"അമാപാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81:
 
== ചരിത്രം ==
1637 മുതൽ 1654 വരെയുള്ള കൊളോണിയൽ കാലഘട്ടത്തിൽ അമാപ പ്രദേശം പാരയുടെ ക്യാപ്റ്റൻസി ഓഫ് പാരയിൽ ലയിപ്പിക്കുകയും ക്യാപ്റ്റൻസി ഓഫ് കാബോ ഡി നോർട്ടെ എന്നറിയപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ഏകദേശം 7 ദശലക്ഷം ആളുകൾ താമസിച്ചിരുന്ന അമാപ മേഖലയിൽ ബ്രസീലിലെ മറ്റേതൊരു പ്രദേശത്തുള്ളതിനേക്കാളും ഏറ്റവും ഉയർന്ന ജനസംഖ്യയുണ്ടായിരുന്നു. കൊളോണിയൽ കാലഘട്ടത്തിന്റെ തുടക്കത്തിൽ, തടി, റെസിൻ, അന്നാറ്റോ, സസ്യ എണ്ണകൾ, ഉപ്പിട്ട മത്സ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമായിരുന്നു അമാപാ പ്രദേശത്തിനിന്ന്പ്രദേശത്തുനിന്ന് ഇവയെല്ലാം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ ഫ്രഞ്ചുകാർ ഇവിടെ [[കരിമ്പ്|കരിമ്പിൻ]] തോട്ടങ്ങൾ സ്ഥാപിച്ചു.
 
ഇവിടെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ അമാപാ പ്രദേശം ഇംഗ്ലീഷുകാരുടേയും ഡച്ചുകാരുടേയും ആക്രമണത്തിനിരയാകുകയും ഒടുവിൽ പോർച്ചുഗീസുകാർ അവരെ ഇവിടെിന്നു പിന്തിരിപ്പിക്കുകയും ചെയ്തു. 1713 ലെ ഉട്രെച്റ്റ് ഉടമ്പടി ബ്രസീൽ കോളനിയും [[ഫ്രഞ്ച് ഗയാന|ഫ്രഞ്ച് ഗയാനയും]] തമ്മിലുള്ള അതിരുകൾ നിർണ്ണയിച്ചെങ്കിലും ഇവ ഫ്രഞ്ചുകാർ മാനിച്ചില്ല. ഈ പ്രദേശത്തെ പോർച്ചുഗീസ് ശക്തിയുടെ താവളമായി ഇന്നത്തെ മക്കാപായിലെ സാവോ ജോസ് ഡി മകാപയിൽ ഒരു കോട്ട നിർമ്മിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ [[ഫ്രാൻസ്]] ഈ പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഈ അന്താരാഷ്ട്ര തർക്കം 1900 വരെ തുടർന്നിരുന്നു.
വരി 87:
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിൽ]] ഈ പ്രദേശത്തെ [[സ്വർണം|സ്വർണ്ണത്തിന്റെ]] കണ്ടെത്തലും അന്താരാഷ്ട്ര വിപണിയിൽ [[റബ്ബർ മരം|റബ്ബറിന്റെ]] മൂല്യവും വർദ്ധിച്ചതോടെ, അമാപായിൽ പുറത്തുനിന്നുള്ള ജനസംഖ്യ വർദ്ധിക്കുകയും ഫ്രാൻസുമായുള്ള പ്രാദേശിക തർക്കം ഒരു പ്രതിസന്ധിഘട്ടത്തിലെത്തുകയും ചെയ്തു. ഫ്രഞ്ച് കുടിയേറ്റക്കാർ കൌനാനി സംസ്ഥാനം സ്ഥാപിച്ചു (1886-1891). എന്നിരുന്നാലും സ്വർണ്ണത്തിനുവേണ്ടിയുള്ള തിരക്ക് ബ്രസീലിയൻ താൽപ്പര്യങ്ങളെ സ്വാധീനിക്കുകയും അവർ പ്രദേശത്തിന്റെ നിയന്ത്രണം നേടിയതോടെ, ഇത് ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടലിന് കാരണമായിത്തീരുകയും ചെയ്തു. തർക്കം മാദ്ധ്യസ്ഥതയ്ക്കു വിടുകയും 1900 ഡിസംബർ 1 ന് ജനീവ മാദ്ധ്യസ്ഥ കമ്മീഷൻ ഈ പ്രദേശം ബ്രസീലിനു വിട്ടുകൊടുക്കുകയും ചെയ്തു. അരഗ്വാരി എന്ന സംയുക്ത നാമത്തിൽ (അതേ പേര് നദിക്കും നാമകരണം ചെയ്തിരിക്കുന്നു) പാരാ സംസ്ഥാനത്തിൽ ഇത് ഉൾപ്പെടുത്തി. 1943 ൽ ഇത് അമാപായുടെ ഫെഡറൽ പ്രദേശമായി മാറി.
 
1945 ൽ [[സെറ ഡോ നാവിയോ|സെറ ഡോ നാവിയോയിൽ]] സമ്പന്നമായ [[മാംഗനീസ്]] നിക്ഷേപം കണ്ടെത്തിയത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായി മാംഗനീസ് നിലനിൽക്കുന്നു. പുതിയ ബ്രസീലിയൻ ഭരണഘടന പ്രഖ്യാപിക്കുന്ന 1988 ഒക്ടോബർ 5 വരെ അമാപാ സംസ്ഥാന പദവി നേടിയിരുന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/അമാപാ" എന്ന താളിൽനിന്ന് ശേഖരിച്ചത്