"തൃത്താല മഹാ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) RajeshUnuppally എന്ന ഉപയോക്താവ് തൃത്താല മഹാദേവക്ഷേത്രം എന്ന താൾ തൃത്താല മഹാ ശിവക്ഷേത്രം എന്നാക്കി മാറ്റിയിരിക്കുന്നു: ശരിക്കുള്ള പേർ അതാണ്; ക്ഷേത്ര നോട്ടീസികളിലും, ക്ഷേത്ര സമുച്ചയത്തിലും ഈ പേർ കാണം.
വരി 4:
പാലക്കാട് ജില്ലയിലെ തൃത്താലയിലെ ശിവക്ഷേത്രം പെരുമ കൊണ്ട് ഭാരത പ്രശസ്തി നേടിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. [[പരശുരാമൻ|പരശുരാമ]] പ്രാതിഷ്ഠിതമെന്നു പറയപ്പെടുമ്പോഴും കൂടുതൽ വിശ്വാസ്യമായ പ്രചാരത്തിലുള്ള ക്ഷേത്രോത്പത്തി സംബന്ധമായ ഐതിഹ്യം ഇപ്രകാരമാണ്. [[പന്തിരുകുലം|പന്തിരുകുലത്തിലെ]] പ്രഥമ ഗണ്യനായ [[മേഴത്തോൾ അഗ്നിഹോത്രി|മേഴത്തോൾ അഗ്നിഹോത്രിയുടെ]] കുട്ടിക്കാലത്ത് ഒരിക്കൽ അദ്ദേഹം കുളിക്കാനായി എണ്ണ നിറച്ച ഒരു കിണ്ണവുമായി [[ഭാരതപ്പുഴ|ഭാരതപ്പുഴയിലേക്ക്]] പോകുകയും, എണ്ണതേച്ചു കഴിഞ്ഞപ്പോൾ കിണ്ണത്തിൽ നനഞ്ഞ മണ്ണു വച്ച് ശിവലിംഗമുണ്ടാക്കുകയും പിന്നീട് അത് കരയ്ക്കു വച്ച് പുഴയിൽ കുളിക്കാനിറങ്ങുകയും ചെയ്തു. കുളി കഴിഞ്ഞ് പോകാൻ നേരം മേഴത്തോൾ കിണ്ണം എടുക്കാൻ ശ്രമിച്ചുവെങ്കിലും ഉയർത്താൻ കഴിഞ്ഞില്ല. അതിൽ വന്ന ശിവചൈതന്യം അദ്ദേഹം മനസ്സിലാക്കുകയും പിന്നീട് അവിടെ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നും ഐതിഹ്യം. ''തിരുത്താലത്തിലപ്പൻ'' എന്നായിരുന്നുവത്രേ ക്ഷേത്രേശന്റെ ആദ്യത്തെ പേര്. പിന്നീട് ആ പേരു ലോപിച്ച് തൃത്താലയപ്പൻ എന്നാവുകയും, ആ ദേശം തൃത്താല എന്നറിയപ്പെടുകയും ചെയ്തു.
== ക്ഷേത്ര നിർമ്മാണം ==
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണിത്.<ref>https://www.thehindu.com/news/national/kerala/the-tale-told-by-the-river-at-thrithala/article7079580.ece</ref> ശ്രീകോവിലും ശിവലിംഗവും സാമാന്യം വലുതാണ്. ദേവദർശനം കിഴക്കോട്ടാണ്; കിഴക്കേ നടയിൽ സാമാന്യം വലിയ ഗോപുരം പണിതീർത്തിട്ടുണ്ട്.
=== ശിവലിംഗം ===
ക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണൽ കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. പണ്ട് വേമഞ്ചേരി മനയിലെ അഗ്നിഹോത്രി പുഴയിലെ മണലിനാൽ തീർത്ത ശിവലിംഗമായതിനാലാണ് ഇങ്ങനെയെന്നും ഐതിഹ്യം. മണൽ കൊണ്ടുള്ള ശിവലിംഗമായതിനാൽ അഭിഷേകം നടത്താറില്ല. ശിവലിംഗം അല്പം ചരിഞ്ഞാണ് ഇരിയ്ക്കുന്നത്. അഗ്നിഹോത്രിയുടെ അമ്മ നടത്തിയ ബലപ്രയോഗത്തിലാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
 
== പൂജാവിധികൾ ==
എല്ലാ മഹാക്ഷേത്രത്തിലുള്ളതു പോലെ ഇവിടെയും അഞ്ചു പൂജകളായിരുന്നു പണ്ട് നിത്യേന പതിവുണ്ടായിരുന്നത്. പക്ഷേ കാലാന്തരത്തിൽ അതു നിന്നുപോയി. ഇപ്പോൾ നിത്യേന മൂന്നു പൂജകൾ പതിവുമുണ്ട്.
"https://ml.wikipedia.org/wiki/തൃത്താല_മഹാ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്