"ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
1934 മാർച്ച് 13 അഭിനവ ഭാരത് യുവക് സംഘം എന്ന ഒരു യുവജന സംഘടന കണ്ണൂരിലെ കരിവെള്ളൂർ രൂപംകൊണ്ടു. യുവാക്കളിൽ സ്വാതന്ത്ര്യബോധവും ആദർശനിഷ്ഠയും വളർത്തിയെടുത്ത് അവരെ സാമൂഹ്യ പ്രവർത്തനത്തിന്റെ വഴിയിലേക്ക് എത്തിക്കുകയായിരുന്നു ഇതിൻറെ പ്രധാന ലക്ഷ്യം. ഭഗത് സിംഗിനെ 'നൗജവാൻ ഭാരത് സഭ'യുടെ മാതൃകയിൽ രൂപംകൊണ്ട യുവജനപ്രസ്ഥാനം മലബാറിലെ ആദ്യത്തെ സംഘടിത യുവജനപ്രസ്ഥാനമാണിത്. എ വി കുഞ്ഞമ്പു പ്രസിഡണ്ടായും ഓ.വി കുഞ്ഞമ്പുനായർ സെക്രട്ടറിയായും പ്രവർത്തിച്ചു.
 
==[[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|എഐവൈഎഫ്]] രൂപീകരണം==
 
പ്രാദേശിക തലങ്ങളിൽ വിവിധ പേരുകളിൽ പുരോഗമന ആശയങ്ങൾ ഉൾക്കൊണ്ട് നിരവധി സംഘടനകൾ പ്രവർത്തിച്ചിരുന്നു എങ്കിലും അഖിലേന്ത്യാതലത്തിൽ ഏകോപനം ഉണ്ടായിരുന്നില്ല. ഇത് ബോധ്യമായാണ് യുവജന നേതാക്കൾ 1959 മെയ് 3ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു ഒരു വിപ്ലവ യുവജന സംഘടന ഉണ്ടാക്കിയത്. [[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ]] എന്നായിരുന്നു സംഘടനക്ക് പേര് നൽകിയത്.
 
1989 ജൂൺ ഏഴിന് എറണാകുളത്ത് വച്ച് സംഘടിപ്പിച്ച കൺവെൻഷനിൽ ഇതിൻറെ കേരളഘടകം രൂപംകൊണ്ടു. ഈ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ റിവിഷനിസ്റ്റ് പ്രവണത ശക്തമായിരുന്നു. വിപ്ലവ പാതയിൽ വെള്ളം ചേർക്കുന്ന ഈ പ്രവണതയിൽ ശക്തമായ പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് തന്നെ രൂപം കൊണ്ടു. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പിന് ഇടയാക്കി. എഐവൈഎഫ് നേതൃത്വത്തിലും റിവിഷനിസ്റ്റ് മുദ്രാവാക്യത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. വിപ്ലവ ആവേശത്തോടെ യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എഐവൈഎഫ് വലതുപക്ഷ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുമ്പോൾ ലോകത്തിലെ യുവത്വം 1960-കളിൽ വിപ്ലവകരമായ മുന്നേറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു. പാരീസിലെ വിദ്യാർത്ഥി കലാപം, ബോളിവിയൻ വിപ്ലവഘട്ടത്തിൽ ചെഗുവേരയുടെ രക്തസാക്ഷിത്വം, മാവോ സേതൂങ് നേതൃത്വം കൊടുത്ത സാംസ്കാരിക വിപ്ലവം ഇവയെല്ലാം ഇന്ത്യൻ യുവത്വത്തെയും സ്വാധീനിച്ചു.