"രാഹുൽ ദ്രാവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 112:
'''രാഹുൽ ദ്രാവിഡ്''' അഥവാ '''രാഹുൽ ശരത് ദ്രാവിഡ്''' (ജനനം. [[ജനുവരി 11]], [[1973]], [[ഇൻഡോർ]], [[മധ്യപ്രദേശ്]]) [[ഇന്ത്യ|ഇന്ത്യയുടെ]] [[ക്രിക്കറ്റ്]] താരമാണ്‌. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും [[കർണ്ണാടക]] സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന [[ബാറ്റിങ്]] ശൈലിയുടെ പേരിൽ [[ഏകദിന ക്രിക്കറ്റ്|ഏകദിന ടീമിൽ]] നിന്നും ഒരിക്കൽ പുറത്തായ ദ്രാവിഡ് ഇപ്പോൾ ആ രംഗത്തും കഴിവുതെളിയിച്ചു. [[1996]]-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിൽ]] ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. [[2008]] [[മാർച്ച് 29]]-ന് [[ചെന്നൈ|ചെന്നൈയിലെ]] [[ചെപ്പോക്ക് സ്റ്റേഡിയം|ചെപ്പോക്ക് സ്റ്റേഡിയത്തിൽ]] [[ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. [[സുനിൽ ഗവാസ്കർ|സുനിൽ ഗവാസ്കർക്കും]],[[സച്ചിൻ തെണ്ടുൽക്കർ|സച്ചിൻ തെണ്ടുൽക്കർക്കും]] ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.
 
2012 മാർച്ച് 9-നു് ബാംഗ്ലൂരിൽ വെച്ച് ബി.സി.സി.ഐ. പ്രസിഡണ്ട് എൻ. ശ്രീനിവാസനും, മുൻ ഇന്ത്യൻ ക്യാപ്റ്റനായ അനിൽ കുംബ്ലെയുമായി ചേർന്നു നടത്തിയ ഒരു പത്ര സമ്മേളനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 
{{ഇന്ത്യൻ ക്രിക്കറ്റ് നായകന്മാർ}}
"https://ml.wikipedia.org/wiki/രാഹുൽ_ദ്രാവിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്