"അമാപാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88:
 
1945 ൽ [[സെറ ഡോ നാവിയോ|സെറ ഡോ നാവിയോയിൽ]] സമ്പന്നമായ [[മാംഗനീസ്]] നിക്ഷേപം കണ്ടെത്തിയത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായി മാംഗനീസ് നിലനിൽക്കുന്നു. പുതിയ ബ്രസീലിയൻ ഭരണഘടന പ്രഖ്യാപിക്കുന്ന 1988 ഒക്ടോബർ 5 വരെ അമാപാ സംസ്ഥാന പദവി നേടിയിരുന്നില്ല.
 
== ഭൂമിശാസ്ത്രം ==
വെറും 2 ശതമാനം മാത്രമെന്ന നിരക്കിൽ ഏതൊരു ബ്രസീലിയൻ സംസ്ഥാനത്തേക്കാളും ഏറ്റവും കുറഞ്ഞ നിരക്കിൽ അതിലെ മൂലസസ്യജാലം നഷ്ടപ്പെടുന്ന സംസ്ഥാനമെന്ന പ്രത്യേകത അമാപാ കയ്യാളുന്നു. അമാപാ പ്രദേശങ്ങളുടെ ഭൂരിഭാഗവും [[മഴക്കാട്|മഴക്കാടുകളാൽ]] മൂടപ്പെട്ടിരിക്കുകയും ബാക്കിയുള്ള പ്രദേശങ്ങൾ [[സവേന|സാവന്നയും]] സമതലങ്ങളും നിറഞ്ഞതുമാണ്. അമാപാ തീരത്ത്, ഏതാണ്ട് കോട്ടം തട്ടാത്ത ബീച്ചുകൾ ചതുപ്പുനിലങ്ങളുമായി കൂടിച്ചേർന്ന് ബ്രസീലിലെ ഇത്തരം ബയോമിന്റെ ഏറ്റവും വലിയ പ്രാതിനിധ്യം സൃഷ്ടിക്കുന്നു. ഉപ്പുജലവും ശുദ്ധജലവും കൂടിച്ചേർന്ന ഈ മിശ്ര പരിസ്ഥിതി നിരവധി മൃഗങ്ങളുടെ ഭക്ഷ്യ ശൃംഖലയുടെ പുനരുൽപാദനത്തിന് അനുയോജ്യമായ വിധത്തിലാണ്. എന്നിരുന്നാലും, മലിനീകരണം ഇപ്പോൾ അമാപാ സംസ്ഥാനത്ത് ഒരു ചിരസ്ഥായിയായ പ്രശ്നമാണ്. സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന [[രസം (മൂലകം)|രസം]] ജലസ്രോതസ്സുകളിലും അമാപായിലെ ജനസംഖ്യ കേന്ദ്രങ്ങളിലെ മലിനജല സംവിധാനങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അമാപാ" എന്ന താളിൽനിന്ന് ശേഖരിച്ചത്