"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
== ബാല്യം, വിദ്യാഭ്യാസം ==
 
[[പാലക്കാട്]] ജില്ലയിൽ [[തിരുനെല്ലായി]]യിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു [[അധ്യാപകൻ|അദ്ധ്യാപകനും]] [[വക്കീൽ|വക്കീലുമായിരുന്നു]]. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷൻ [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്നും]] പ്രാഥമിക വിദ്യാഭ്യാ‍സം പൂർത്തിയാക്കി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളെജിൽ]]<nowiki/>നിന്നു [[ഭൗതികശാസ്ത്രം|ഊർജ്ജതന്ത്രത്തിൽ]] ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.
 
ക്രിസ്ത്യൻ കോളെജിൽ തന്നെ അദ്ധ്യാപകനായി ചേർന്ന ശേഷൻ മൂന്നു വർഷം പഠിപ്പിച്ചതിനുശേഷം 1953 ഇൽ പോലീസ് സർവീസ് പരീക്ഷ എഴുതി പാസായി. 1954 ഇൽ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസ് പരീക്ഷയും പാസായി. 1955 ഇൽ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേർന്നു.
വരി 26:
[[ദിണ്ടിഗൽ|ദിണ്ഡിഗലിലെ]] സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതൽക്കേതന്നെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങൾ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, മധുര ജില്ലാ കളക്ടർ തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹത്തിന് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഹാവാർഡ് സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്കോളർഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവർഷത്തോളം അമേരിക്കയിൽ താമസിച്ചു.
 
അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് [[ഇന്ത്യ|ഇന്ത്യാ]] ഗവ‍ണ്മെന്റിലെ പല ഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിച്ചു. [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം [[ഡെൽഹി|ദില്ലിയിൽ]] തിരിച്ചെത്തി.
 
ദില്ലിയിൽ തിരിച്ചെത്തിയ ശേഷൻ ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ അദ്ദേഹം [[തെഹ്‌രി അണക്കെട്ട്|തെഹരി അണക്കെട്ടിനും]] [[നർമദ|നർമദയിലെ]] [[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ അണക്കെട്ടിനും]] അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി.
"https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്