"ഗാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 11:
 
== ചരിത്രം ==
ആവർത്തനപ്പട്ടികയിൽ അലുമിയത്തിനു താഴെയായി മുപ്പത്തിയൊന്നാം നമ്പർ കാരനായി വരേണ്ട ഈ മൂലകത്തെ ആദ്യമായ് (1871 ൽ) പ്രവചിച്ചത് ആവർത്തനപ്പട്ടികയുടെ സ്രഷ്ടാവും റഷ്യൻ രസതന്ത്രജ്ഞനുമായ ദിമിത്രി മെൻഡലീഫ് ആണ്. അലുമിനിയത്തിനു സമാനമായ രാസഗുണങ്ങൾ ഉണ്ടായിരിക്കണമെന്നു സൂചിപ്പിച്ച് അദ്ദേഹം സാങ്കൽപ്പിക മൂലകത്തിന് എക-അലുമിനിയം എന്ന് പേരിട്ടു.<ref>{{cite book |title=The Ingredients: A Guided Tour of the Elements |author=Ball, Philip |publisher=Oxford University Press |page=105 |date=2002 |isbn=978-0-19-284100-1}}</ref><ref name=luca>{{Cite web|url=https://luca.co.in/iypt2019element-no-31-gallium/|title=ഗാലിയം – ഒരു ദിവസം ഒരു മൂലകം|date=2019-10-26|website=LUCA|language=en-US|access-date=2019-10-29}}</ref>
1875ൽ ലീകോക്ക് ഡി ബോയിബൗഡ്രൻ സ്പെക്ട്രോസ്കോപ്പിയിലൂടെ ഗാലിയം കണ്ടെത്തി. സിങ്ക് ബ്ലെൻഡിനെ നിരീക്ഷിക്കുമ്പോൾ അദ്ദേഹം അതിൽ ഗാലിയത്തിന്റെ പ്രത്യേകതയായ രണ്ട് വയലറ്റ് രേഖകൾ അതിന്റെ വർണരാജിയിൽ കണ്ടെത്തി. ഗാലിയത്തിന്റെ കണ്ടുപിടിത്തത്തിന് മുമ്പ് തന്നെ അതിന്റെ ആവർത്തനപ്പട്ടികയിലെ സ്ഥാനത്തെ അടിസ്ഥാനമാക്കി അതിന്റെ മിക്ക സ്വഭാവ സവിശേഷതകളും ദിമിത്രി മെൻഡലീവ് കണ്ടെത്തിയിരുന്നു. ഏക-അലൂമിനിയം എന്നാണ് അദ്ദേഹം ഇതിന് പേരിട്ടിരുന്നത്.
1875 ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ പോൾ-എമിലെ ലെക്കോക് ഡി ബോയിസ്ബഡ്രനാണ് ഈ മൂലകം ആദ്യമായി സ്പെക്ട്രോസ്കോപ്പിയിലൂടെ കണ്ടെത്തിയത്. 15 വർഷത്തോളം രാസമൂലകങ്ങളുടെ സ്പെക്ട്രത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്ന അദ്ദേഹം അലൂമിനിയത്തിൻറെ സ്വഭാവവിശേഷങ്ങളടങ്ങിയ മൂലകം സിങ്ക് അയിരുകളിൽ കാണാമോ എന്ന സാധ്യതാപഠനം, സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ ആയിരുന്നു ഈ കണ്ടെത്തൽ.<ref name=luca/> സിങ്ക് ബ്ലെൻഡിനെ നിരീക്ഷിക്കുമ്പോൾ അദ്ദേഹം അതിൽ ഗാലിയത്തിന്റെ പ്രത്യേകതയായ രണ്ട് വയലറ്റ് രേഖകൾ അതിന്റെ വർണരാജിയിൽ കണ്ടെത്തി. 1875ൽ തന്നെ ലീകോക്ക് ഗാലിയത്തിന്റെ ഹൈഡ്രോക്സൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിൽ വൈദ്യുതവിശ്ലേഷണം നടത്തി സ്വതന്ത്ര ലോഹം വേർതിരിച്ചെടുത്തു. തന്റെ ജന്മരാജ്യമായ ഫ്രാൻസ് ഉൾപ്പെട്ട പ്രദേശങ്ങളുടെ ലാറ്റിൻ നാമമായ ഗാലിയ അദ്ദേഹം പുതിയ മൂലകത്തിന് പേരായി സ്വീകരിച്ചു. ലീ കോക്ക് സ്വന്തം പേരാണ് മൂലകത്തിനിട്ടതെന്നും ചിലർ വാദിച്ചു. ഫ്രെഞ്ചിൽ "ലീ കോക്ക്" എന്നാൽ പൂവൻകോഴി എന്നാണർത്ഥം. പൂവൻകോഴിക്ക് ലാറ്റിനിൽ "ഗാലസ്" എന്നാണ് പറയുന്നത്. എന്നാൽ 1877ൽ എഴുതിയ ഒരു ലേഖനത്തിൽ ഈ വാദം തെറ്റാണെന്ന് ലീ കോക്ക് എഴുതി.
 
== സാന്നിദ്ധ്യം ==
"https://ml.wikipedia.org/wiki/ഗാലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്