"ജോസെ റാമോസ് ഹോർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
2007 മെയ് 20 മുതൽ 2012 മെയ് 20 വരെ [[കിഴക്കൻ ടിമോർ|കിഴക്കൻ തിമോർ]] പ്രസിഡന്റായിരുന്ന ഒരു രാഷ്ട്രീയ നേതാവാണ് '''ജോസെ റാമോസ് ഹോർത്ത'''(പോർച്ചുഗീസ് ഉച്ചാരണം: [ʒuˈzɛ umuz ˈɔɾtɐ]; ജനനം: 26 ഡിസംബർ 1949).<ref>{{cite news|newspaper=The Age |url=http://www.theage.com.au/news/world/horta-vows-to-rebuild-timor/2006/07/09/1152383610425.html |title=Ramos Horta vows to rebuild Timor |author=Lindsay Murdoch |accessdate=27 September 2006 |location=Melbourne |date=10 July 2006}}</ref> "കിഴക്കൻ തിമോറിലെ സംഘർഷത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരത്തിനായി" പ്രവർത്തിച്ചതിന് 1996 ലെ സമാധാനത്തിനുള്ള [[നോബൽ സമ്മാനം]] കാർലോസ് ഫിലിപ്പ് സിമെനെസ് ബെലോയോടൊപ്പം പങ്കിട്ടു.
==ആദ്യകാലജീവിതം==
 
മെസ്റ്റികോ വംശക്കാരനായ<ref>[http://www.ramos-horta.org/about.htm Dr. José Ramos-Horta<!-- Bot generated title -->] {{webarchive|url=https://web.archive.org/web/20080214183216/http://www.ramos-horta.org/about.htm |date=14 February 2008 }}</ref> റാമോസ്-ഹോർത്ത 1949 ൽ കിഴക്കൻ തിമോറിന്റെ തലസ്ഥാനമായ ഡിലിയിൽ ജനിച്ചു. അമ്മ തിമോറീസ് വംശജയും പിതാവ് പോർച്ചുഗീസ് വംശജനുമായിരുന്നു. പിതാവിനെ സലാസർ ഭരണകൂടം അന്നത്തെ പോർച്ചുഗീസ് തിമോറിലേക്ക് നാടുകടത്തിയതായിരുന്നു. സോയ്ബാഡ എന്ന ചെറിയ ഗ്രാമത്തിലെ ഒരു കത്തോലിക്കാ മിഷനിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. പതിനൊന്ന് സഹോദരങ്ങൾ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവരിൽ നാലുപേരെ ഇന്തോനേഷ്യൻ സൈന്യം കൊലപ്പെടുത്തി.
തുടർന്ന് റാമോസ്-ഹോർട്ട, ഹേഗ് അക്കാദമി ഓഫ് ഇന്റർനാഷണൽ ലോയിലും (1983) ഒഹായോയിലെ യെല്ലോ സ്പ്രിംഗ്സിലെ അന്തിയോക്ക് കോളേജിലും പബ്ലിക് ഇന്റർനാഷണൽ ലോ എന്ന വിഷയം പഠിച്ചു. അവിടെ അദ്ദേഹം 1984-ൽ സമാധാനത്തെ കുറിച്ചുള്ള പഠനത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം പൂർത്തിയാക്കി. സ്ട്രാസ്ബർഗിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽ (1983) മനുഷ്യാവകാശ നിയമത്തിൽ പരിശീലനം നേടി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ (1983) അമേരിക്കൻ വിദേശനയത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂർത്തിയാക്കി<ref>{{cite web|url=http://www.worldleaders.columbia.edu/participants/jos%C3%A9-manuel-ramos-horta|title=José Manuel Ramos-Horta|accessdate=22 March 2017|archive-url=https://web.archive.org/web/20170323233129/http://www.worldleaders.columbia.edu/participants/jos%C3%A9-manuel-ramos-horta|archive-date=23 March 2017|url-status=dead|df=dmy-all}}</ref><ref>[http://mitworld.mit.edu/speaker/view/1126 Mitworld] {{webarchive|url=https://web.archive.org/web/20110716012039/http://mitworld.mit.edu/speaker/view/1126 |date=16 July 2011 }}</ref>. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ആന്റണീസ് കോളേജിലെ (1987) സീനിയർ അസോസിയേറ്റ് അംഗമാണ് അദ്ദേഹം. പോർച്ചുഗീസ്, കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഏറ്റവും കൂടുതൽ സംസാരിക്കുന്ന കിഴക്കൻ തിമോറീസ് ഭാഷയായ ടെറ്റം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ അനായാസം സംസാരിക്കുവാൻ സാധിക്കുന്ന വ്യക്തിയാണ് റാമോസ്-ഹോർത്ത.
 
കിഴക്കൻ തിമോറിലെ സംസ്ഥാന ആഭ്യന്തര മന്ത്രി അനാ പെസോവ പിന്റോയിൽ നിന്ന് അദ്ദേഹം വിവാഹമോചനം നേടി. മൊസാംബിക്കിൽ പ്രവാസിയായിരിക്കെ ഈ ദമ്പതികൾക്ക് ലോറോ ഹോർട്ട എന്ന മകൻ ജനിച്ചു.<ref>[http://yaleglobal.yale.edu/content/asians-march-africa-part-ii YaleGlobal Online] {{webarchive|url=https://web.archive.org/web/20110402084501/http://yaleglobal.yale.edu/content/asians-march-africa-part-ii |date=2 April 2011 }}</ref>
 
 
 
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ജോസെ_റാമോസ്_ഹോർത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്