"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:മമ്പുറം തങ്ങളുടെ വീട്‌.jpg|thumb|225px|മമ്പുറം തങ്ങളുടെ മാളിക]]
{{Infobox Muslim scholars
|notability =[[കൊളോണിയൽ വിരുദ്ധ പോരാളിനേതാവ്]]
[[ഇസ്ലാമിക പണ്ഡിതൻ]]
|era = [[ബ്രിട്ടീഷ് ഇന്ത്യ]]
വരി 23:
}}
 
പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയായിരുന്നു]]<ref name="IM3">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |location=Abstract |page=3 |url=https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |accessdate=14 നവംബർ 2019}}</ref> '''സയ്യിദ് അലവി തങ്ങൾ'''. മുഴുവൻപേര് സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ. '''''മമ്പുറം തങ്ങൾ ഒന്നാമൻ''''' എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്.ഇദ്ദേഹം [[സൂഫി]]കളിലെ അത്യുന്നത സ്ഥാനക്കാരനായ [[ഖുതുബ്]] <ref>മദീന മുഫ്തിയായിരുന്ന ഉമറുല് ബര്റ് അൽ മദനി രചിച്ച 'മൗലിദുൻ ഫീ മനാഖിബി സയ്യിദ് അലവി അൽ മമ്പുറമീ(മിൻഹത്തുൽ ഖവീ ബി മിദ്ഹത്തി സയ്യിദ് അലവി) പേജ്: 5</ref> <ref>പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ രചിച്ച 'അന്നഫ്ഹത്തുൽ ജലീല'</ref>ആയിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. <ref>http://keralamuslimstudies.blogspot.in/2012/10/blog-post_20.html</ref>
 
==ജീവചരിത്രം==
വരി 30:
 
==സാമൂഹിക രംഗം ==
ഏറനാട്ടിൽ ഇസ്ലാമിക മതപ്രാചാരണംമതപ്രചാരണം ശക്തമാക്കിയ സൂഫി സന്യാസിയായിരുന്നു അലവി. ഏറനാട്ടിലെ സൂഫിവര്യനായ [[അറബി തങ്ങൾ]]ളുടെ വഴിയേ ആയിരുന്നു മമ്പുറം സയ്യിദ് അലവിയുടെ സഞ്ചാരം. ഉൾ നാടുകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാനായി യാത്രകൾ നടത്തിയ അലവിയുടെ കാലത്താണ് [[ഏറനാട്]], [[വള്ളുവനാട്]] ദേശങ്ങളിൽ അതിവേഗം ഇസ്ലാം വലിയ തോതിൽ പ്രചുരപ്രാചാര്യം നേടിയത്. [[കറാമത്ത്]] എന്ന പേരിലുള്ള ഒട്ടേറെ അത്ഭുത സിദ്ധികൾ പ്രവർത്തിക്കുന്ന ദിവ്യനായി പെട്ടെന്ന് തന്നെ ഇദ്ദേഹം അറിയപ്പെടുകയും ജാതി മത ഭേദമന്യേ ജനങ്ങൾ ആദരിക്കുന്ന മാഹാത്മാവായി മാറുകയുമുണ്ടായി.<ref>K.N. Panickar. A~ainst Lord and State: Religion and Peasant uvrisings in hlalabar -1836-21.New Delhi. 1992, p.61. </ref>
 
മത പരിഗണനകൾ കൂടാതെ ജനങ്ങളുമായി സൗഹാർദ്ദ അന്തരീക്ഷം നില നിർത്തിയ സിദ്ധനായിരുന്നു മമ്പുറം സയ്യിദ് അലവി. എല്ലാ സൂഫി സന്യാസികളെയുമെന്ന പോലെ പ്രാദേശിക അന്തരീക്ഷം ഇസ്ലാമിക ആചാരങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്നല്ലാതെ അറേബ്യൻ അന്തരീക്ഷം പ്രാദേശികതയ്ക്ക് മുകളിൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം തുനിഞ്ഞിരുന്നില്ല. മുസ്ലിങ്ങൾക്കിടയിൽ വിശുദ്ധ പദവിയായിരുന്നു അലവിക്ക് ഉണ്ടായിരുന്നത്. പ്രായഭേദമന്യേ മാപ്പിളമാർ ഇദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. സയ്യിദ് അലവി പുണ്യ വ്യക്തിത്വമാണെന്നും അത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ളവനാണെന്നും മാപ്പിളമാർ പരക്കെ വിശ്വസിച്ചിരുന്നു. മുസ്ലിങ്ങൾക്ക് പുറമെ കീഴാള ജനവിഭാഗങ്ങളും രക്ഷകനെന്ന പോൽ സയ്യിദ് അലവിയോട് ബഹുമാനം കാട്ടിയിരുന്നു. അധഃകൃത വർഗ്ഗങ്ങളോട് അനുഭാവ പൂർണ്ണമായ പെരുമാറ്റമായിരുന്നു അലവിയുടേത് അവരെ അകറ്റി നിർത്തിയിരുന്നില്ല, ആഹാരം നൽകുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞു സഹായിക്കുകയും ചെയ്തിരുന്നു. അലവിയാൽ നിർമ്മിക്കപ്പെട്ട കൊടിഞ്ഞിപള്ളി പരിസരത്ത് കീഴാള ജാതികളിൽ പെട്ട മണ്ണാൻ, ആശാരി, കല്ലാശാരി, കൊല്ലൻ എന്നീ വിഭാഗങ്ങൾക്ക് കുടിയാവകാശം നൽകുകയും കൊടിഞ്ഞി പള്ളിയിലെ ആണ്ട്, മൗലൂദുകൾ പോലുള്ള ചടങ്ങുകള്ക്ക് ലഭിക്കുന്ന നേർച്ച ഭക്ഷണത്തിലെ ഒരു വിഹിതം ഇത്തരം കുടുംബങ്ങൾക്കായി നീക്കി വെക്കുകയും ചെയ്തിരുന്നു. [[കളിയാട്ടക്കാവ് ഉത്സവം|മുന്നിയൂർ കളിയാട്ട മഹോത്സവം]] സയ്യിദ് അലവിയോടുള്ള അവരുടെ ബന്ധം വെളിവാക്കുന്ന ഉത്സവമാണ്. <ref>M. Gangadharan, 'Virudharum Vidheyarum, Mamburam Tangalmarude KalavumAkalavum,' Mathrubhumi Weekly- June 5,2005, book- 83, Vol. 14, p.29-</ref> <ref>Dr.KKN Kuruppu and Dr.PK Pocker (ed),Mamburam Sayyid Fazal PookkoyaThangal:adhinivesha virudha charithrathile nithya sanidhyam.Thiruvanandapuram:Chinda Publishers,2012</ref>
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്