"ലില്ലിയൻ ഗിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
അമ്മ എപ്പിസ്കോപ്പാലിയനും അച്ഛൻ ജർമ്മൻ ലൂഥറൻ വംശജനുമായിരുന്നു. ഗിഷിന്റെ ആദ്യ തലമുറകൾ [[Dunkard Brethren|ഡങ്കാർഡ്]] മന്ത്രിമാരായിരുന്നു. ഗിഷിന്റെ പിതാവ് മദ്യപാനിയായിരുന്നു. കുടുംബം പിന്തുണയ്‌ക്കാനായി ഗിഷിന്റെ അമ്മ അഭിനയം ഏറ്റെടുക്കുകയും കുടുംബം ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിലേക്ക് താമസം മാറ്റി, അവിടെ ലില്ലിയന്റെ അമ്മായിയും അമ്മാവനും ആയ ഹെൻറിയും റോസ് മക്കോണലും താമസിച്ചിരുന്നു. അവരുടെ അമ്മ മജസ്റ്റിക് കാൻഡി കിച്ചൻ തുറക്കുകയും പെൺകുട്ടികൾ പോപ്പ്കോണും മിഠായിയും തൊട്ടടുത്തുള്ള പഴയ [[Majestic Theatre (East St. Louis, Illinois)|മജസ്റ്റിക് തിയേറ്ററിന്റെ]] രക്ഷാധികാരികൾക്ക് വിൽക്കാൻ സഹായിച്ചിരുന്നു. പെൺകുട്ടികൾ സെന്റ് ഹെൻറി സ്കൂളിൽ ചേരുകയും അവിടെ അവർ സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചു.
 
1910-ൽ പെൺകുട്ടികൾ അമ്മായി എമിലിക്കൊപ്പം ഒഹായോയിലെ [[Massillon, Ohio|മാസിലോണിൽ]] താമസിക്കുകയായിരുന്നു. അവരുടെ പിതാവ് ജെയിംസ് [[ഒക്ലഹോമ]]യിൽ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചപ്പോൾ. പതിനേഴുവയസ്സുള്ള ലിലിയൻ ഒക്ലഹോമയിലെ ഷാവ്നിയിലേക്ക് പോയി, അവിടെ ജയിംസിന്റെ സഹോദരൻ ആൽഫ്രഡ് ഗ്രാന്റ് ഗിഷും ഭാര്യ മൗഡും താമസിച്ചിരുന്നു. അപ്പോഴേക്കും അവളുടെ പിതാവ് ബുദ്ധിഭ്രമത്തിന് നോർമനിലെ ഒക്ലഹോമ ഹോസ്പിറ്റലിൽ ആയിരുന്നു. ഷാവ്നിയിലേക്ക് 35 മൈൽ യാത്ര ചെയ്യുകയും ഇരുവരും വീണ്ടും പരിചയപ്പെടുകയും ചെയ്തു. അമ്മായിയോടും അമ്മാവനോടും ഒപ്പം താമസിച്ച് അവിടെയുള്ള ഷാവ്നി ഹൈസ്കൂളിൽ ചേർന്നു. അവളുടെ പിതാവ് 1912-ൽ ഒക്ലഹോമയിലെ നോർമനിൽ വച്ച് മരിച്ചു. പക്ഷേ ഏതാനും മാസങ്ങൾക്ക് മുമ്പ് അവൾ ഒഹായോയിലേക്ക് മടങ്ങിയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ലില്ലിയൻ_ഗിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്