"ലില്ലിയൻ ഗിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
1910-ൽ പെൺകുട്ടികൾ അമ്മായി എമിലിക്കൊപ്പം ഒഹായോയിലെ [[Massillon, Ohio|മാസിലോണിൽ]] താമസിക്കുകയായിരുന്നു. അവരുടെ പിതാവ് ജെയിംസ് [[ഒക്ലഹോമ]]യിൽ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചപ്പോൾ. പതിനേഴുവയസ്സുള്ള ലിലിയൻ ഒക്ലഹോമയിലെ ഷാവ്നിയിലേക്ക് പോയി, അവിടെ ജയിംസിന്റെ സഹോദരൻ ആൽഫ്രഡ് ഗ്രാന്റ് ഗിഷും ഭാര്യ മൗഡും താമസിച്ചിരുന്നു. അപ്പോഴേക്കും അവളുടെ പിതാവ് ബുദ്ധിഭ്രമത്തിന് നോർമനിലെ ഒക്ലഹോമ ഹോസ്പിറ്റലിൽ ആയിരുന്നു. ഷാവ്നിയിലേക്ക് 35 മൈൽ യാത്ര ചെയ്യുകയും ഇരുവരും വീണ്ടും പരിചയപ്പെടുകയും ചെയ്തു. അമ്മായിയോടും അമ്മാവനോടും ഒപ്പം താമസിച്ച് അവിടെയുള്ള ഷാവ്നി ഹൈസ്കൂളിൽ ചേർന്നു. അവളുടെ പിതാവ് 1912-ൽ ഒക്ലഹോമയിലെ നോർമനിൽ വച്ച് മരിച്ചു. പക്ഷേ ഏതാനും മാസങ്ങൾക്ക് മുമ്പ് അവൾ ഒഹായോയിലേക്ക് മടങ്ങിയിരുന്നു.
 
മിഠായി കടയുടെ തൊട്ടടുത്തുള്ള തിയേറ്റർ കത്തിയപ്പോൾ, കുടുംബം ന്യൂയോർക്കിലേക്ക് മാറി. അവിടെ പെൺകുട്ടികൾ അടുത്തുള്ള അയൽവാസിയായ ഗ്ലാഡിസ് സ്മിത്തുമായി നല്ല സുഹൃത്തുക്കളായി. ബാലതാരമായിരുന്നു ഗ്ലാഡിസ്, സംവിധായകൻ ഡി. ഡബ്ല്യു. ഗ്രിഫിത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് [[മേരി പിക്ഫോർഡ്|മേരി പിക്ക്ഫോർഡ്]] എന്ന സ്റ്റേജ് നാമം സ്വീകരിക്കുകയും ചെയ്തു.<ref>{{Cite namebook|url="Affron2002"https://www.worldcat.org/oclc/47973433|title=Lillian Gish : her legend, her life|last=Affron, Charles.|date=2002|publisher=University of California Press|isbn=0520234340|location=Berkeley|oclc=47973433}}</ref> ലിലിയനും ഡൊറോത്തിയും പ്രായപൂർത്തിയായപ്പോൾ അവർ തിയേറ്ററിൽ ചേർന്നു. പലപ്പോഴും വ്യത്യസ്ത നിർമ്മാണങ്ങൾക്കുവേണ്ടി വെവ്വേറെ യാത്ര ചെയ്തു. മോഡലിംഗ് ജോലികളും അവർ സ്വീകരിച്ചു. ശബ്ദ പാഠങ്ങൾക്ക് പകരമായി ലില്ലിയൻ ആർട്ടിസ്റ്റ് [[Victor Maurel|വിക്ടർ മൗറലിന്]] വേണ്ടി അഭിനയിച്ചിരുന്നു. <ref name="Oderman2000">{{cite book|author=Oderman, Stuart|title=Lillian Gish: A Life on Stage and Screen|url=https://books.google.com/books?id=TTv-kGPg0qoC|date=2000|publisher=McFarland & Co.|isbn=9780786406449}}</ref>
 
1912-ൽ അവരുടെ സുഹൃത്ത് മേരി പിക്ക്ഫോർഡ് സഹോദരിമാരെ ഗ്രിഫിത്തിന് പരിചയപ്പെടുത്തുകയും [[Biograph Company|ബയോഗ്രഫ് സ്റ്റുഡിയോയുമായി]] കരാർ നേടാൻ സഹായിക്കുകയും ചെയ്തു. ലില്ലിയൻ ഗിഷ് താമസിയാതെ അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറി. തനിക്ക് 16 വയസാണെന്ന് കാസ്റ്റിംഗ് ഡയറക്ടർമാരോട് അന്ന് 19 വയസ്സുള്ള ഗിഷ് പറഞ്ഞിരുന്നു.<ref>{{cite book|author=Charles Affron|title=Lillian Gish: her legend, her life|url=https://books.google.com/?id=X44SqEVU2r4C&pg=PA19|date=March 12, 2002|publisher=University of California Press|isbn=978-0-520-23434-5|pages=19–20}}</ref>
 
== കരിയർ ==
===ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം===
"https://ml.wikipedia.org/wiki/ലില്ലിയൻ_ഗിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്