"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 215:
== രാഷ്ട്രീയ കാഴ്ചപ്പാട്‌ ==
 
ടാഗോറിന്റെ വളരെ സങ്കീർണ്ണമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ യൂറോപ്യരുടെ സാമ്രാജ്യത്തെ എതിർക്കുകയും ഇൻഡ്യൻ ദേശീയ വാദത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന്‌ ലഭിച്ചിരുന്ന ജർമ്മൻ പിന്തുണയെപ്പറ്റി ടഗൊർ ബോധവാനായിരുന്നുവെന്നും, ജപ്പാന്റെ ഭരണാധികാരികളേയും അനുകൂലമാക്കുന്നതിനായി പ്രധാന മന്ത്രി തെരൗചി പ്രഭുവിനേയും മുൻ പ്രധാനമന്ത്രി ഓകുമ പ്രഭുവിനേയും സമീപിച്ചിരുന്നത്രെ. സ്വദേശി പ്രസ്ഥാനത്തെ "ചർക്കയുടെ മതമെന്ന" ലേഖനത്തിൽ (1925) ടാഗോർ പരിഹസിച്ചിരുന്നു. അതിനു പകരമായി അദ്ദേഹം ഭാരതീയ ജനതയെ അജ്ഞതയിൽ നിന്നനിന്ന് ഉണർത്തുവാനും സ്വയം സഹായിക്കുവാനും ഉദ്ഘോഷിച്ചു. അർത്ഥമുള്ള വിദ്യാഭ്യാസമാണ്‌ അന്ധമായ പ്രക്ഷോഭത്തിലും നല്ലത്‌ എന്ന വീക്ഷണം അദ്ദേഹം പ്രചരിപ്പിച്ചു. 1916ൽ [[സാൻ ഫ്രാൻസിസ്ക്കോ]]യിൽ വച്ച്‌ ടാഗോർ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. [[ജാലിയൻവാലാബാഗ് കൂട്ടക്കൊല|ജാലിയൻ‌വാലാബാഗ്‌ കൂട്ടക്കൊലയെ]] തുടർന്ന് ടാഗോർ തനിക്ക്‌ ലഭിച്ച നൈറ്റ്‌ പട്ടം ഉപേക്ഷിച്ചു.
 
== സ്വാധീനം ==
"https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്