"സത്യാനന്തരകാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സത്യത്തെ, അതായത് വസ്തുതകളെ മറച്ചുവയ്കുകയോ, ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:07, 5 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സത്യത്തെ, അതായത് വസ്തുതകളെ മറച്ചുവയ്കുകയോ, തുടച്ചുമായ്ചു കളയാൻ ശ്രമിക്കുകയോ, അടിച്ചമർത്തുകയോ ചെയ്യുന്ന കാലഘട്ടം എന്ന നിലയ്ക്കാണു സത്യാനന്തരകാലഘട്ടം എന്നു പറയുന്നതു്. പോസ്റ്റ് ട്രൂത്ത് എന്നതിന്റെ പരിഭാഷ എന്ന നിലയ്ക്ക് സത്യേതരകാലഘട്ടം എന്നും സത്യാന്തരകാലഘട്ടം എന്നും മലയാളത്തിൽ പരിഭാഷപ്പെടുത്താറുണ്ടു്. 1992ൽ സെർബിയൻ-അമേരിക്കൻ എഴുത്തുകാരനായ സ്റ്റീവ് ടെസിച്ച് എഴുതിയ നേഷൻ എന്ന ലേഖനത്തിലാണു് പോസ്റ്റ് ട്രൂത്ത് എന്ന പദം ആദ്യമായി സവിശേഷ അർത്ഥസൂചനയോടെ പ്രയോഗിച്ചതു്. രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കളും സത്യത്തിൽ നിന്നും അകന്ന് പോകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ആശയരൂപീകരണം നടത്തൽ - യുക്തിസഹമായ കാര്യകാരണബന്ധത്തിലൂടെയുള്ള ധാരണതകളുടെ നിർമ്മിതി ഇല്ലാതാകലാണു ഇതിന്റെ പ്രത്യേകത.

==a

"https://ml.wikipedia.org/w/index.php?title=സത്യാനന്തരകാലഘട്ടം&oldid=3243188" എന്ന താളിൽനിന്ന് ശേഖരിച്ചത്