"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ അറിവുകൾ പകർന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 35:
[[ചിത്രം:ArattupuzhaPooram10.JPG|260px|thumb]]
 
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ആറാട്ടുപുഴ (തൃശുർ ജില്ല)|ആറാട്ടുപുഴ]] എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ '''ആറാട്ടുപുഴ പൂരം'''. ({{lang-en|Aarattupuzha Pooram}}) 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നു. [[പൂരങ്ങളുടെ മാതാവ്]] എന്നറിയപ്പെടുന്ന ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ [[ആറാട്ടുപുഴ പൂരം]] വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.
 
108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. "''ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് [[തൃശൂർ]] പൂരം നടത്താം''" എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. [[ആറാട്ടുപുഴ ക്ഷേത്രം|ആറാട്ടുപുഴ ക്ഷേത്രത്തിലെ]] [[മീനം|മീനമാസത്തിൽ]] വച്ച് നടക്കുന്ന ഉത്സവത്തിന്റെ വലിയ വിളക്കാണ്‌ ആറാട്ടുപുഴ പൂരം. രണ്ടു ദിവസം മുന്നേ നടക്കുന്ന [[പെരുവനം]] പൂരത്തിനെത്തുന്ന മേൽ പറഞ്ഞ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങൾ ആറാട്ടുപുഴ പൂരം കഴിഞ്ഞേ മടങ്ങിപ്പോകുകയുള്ളൂ. അന്നേ ദിവസം തൃശൂർ വടക്കും നാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ക്ഷേത്രങ്ങളുൾപ്പടെയുള്ള സമീപക്ഷേത്രങ്ങളിലും ശുചീന്ദ്രം മുതലായക്ഷേത്രങ്ങളിലും നേരത്തേ നട അടക്കുമായിരുന്നു.
വരി 99:
[[ചിത്രം:ArattupuzhaPooram11.JPG|220px|thumb|right|ആറാട്ട് നടക്കുന്ന മന്ദാരക്കടവ്]]
 
പിറ്റേ ദിവസം ഉത്രം നാളിൽ ആറാട്ട് നടത്തപ്പെടുന്നു. കരുവന്നൂർ പുഴയിൽ മന്ദാരക്കടവിൽ വച്ചാണ്‌ ആറാട്ട് നടക്കുന്നത്. ആറാട്ടുപുഴപൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരക്കടവിൽ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാൺ വിശ്വാസം. തേവർക്കായി താൽകാലിക മണ്ഡപം ഒരുക്കുന്നു. അതിനെ വലം വച്ച് മറ്റു ഭഗവതിമാർ ആറാടുന്നു. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാൺ ആദ്യം നീരാടുന്നത്. മീനമാസത്തിലെ പൂരം   നാളിൽ   രാത്രി   ചോതി   നക്ഷത്രം ഉച്ചസ്ഥ മാവുമ്പോളാണ്   കടലാശ്ശേരി   പിഷാരിയ്ക്കൽ   ഭഗവതി   മന്ദാരം കടവിൽ ആറാടുന്നത്.കാശി വിശ്വനാഥനും ഗംഗയും മുപ്പത്തിമുക്കോടി ദേവകളും ഈ ആറാട്ടിൽ പങ്കെടുക്കുന്നു എന്നാണ്   വിശ്വാസം   .തുടർന്ന്   മറ്റു ദേവിമാർ   ഓരോരുത്തരായി   ആറാടുന്നു   പരമപുണ്യമായ ഈ ആറാട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത് നിർവൃതിയടയുന്നു. ആറാട്ടിനു ശേഷം ഊരകത്തമ്മത്തിരുവടിയും തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേയ്ക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മത്തിരുവടിയാൺ ആറാട്ടുപുഴ ക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത്.
 
=== യാത്രയയപ്പ് ===
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്