"ശ്രീദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
 
== അഭിനയ ജീവിതം ==
1967-ൽ ''കന്ദൻ കരുണൈ'' എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്.<ref>http://123indianonline.com/movies/tamil/kandan-karunai-1967/</ref> . ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ [[കെ.ബാലചന്ദർ]] സംവിധാനം ചെയ്ത [[കമലഹാസൻ]] നായകനായി അഭിനയിച്ച മൂ''ണ്ട്രു മുടി''ച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ [[രജനികാന്ത്|രജനികാന്തും]] അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി അനേകം വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.
 
1969ൽ [[കുമാരസംഭവം|(ചലച്ചിത്രം)കുമാരസംഭവം]] എന്ന് ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. തുടർന്ന് [[പൂമ്പാറ്റ]],[[സ്വപ്നങ്ങൾ]],[[ആന വളർത്തിയ വാനമ്പാടിയുടെ മകൻ]] എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.1976ൽ [[കുറ്റവും ശിക്ഷയും]] എന്ന ചിത്രത്തിലാണ് [[ശ്രീദേവി]] മലയാളത്തിൽ ആദ്യമായി നായിക ആകുന്നത്. നായകനായി [[കമൽഹാസ്സൻ|കമൽഹാസ്സനും]] ഉണ്ടായിരുന്നു.1976ൽ പുറത്തിറങ്ങിയ [[തുലാവർഷം]] എന്ന ചിത്രത്തിൽ [[പ്രേം നസീർ|പ്രേം നസീറിനോട്]] ഒപ്പം ശ്രീദേവി അഭിനയിച്ചു. [[ഐ. വി. ശശി]] സംവിധാനത്തിൽ പുറത്തിറങ്ങിയ [[ആലിംഗനം]], [[ഊഞാൽ]], [[ആ നിമിഷം]], [[ആശിർവാദം]], [[അകലെ ആകാശം]] എന്നീ സിനിമകളിൽ ശ്രീദേവി നായികയായി. 1977ൽ റിലീസായ [[അംഗീകാരം]] എന്ന ചിത്രത്തിൽ ശ്രീദേവി ഇരട്ട വേഷം ചെയതു
 
 
1978-ൽ തന്റെ ആദ്യ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ''[[ഹിമ്മത്ത്വാല]]'' ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന [[ജിതേന്ദ്ര|ജിതേന്ദ്രയുമായി]] പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
 
1986-ലെ ''നഗീന'' എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര [[ബോളിവുഡ്]] നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. 1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ''[[ഇംഗ്ലീഷ് വിംഗ്ലിഷ്]]'' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.1992-ലെ ''ഖുദാ ഗവ'', 1994-ലെ ''ലാഡ്‌ല'', 1997-ലെ ''ജുദായി'' എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 2018-ൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ''സീറോ'' എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമ്പതുവർഷമായി 300 ചിത്രങ്ങൾ തികച്ചും അഭിനയിച്ച റെക്കോർഡ് ശ്രീദേവിയ്ക്കാണുള്ളത്. ബോളിവുഡിൽ എട്ടു സിനിമകളിൽ ഇരട്ടവേഷമിടുകയും ചെയ്തിരുന്നു. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ''ചാൽബാസിലെ'' ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്. <ref>http://www.manoramaonline.com/news/latest-news/2018/02/26/sridevi-electric-double-roles-bollywood.html</ref>
 
== സ്വകാര്യജീവിതം ==
നടൻ [[മിഥുൻ ചക്രവർത്തി|മിഥുൻ ചക്രവർത്തിയുമായുള്ള]] രഹസ്യ വിവാഹം തകർന്നതോടെയാണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്.<ref>{{Cite news|url=http://www.marunadanmalayali.com/news/special-report/similarities-on-deaths-of-mona-and-sreedevi-101151|title=http://www.marunadanmalayali.com/news/special-report/similarities-on-deaths-of-mona-and-sreedevi-101151|last=|first=|date=|work=|access-date=|via=}}</ref> 1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചലച്ചിത്ര നിർമ്മാതാവും മുൻപ് വിവാഹിതനുമായിരുന്ന [[ബോണി കപൂർ|ബോണി കപൂറിനെ]] വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളെക്കൂടാതെ ബോണി കപൂറിന് ആദ്യ പത്നിയായ മോണാ ഷൂരിയിൽ [[അർജുൻ കപൂർ]], അൻഷുല എന്നിങ്ങനെ രണ്ടു കുട്ടുകളുമുണ്ട്.
"https://ml.wikipedia.org/wiki/ശ്രീദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്