"പാര (ബ്രസീൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
 
== ചരിത്രം ==
1500-ൽ, [[ആമസോൺ നദി|ആമസോൺ നദിയുടെ]] അഴിമുഖത്തുകൂടി സഞ്ചരിച്ച ആദ്യ യൂറോപ്യൻ വംശജൻ സ്പാനിഷ് സമുദ്ര സഞ്ചാരിയായിരുന്ന വിസെൻറ് യാസെസ് പിൻസൺ ആയിരുന്നു. പിന്നീട് 1542 ഓഗസ്റ്റ് 26 ന്, സ്പെയിൻകാരനായ ഫ്രാൻസിസ്കോ ഡി ഒറെല്ലാന [[ഇക്വഡോർ|ഇക്വഡോറിലെ]] [[ക്വിറ്റോ|ക്വിറ്റോയിൽ]] നിന്ന് നദീമാർഗ്ഗം സഞ്ചരിച്ച് ആമസോൺ നദിയുടെ അഴിമുഖത്ത് എത്തിച്ചേർന്നു.<ref name="Bueno2">{{cite book|title=Brasil: uma história 2ª edição|author=BUENO, E.|publisher=Ática|year=2003|language=Portuguese}}</ref> 1637 ഒക്ടോബർ 28 ന് പോർച്ചുഗീസ് പൌരനായിരുന്ന പെഡ്രോ ടെക്സീറ ബെലെം പ്രദേശം വിട്ട് ക്വിറ്റോയിലേക്ക് പോകുകയും അദ്ദേഹത്തിന്റെ ഈ പര്യവേഷണ വേളയിൽ നാപ്പോയുടെയും അഗ്വാരിക്കോയുടെയും സംഗമസ്ഥാനത്തായി [[ഇക്വഡോർ|ഇക്വഡോറിനും]] [[പെറു|പെറുവിനും]] ഇടയിലെ നിലവിലെ അതിർത്തിയിൽ, ആദ്യം പോർച്ചുഗലിനും ആമസോണിന്റെ ഭൂരിഭാഗവും പാരയുടെ നിലവിലെ എല്ലാ പ്രദേശങ്ങളും ഉൾപ്പെടെ പിന്നീട് [[ബ്രസീൽ|ബ്രസീലിനും]] കരഗതമായ പ്രദേശത്ത് ഒരു അടയാളം സ്ഥാപിച്ചു.<ref name="Bueno">{{cite book|title=Brasil: uma história 2ª edição|author=BUENO, E.|publisher=Ática|year=2003|language=Portuguese}}</ref>
 
=== ലുസിറ്റാനിയക്കാരുടെ പൂർവ്വകാല തൊഴിൽ ===
പുരാവസ്തു ഗവേഷകർ ചരിത്രാതീത ബ്രസീലിലെ പുരാതന നിവാസികളെ അവരുടെ ജീവിതരീതികളേയും ഉപകരണങ്ങളേയും അടിസ്ഥാനമാക്കി തീരപ്രദേശത്തെ വേട്ടയാടി ഉപജീവനം കഴിച്ചവർ, കൃഷിക്കാർ എന്നിങ്ങനെ രണ്ടു വർഗ്ഗങ്ങളായി വിഭജിക്കുന്നു. ഈ ഗ്രൂപ്പുകളെ പിന്നീട് യൂറോപ്യൻ കുടിയേറ്റക്കാർ "ഇന്ത്യക്കാർ" എന്ന് നാമകരണം ചെയ്തു. ബിസി 3000 മുതൽ ബ്രസീലിലും സാന്റാരോം പ്രദേശത്തും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന പുരാവസ്തു രേഖകളുണ്ട്.
 
3,500 വർഷങ്ങൾക്കു മുമ്പ് മരാജോ ജനങ്ങൾ കർഷക കുടിലുകളിലോ വീടുകളിലോ താമസിച്ചിരുന്നു. ഈ ആളുകൾക്ക് സെറാമിക്സ്, ചായങ്ങൾ, പ്രകൃതിദത്ത ഔഷധ സംയുക്തങ്ങൾ, കരിച്ചു കൃഷിയിറക്കൽ, എന്നിവയെക്കുറിച്ച് അറിയാമായിരുന്നു. അതുപോലെ തന്നെ അവർ [[മരച്ചീനി]] നട്ടുവളർത്തിയിരുന്നു. അവരുടെ സംസ്കാരം വിചിത്രമായ വലുപ്പവും അലങ്കാരവുമുള്ള മരാജോറ മൺപാത്രങ്ങളിലൂടെ അവശേഷിക്കുന്നു. 500 മുതൽ 1300 വരെയുള്ള കാലഘട്ടം മരാജോറ സംസ്കാരത്തിന്റെ പുഷ്കലകാലമായിരുന്നു.
 
== അവലംബം ==
<br />
"https://ml.wikipedia.org/wiki/പാര_(ബ്രസീൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്