"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
1967-ൽ ''കന്ദൻ കരുണൈ'' എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്.<ref>http://123indianonline.com/movies/tamil/kandan-karunai-1967/</ref> . ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ [[കെ.ബാലചന്ദർ]] സംവിധാനം ചെയ്ത [[കമലഹാസൻ]] നായകനായി അഭിനയിച്ച മൂ''ണ്ട്രു മുടി''ച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ [[രജനികാന്ത്|രജനികാന്തും]] അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി അനേകം വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.
 
1969ൽ [[കുമാരസംഭവം]] എന്ന് ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് [[പൂമ്പാറ്റ]],[[സ്വപ്നങ്ങൾ]],[[ആന വളർത്തിയ വാനമ്പാടിയുടെ മകൻ]] എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.1976ൽ [[കുറ്റവും ശിക്ഷയും]] എന്ന ചിത്രത്തിലാണ് [[ശ്രീദേവി]] മലയാളത്തിൽ ആദ്യമായി നായിക ആകുന്നത്. നായകനായി [[കമൽഹാസ്സൻ|കമൽഹാസ്സനും]] ഉണ്ടായിരുന്നു.1976ൽ പുറത്തിറങ്ങിയ [[തുലാവർഷം]] എന്ന ചിത്രത്തിൽ [[പ്രേം നസീർ|പ്രേം നസീറിനോട്]] ഒപ്പം ശ്രീദേവി അഭിനയിച്ചു. [[ഐ. വി. ശശി]] സംവിധാനം ചെയ്ത [[ആലിംഗനം]], [[ഊഞാൽ]], [[ആ നിമിഷം]], [[ആശിർവാദം]], [[അകലെ ആകാശം]] എന്നീ സിനിമകളിൽ ശ്രീദേവി നായികയായി. 1977ൽ റിലീസായ [[അംഗീകാരം]] എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയതുചെയ്തു. 1996ൽ പുറത്തിറങ്ങിയ [[ദേവരാഗം]] എന്ന ചിത്രത്തിലൂടെ അവർ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി.[[ഭരതൻ]] സംവിധാനം ചെയത് ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.
 
 
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്