: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 21:
[[ചിത്രം:Vikram Sarabhai.jpg|thumb|right|ഡോ. വിക്രം സാരാഭായ്]]
=== 1960-1970 ===
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് [[വിക്രം സാരാഭായി|ഡോക്ടർ വിക്രം സാരാഭായിയേയാണ്]]. [[സോവിയറ്റ് യൂണിയൻ]] 1957ൽ [[സ്പുട്നിക്]] വിക്ഷേപണം നടത്തിയ നാൾ മുതൽ ഒരു കൃത്രിമോപഗ്രഹങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഭാരതത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം അത്യന്താപേക്ഷിതമാണ് ,എന്ന കാഴ്ചപ്പാടുണ്ടായിരുന്ന പ്രധാനമന്ത്രി [[ജവഹർലാൽ നെഹ്രു]] [[1961]]ൽ ബഹിരാകാശ ഗവേഷണത്തെ ആണവോർജ്ജ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി. ഇന്ത്യൻ ആണവ സാങ്കേതിക വിദ്യയുടെ പിതാവും, ഇന്ത്യൻ ആണവോർജ്ജ വിഭാഗത്തിന്റെ അന്നത്തെ തലവനുമായിരുന്ന, [[ഹോമി ജെ. ഭാഭ|ഹോമി ഭാഭ]] [[1962]]ൽ ഇന്ത്യൻ നാഷണൽ കമ്മറ്റി ഫോർ സ്പേസ് റിസർച്ച് (ആംഗലേയം:Indian National Committee for Space Research ''(INCOSPAR)'' ) എന്ന സമിതി സ്ഥാപിക്കുകയും സാരാഭായിയെ അതിന്റെ ഡയറക്ടറായി ചുമതലപ്പെടുത്തുകയും ചെയ്തു.
 
മറ്റു പല രാഷ്ട്രങ്ങളുടേയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും അവർ നേരത്തെ തന്നെ സ്വായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങൾക്കുള്ള ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയുടെ ചുവടു പിടിച്ചാണ് വളർന്നു വന്നിരുന്നത്. പക്ഷേ ഇന്ത്യയുടെ ഈ ബഹിരാകാശ പദ്ധതി കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന പ്രാവർത്തിക ലക്ഷ്യം മാത്രം മുന്നിൽകണ്ട് രൂപവത്കരിച്ചതായിരുന്നു. [[1962]]ൽ സ്ഥാപിക്കപ്പെട്ടതു മുതൽ ഈ സംഘം മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയിരുന്നു. പരീക്ഷണങ്ങൾക്കായുള്ള [[സൗണ്ടിംഗ് റോക്കറ്റ്|സൗണ്ടിംഗ് റോക്കറ്റുകളുടെ]] വിക്ഷേപണവും മറ്റും ഈ സമിതി വിജയകരമായി നടത്തിയിരുന്നു. ഭൂമദ്ധ്യരേഖയുമായി ഇന്ത്യക്കുള്ള ഭൌമശാസ്ത്രപരമായ അടുപ്പവും ഇവർക്കൊരനുഗ്രഹമായിരുന്നു.