"പാര (ബ്രസീൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 79:
 
3,500 വർഷങ്ങൾക്കു മുമ്പ് മരാജോ ജനങ്ങൾ കർഷക കുടിലുകളിലോ വീടുകളിലോ താമസിച്ചിരുന്നു. ഈ ആളുകൾക്ക് [[സെറാമിക് സാങ്കേതിക വിദ്യ|സെറാമിക്സ്]], ചായങ്ങൾ, പ്രകൃതിദത്ത ഔഷധ സംയുക്തങ്ങൾ, [[കരിച്ചു കൃഷിയിറക്കൽ]], എന്നിവയെക്കുറിച്ച് അറിയാമായിരുന്നു. അതുപോലെ തന്നെ അവർ [[മരച്ചീനി]] നട്ടുവളർത്തിയിരുന്നു. അവരുടെ സംസ്കാരം വിചിത്രമായ വലുപ്പവും അലങ്കാരവുമുള്ള മരാജോറ മൺപാത്രങ്ങളിലൂടെ അവശേഷിക്കുന്നു. 500 മുതൽ 1300 വരെയുള്ള കാലഘട്ടം മരാജോറ സംസ്കാരത്തിന്റെ പുഷ്കലകാലമായിരുന്നു.
 
=== '''ഗ്രായോ-പാരയുടെയും മാരൻ‌ഹാവോയുടെയും രൂപീകരണം''' ===
ടോർഡെസില്ലാസ് ഉടമ്പടി പ്രകാരം (1494) ആമസോൺ താഴ്‌വരയുടെ പ്രദേശം സ്പാനിഷ് കിരീടത്തിന്റെ കൈവശമുണ്ടായിരുന്നു. ഈ പ്രദേശത്തെ പോർച്ചുഗീസ് പ്രദേശമായി ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ പോർച്ചുഗീസ് പര്യവേക്ഷകർ 1616 ൽ ഇവിടെ സാന്താ മരിയ ഡി ബെലാം ഡോ ഗ്രായോ-പാര (സെയിന്റ് മേരി ഓഫ്  ബെത്‌ലഹേം ഓഫ് ദ ഗ്രേറ്റ് പാര) എന്ന് വിളിക്കപ്പെട്ട ഫോർട്ട് ഓഫ് ദ നേറ്റിവിറ്റി (ഫോർട്ട് ഡോ പ്രെസെപിയോ)  സ്ഥാപിച്ചു. ഈ കെട്ടിടം ആമസോണിലെ ആദ്യത്തേതും 1660 വരെ ആമസോൺ പ്രദേശത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതുമായിരുന്ന ഒന്നായിരുന്നു. കോട്ടയുടെ നിർമ്മാണമുണ്ടായിട്ടും, സുഗന്ധവ്യഞ്ജനങ്ങൾ തേടി ആദ്യകാല ഡച്ച്, ഇംഗ്ലീഷ് കടന്നുകയറ്റങ്ങളാൽ പ്രദേശത്തിന്റെ അധിനിവേശം അടയാളപ്പെടുത്തപ്പെടുകയും അതിനാൽ ഈ പ്രദേശം ശക്തിപ്പെടുത്തുന്നതിന് കോട്ട പടുത്തുയർത്തേണ്ടത് പോർച്ചുഗീസുകാരുടെ ആവശ്യമായി മാറുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പാര_(ബ്രസീൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്