"അമാപാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
 
ഇവിടെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തിയതോടെ അമാപാ പ്രദേശം ഇംഗ്ലീഷുകാരുടേയും ഡച്ചുകാരുടേയും ആക്രമണത്തിനിരയാകുകയും ഒടുവിൽ പോർച്ചുഗീസുകാർ അവരെ ഇവിടെിന്നു പിന്തിരിപ്പിക്കുകയും ചെയ്തു. 1713 ലെ ഉട്രെച്റ്റ് ഉടമ്പടി ബ്രസീൽ കോളനിയും [[ഫ്രഞ്ച് ഗയാന|ഫ്രഞ്ച് ഗയാനയും]] തമ്മിലുള്ള അതിരുകൾ നിർണ്ണയിച്ചെങ്കിലും ഇവ ഫ്രഞ്ചുകാർ മാനിച്ചില്ല. ഈ പ്രദേശത്തെ പോർച്ചുഗീസ് ശക്തിയുടെ താവളമായി ഇന്നത്തെ മക്കാപായിലെ സാവോ ജോസ് ഡി മകാപയിൽ ഒരു കോട്ട നിർമ്മിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ [[ഫ്രാൻസ്]] ഈ പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഈ അന്താരാഷ്ട്ര തർക്കം 1900 വരെ തുടർന്നിരുന്നു.
 
പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പ്രദേശത്തെ സ്വർണ്ണത്തിന്റെ കണ്ടെത്തലും അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ മൂല്യവും വർദ്ധിച്ചതോടെ, അമാപായിൽ പുറത്തുനിന്നുള്ള ജനസംഖ്യ വർദ്ധിക്കുകയും ഫ്രാൻസുമായുള്ള പ്രാദേശിക തർക്കം ഒരു പ്രതിസന്ധിഘട്ടത്തിലെത്തുകയും ചെയ്തു. ഫ്രഞ്ച് കുടിയേറ്റക്കാർ കൌനാനി സംസ്ഥാനം സ്ഥാപിച്ചു (1886-1891). എന്നിരുന്നാലും സ്വർണ്ണത്തിനുവേണ്ടിയുള്ള തിരക്ക് ബ്രസീലിയൻ താൽപ്പര്യങ്ങളെ സ്വാധീനിക്കുകയും അവർ പ്രദേശത്തിന്റെ നിയന്ത്രണം നേടിയതോടെ, ഇത് ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടലിന് കാരണമായിത്തീരുകയും ചെയ്തു. തർക്കം മാദ്ധ്യസ്ഥതയ്ക്കായി അയയ്ക്കുകയും 1900 ഡിസംബർ 1 ന് ജനീവ മാദ്ധ്യസ്ഥ കമ്മീഷൻ ഈ പ്രദേശം ബ്രസീലിനു വിട്ടുകൊടുക്കുകയും ചെയ്തു. അരഗ്വാരി എന്ന സംയുക്ത നാമത്തിൽ (അതേ പേര് നദിക്കും നാമകരണം ചെയ്തിരിക്കുന്നു) പാരാ സംസ്ഥാനത്തിൽ ഇത് ഉൾപ്പെടുത്തി. 1943 ൽ ഇത് അമാപായുടെ ഫെഡറൽ പ്രദേശമായി മാറി
 
== അവലംബം ==
"https://ml.wikipedia.org/wiki/അമാപാ" എന്ന താളിൽനിന്ന് ശേഖരിച്ചത്