"ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 52:
ഇന്ത്യയിൽ സർവകലാശാലകളുടെ എണ്ണം 1916-17 വർഷങ്ങളിൽ വെറും എട്ട് മാത്രമായിരുന്നു. 1921-22 ൽ 14 ആയും 1936-37ൽ 16 ആയും ഉയർന്നു. കോളജുകളാവട്ടെ 1921-22 കാലത്തെ വെറും 226 ൽ നിന്ന് 36-37 ൽ 340 ആയി ഉയർന്നു. സ്‌കൂളുകൾ 21-22 ൽ 8987 ആയിരുന്നത് 1936 -37 ൽ 14414 ആയി ഉയർന്നു. വിദ്യാർഥികളുടെ എണ്ണം 1901 – 02 വർഷങ്ങളിലെ 45 ലക്ഷത്തിൽ നിന്ന് 1936 – 37 ൽ ഒരു കോടി 41 ലക്ഷമായി ഉയർന്നു. അതിൽ 31 ലക്ഷം പെൺകുട്ടികളായിരുന്നു. വിദ്യാർഥികളിലെ രാഷ്ട്രീയ അവബോധം വളരെ ഉയർന്നതായിരുന്നു. ഇതിന് കാരണമായത് 1928ൽ ആരംഭിച്ച യൂത്ത്‌ലീഗ് പ്രസ്ഥാനമായിരുന്നു. അവർ റഷ്യൻ വിപ്ലവത്തിന്റെ വിജയത്തോടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി.
 
1928ൽ കൽക്കത്തയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിലും 1929ൽ ലാഹോറിൽ മദൻ മോഹൻ മാളവ്യയുടെ അധ്യക്ഷതയിലും രണ്ട് വിദ്യാർഥി സമ്മേളനങ്ങൾ നടന്നു. 1930 കൾ മുതൽ വിവിധ സ്റ്റുഡന്റ്‌സ് ഫെഡറേഷനുകൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ രൂപീകൃതമായി. ഈയൊരു പശ്ചാത്തലത്തിലാണ് 1931 മാർച്ച് 26ന് കറാച്ചിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന 700 പ്രതിനിധികൾ പങ്കെടുത്ത യോഗം ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപം നൽകാൻ തീരുമാനിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് അധികാരികൾ ഇതിലെ അപകടം മനസിലാക്കി വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർഥികളെ ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ വിളിച്ചുകൂട്ടി ഒരു ഔദ്യോഗിക സംഘടനയുണ്ടാക്കുവാൻ ശ്രമിച്ചു. പക്ഷെ, പ്രസ്തുത മീറ്റിംഗ് ദേശീയവാദികളായ വിദ്യാർഥികൾ കൈയ്യടക്കി. ഇതോടെ ദേശീയ വാദികളായ വിദ്യാർഥികളുടെ ഒരു അഖിലേന്ത്യാ സംഘടനയുടെ രൂപീകരണം അനിവാര്യമാണെന്ന് ദേശീയ വാദികൾക്ക് ബോധ്യമായി. അങ്ങനെയാണ് 1936 ഓഗസ്റ്റ് 12-13 തീയതികളിൽ ഇന്ത്യയിലെ എല്ലാ വിദ്യാർഥി സംഘടനകളെയും ക്ഷണിച്ചുകൊണ്ട് ഒരു സമ്മേളനം നടത്തുവാൻ തീരുമാനമാവുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ പാർട്ടികളിൽ നിന്നെല്ലാം പ്രതിനിധികളെത്തി. വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാപന സമ്മേളനം അങ്ങനെ രാജ്യം മുഴുവൻ പങ്കെടുത്ത വലിയ ഒരു സമ്മേളനമായി മാറി. 936 പ്രതിനിധികൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ 211 സംഘടനകളെ പ്രതിനിധാനം ചെയ്തു. മഹാത്മാഗാന്ധി,[[മുഹമ്മദാലി രവീന്ദ്രനാഥജിന്ന]] ടാഗോർ,അദ്ധ്യക്ഷത വഹിച്ച രൂപീകരണ സമ്മേളനം [[ജവഹർലാൽ നെഹ്‌റു]] ആണ് ഉദ്ഘാടനം ചെയ്തത്. [[മഹാത്മാഗാന്ധി]], [[രവീന്ദ്രനാഥ ടാഗോർ]], [[ശ്രീനിവാസശാസ്ത്രി ]]തുടങ്ങിയ അനേകം ദേശീയ നേതാക്കൾ ആശംസകൾ നേർന്നു. ഈ സമ്മേളനമാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ ആരംഭം. പ്രേംനാരായണൻ ഭാർഗവ ആദ്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫിന്റെ രണ്ടാമത്തെ സമ്മേളനം 1936 നവംബർ 22 മുതൽ ലാഹോറിൽ നടന്നു. ഈ സമ്മേളനത്തിലാണ് എഐഎസ്എഫിന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഈ സമ്മേളനത്തിൽ നാസി ജർമ്മനി സ്‌പെയിനിനെതിരെ നടത്തുന്ന യുദ്ധത്തിനെതിരെയുള്ള പ്രമേയം പാസാക്കി. റഷ്യൻ വിപ്ലവത്തിൽ നിന്നും ആവേശമുൾക്കൊള്ളണമെന്ന് ശരത്ചന്ദ്രബോസ് പ്രസംഗിച്ചു. ലോക വിദ്യാർഥി പ്രസ്ഥാനവുമായി (ഇന്റർനാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ്) എഐഎസ്എഫിനെ അഫിലിയേറ്റ് ചെയ്തു. ആദ്യമായി വിദ്യാർഥികളുടെ ഒരു അവകാശപത്രിക തയ്യാറാക്കി.
 
==രൂപീകരണം==
"https://ml.wikipedia.org/wiki/ഓൾ_ഇന്ത്യാ_സ്റ്റുഡൻ്റ്സ്_ഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്