"ഇലുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശാസ്ത്രീയനാമം ഇറ്റാലിക്സിലാക്കി
വരി 18:
}}
[[പ്രമാണം:Averrhoa bilimbi tree.jpg|thumb|200px| പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം]]
ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് '''ഇലുമ്പി'''. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: ''Averrhoa bilimbi''. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ [[കുടംപുളി|കുടമ്പൂളിക്കും]] [[വാളൻപുളി|വാളൻപുളിക്കും]] പകരമായി [[മീൻ കറി|മീൻ കറിയിലും]] ഈ [[കായ്|കായ്കൾ]] പച്ചക്ക് [[അച്ചാർ|അച്ചാറിടുന്നതിനും]] ഉപയോഗിക്കുന്നു. ജനനം [[ഇന്തോനേഷ്യ|ഇന്ത്യോനേഷ്യയിലെ]] [[മോളുക്കാസ് ദ്വീപ്|മോളുക്കാസ് ദ്വീപിലാണ്‌]]<ref>[http://www.worldagroforestrycentre.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=17943 History of cultivation എന്ന ഖണ്ഡികയിൽ]</ref> <ref>[[കർഷകശ്രീ]] മാസിക 2007 ഒക്ടോബർ ലക്കത്തിലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം.</ref>, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും [[ഉഷ്ണമേഖല|ഉഷ്ണമേഖലാകാലാവസ്ഥയുള്ള]] പ്രദേശങ്ങളിൽ കാണപ്പെടുന്നു.
 
== പേരിനു പിന്നിൽ ==
ബിലിംബിം (Bilimbim) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണീ പേരുണ്ടായത്. മലയൻ ഭാഷയിലെ ബാലെംബിങ്ങിൽ നിന്നാണ്‌ പോർത്തുഗീസ് പേരുണ്ടായത്. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
 
== കൃഷിരീതി ==
 
[[വിത്ത്|വിത്താണ്‌]] പ്രധാന നടീൽ വസ്തു. മാതൃവൃക്ഷത്തിന്റെ ചുവട്ടിൽ വിത്ത് വീണ്‌ മുളക്കുന്ന തൈകളോ [[നഴ്സറി|നഴ്സറിയിൽ]] നിന്നും ലഭിക്കുന്ന തൈകളോ നടുന്നതിനായ് ഉപയോഗിക്കാം. ഏകദേശം 1മീറ്റർ നീളത്തിലും അതേ വീതിയിലും‍ ആഴത്തിലും ( 1X1X1) എടുക്കുന്ന കുഴികളിൽ ഏകദേശം 1 വർഷം പ്രായമുള്ള തൈകൾ , കുഴികളിൽ നാലിൽ മൂന്ന് ഭാഗം മേൽമണ്ണും ഒരു ഭാഗം പച്ചിലവളവും ചേർത്ത് നിറച്ചതിനുശേഷം നടാം. നല്ലതുപോലെ വളരുന്നതിനും കായ് ലഭിക്കുന്നതിനും നനക്കുകയും പുതയിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. മഴക്കാലമാകുന്നതോടെ പുതിയ കിളിർപ്പുകളും പൂക്കളും ഉണ്ടാകുന്നു. പൂക്കൾ‍ കുലകളായി മരത്തിന്റെ ചില്ലകളിലും തടിയിലും ഉണ്ടാകുന്നു. ഈ പൂക്കൾ സ്വപരാഗണം മൂലം കായകളായി മാറുകയും ചെയ്യുന്നു.
 
== ഔഷധഗുണം ==
 
ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ [[ചൊറി|ചൊറിച്ചിൽ]], [[നീർവീക്കം]], തടിപ്പ്, [[വാതം]], [[മുണ്ടിനീര്‌]], വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന [[തുരുമ്പ്]] പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ [[പിത്തള|പിത്തളപ്പാത്രങ്ങളിലെ]] [[ക്ലാവ്]] കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.
 
Line 67 ⟶ 65:
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{WS|Averrhoa bilimbi}}
{{CC|Averrhoa bilimbi}}
{{Plant-stub}}
 
{{Biology portal bar}}
{{Plant-stub}}
 
{{കേരളത്തിലെ മരങ്ങൾ}}
"https://ml.wikipedia.org/wiki/ഇലുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്