"ഇസ്താംബുൾ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

869 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത് ഇസ്താംബൂൾ നഗരത്തിന്റെ യൂറോപ്യൻ ഭാഗത്തുള്ള പ്രവിശ്യയുടെ തലസ്ഥാന ജില്ലയായ ഫാത്തിഹിലെ ബയാസാറ്റ് സ്‌ക്വയറിനോട് ചേർന്നാണ്. 1923/1930 ന് മുമ്പുള്ള ചില പാശ്ചാത്യ സ്രോതസ്സുകളിൽ നഗരത്തിന്റെ മുൻ പേരിന് ശേഷം കോൺസ്റ്റാന്റിനോപ്പിൾ സർവകലാശാല എന്നാണ് ഇതിനെ വിളിക്കുന്നത്.<ref>''[[Journal of the American Medical Association]]'', Volume 79. [[American Medical Association]], 1922. p. [https://books.google.com/books?id=XZ8hAQAAMAAJ&pg=PA646 646]</ref>
==ചരിത്രം==
1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1453 ൽ മെഹ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) പിടിച്ചടക്കിയ ഉടനെ സ്ഥാപിതമായ മദ്രസ (ഇസ്ലാമിക് ദൈവശാസ്ത്ര സ്‌കൂൾ) 1933 ൽ ഇസ്താംബുൾ സർവകലാശാലയായി പരിണമിച്ച ദാറുൽ ഫനൂനിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു.<ref name="Rüegg, Walter 687">Rüegg, Walter: "European Universities and Similar Institutions in Existence between 1812 and the End of 1944: A Chronological List", in: Rüegg, Walter (ed.): ''[[A History of the University in Europe|A History of the University in Europe. Vol. 3: Universities in the Nineteenth and Early Twentieth Centuries (1800–1945)]]'', Cambridge University Press, 2004, {{ISBN|978-0-521-36107-1}}, p. 687</ref>വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, കാർട്ടോഗ്രഫി (ചാർട്ടുകളും ഭൂഗോളപടങ്ങളും വരയ്ക്കുന്ന വിദ്യ) ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത, മതം, സാഹിത്യം, ഭാഷാശാസ്ത്രം, നിയമം മുതലായ നിരവധി ശാസ്ത്ര ശാഖകളിലും മേഖലകളിലുമുള്ള വിദ്യാഭ്യാസം 19ആം നൂറ്റാണ്ട് വരെ ഈ മദ്രസയിൽ നിന്ന് ലഭ്യമായിരുന്നു. എന്നിരുന്നാലും, ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മദ്രസകൾക്ക് കഴിയാതായപ്പോൾ, ഒരു പുനസംഘടന പ്രക്രിയ ആരംഭിച്ചു, അതിന്റെ ഫലമായി, ഇസ്താംബുൾ സർവകലാശാലയുടെ കാതലായ ദാറുൽ ഫനൂൻ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. എന്നിരുന്നാലും, ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മദ്രസകൾക്ക് കഴിയാതായപ്പോൾ, ഒരു പുനസംഘടന പ്രക്രിയ ആരംഭിച്ചു, അതിന്റെ ഫലമായി, ഇസ്താംബുൾ സർവകലാശാലയുടെ കാതലായ ദാറുൽ ഫനൂൻ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1863ൽ ദാറുൽ ഫനൂൻ ഉസ്മാനി എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. പക്ഷേ, 1871ൽ ഇത് അടച്ചുപ്പൂട്ടി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3247299" എന്ന താളിൽനിന്ന് ശേഖരിച്ചത്