"തെക്കുംകൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thekkumkur}}
[[പ്രമാണം:Thekkumkur Kingdom.jpg|300px|ലഘുചിത്രം|വലത്ത്‌|തെക്കുംകൂർ രാജ്യം]]
ഇന്നത്തെ [[ചങ്ങനാശ്ശേരി താലൂക്ക്|ചങ്ങനാശേരി]], [[കാഞ്ഞിരപ്പള്ളി താലൂക്ക്|കാഞ്ഞിരപ്പള്ളി]], [[തിരുവല്ല താലൂക്ക്|തിരുവല്ല]], [[കോട്ടയം താലൂക്ക്|കോട്ടയം]] താലൂക്കുകളും, [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ]] താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 17491750 വരെ [[തിരുവിതാംകൂർ|തിരുവിതാംകൂറിനും]] [[കൊച്ചി രാജ്യം|കൊച്ചിയ്ക്കും]] ഇടയിൽ നിലനിന്നിരുന്ന ഒരു ചെറു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും [[വടക്കുംകൂർ ദേശം|വടക്കുംകൂറുമായി]] പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു. കായംകുളം ആസ്ഥാനമായ ഓടനാട് രാജ്യവുമായി തെക്കുംകൂർ രാജാക്കന്മാർ വേണാടിനെതിരെ സൈനികസഖ്യം രൂപീകരിച്ചിരുന്നു.
 
ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും തിരുവല്ലയും മീനച്ചിൽ താലൂക്കിന്റെ കുറെ ഭാഗവും ചേർന്നതായിരുന്നു തെക്കുംകൂർ. ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്റെ നാട് (വേമ്പനാട് കായൽ ആ സ്മരണ നിലനിർത്തുന്നു) രണ്ടായി വേർപിരിയുന്നത്. തെക്കുംകൂറിന്റെ തലസ്ഥാനം വെന്നിമല, നട്ടാശ്ശേരി, മണികണ്ഠപുരം, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു. കൊല്ലവർഷം മൂന്നാം ശതകത്തിൽ മുഞ്ഞനാടും നൻറുഴി നാടും അപ്രത്യക്ഷമായപ്പോൾ ആ പ്രദേശങ്ങൾ തെക്കുംകൂറിലും [[ഓടനാട്|ഓടനാട്ടിലുമായി]] ലയിച്ചു. മാവേലിപ്പാട്ടിൽ പരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായന്റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാ​ക്ഷി ക്ഷേത്രത്തിൽ ഇന്നും കാണാം. ഇത് [[കാഞ്ഞിരപ്പള്ളി ശാസനം]] എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/തെക്കുംകൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്