"ഫാറം വിദ്യാഭ്യാസ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഫാറം വിദ്യാഭ്യാസ സമ്പ്രദായം
(വ്യത്യാസം ഇല്ല)

05:55, 13 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലണ്ടിലും സാമന്തരാജ്യങ്ങളായിരുന്ന കോമൺവെൽത്ത് രാജ്യങ്ങളിലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസപദ്ധതിയായിരുന്നു ഫാറം വിദ്യാഭ്യാസ സമ്പ്രദായം. ഇപ്പോഴും പല കോമൺവെൽത്ത് രാജ്യങ്ങളിലും, ഇംഗ്ലണ്ടിലെ പല പ്രവിശ്യകളിലും ആ രീതി പിന്തുടരുന്നുണ്ടു്.

ഇന്ത്യ 1947 വരെ ബ്രിട്ടീഷ് അധീനതയിൽ ആയിരുന്നതിനാൽ ഇന്ത്യയിലെ മിക്ക നാട്ടു രാജ്യങ്ങളിലും ഫാറം വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു നിലവിലിരുന്നത്. സ്വാതന്ത്ര്യം കിട്ടി ഒന്ന് രണ്ട് പതിറ്റാണ്ടുകൾ കൊണ്ടാണ് ഇന്നുള്ള രീതിയിൽ 4+3+3 +2 എന്നുള്ള രീതിയിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മാറിയത്.

കേരളത്തിൽ നിലവിലിരുന്ന ഫാറം വിദ്യാഭ്യാസ സമ്പ്രദായം

കേരളത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു പ്രവിശ്യകളിലും ഫാറം വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. 1,2,3,4,4.5, ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത്, ഫിഫ്ത്ത്, സിക്സ്ത്ത് - മൊത്തം 11 കൊല്ലം) എന്ന 11 കൊല്ലത്തെ വിദ്യാഭ്യാസമായിരുന്നു നിലനിന്നിരുന്നത്. ഇതിൽ സിക്സ്ത്ത് ഫാറം എന്നത് ഏകദേശം ഇന്നത്തെ ഹയർ സെക്കന്ററിക്ക് (+2) തുല്യമായിരുന്നു.

കേരളത്തിൽ നിലവിലിരുന്ന ഫാറം വിദ്യാഭ്യാസ സമ്പ്രദായവും ഇന്നത്തെ രീതിയുമായുള്ള താരതമ്യം താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ഫാറം വിദ്യാഭ്യാസ സമ്പ്രദായം ഇന്നത്തെ രീതി
1 1
2 2
3 3
4 4
5 5
ഒന്നാം ഫാറം (ഫസ്റ്റ് ഫാറം) 6
രണ്ടാം ഫാറം (സെക്കന്റ് ഫാറം) 7
മൂന്നാം ഫാറം (തേർഡ് ഫാറം) 8
നാലാം ഫാറം (ഫോർത്ത് ഫാറം) 9
അഞ്ചാം ഫാറം (ഫിഫ്ത് ഫാറം) 10
ആറാം ഫാറം (സിക്സ്ത് ഫാറം) 12