"മാതളനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
== രൂപവിവരണം ==
[[Fileപ്രമാണം:Flower of Pomegranate.jpg|thumb|മാതളനാരകത്തിന്റെ പൂവ്]]
അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാണു. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.
 
== വിവിധ ഇനങ്ങൾ ==
[[Fileപ്രമാണം:Unripened pomegranate.jpg|thumb|മാതളനാരകം]]
ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.<ref> ബി. ഗോപിനാഥൻ രചിച്ച “വീട്ടുവളപ്പിലെ അലങ്കാര ഫലവൃക്ഷങ്ങൾ“ </ref>
 
വരി 74:
മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' [[പ്യൂണിസിൻ]]' എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.
 
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകുകുരുമുളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ [[രക്‌തസ്രാവം]] നിറുത്താനുംനിർത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
 
== പ്രധാന ശത്രുക്കൾ ==
"https://ml.wikipedia.org/wiki/മാതളനാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്