"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നാസി ജർമ്മനി അന്തർ കണ്ണി ചേർത്തു
 
വരി 16:
[[പ്രമാണം:GuernicaGernikara.jpg|thumb|350px|right|[[പിക്കാസോ|പാബ്ലോ പിക്കാസോയുടെ]] പ്രഖ്യാതചിത്രം, ഗ്വേർണിക്ക, ഗെർണിക്ക നഗരത്തിൽ സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ബാസ്ക് ഭാഷയിലെ പ്രചാരണപ്പരസ്യം നഗരത്തിലെ ഒരു ഭിത്തിയിൽ]]
 
[[പിക്കാസോ|പാബ്ലോ പിക്കാസോ]] വരച്ച ഒരു ചിത്രമാണ് '''ഗ്വേർണിക്ക'''. [[സ്പെയിൻ|സ്പെയിനിലെ]] ആഭ്യന്തരയുദ്ധത്തിനിടെ, 1937 ഏപ്രിൽ 26-ന് ഫ്രാങ്കോയുടെ നേത്രൃത്വത്തിലുള്ള അവിടത്തെ ദേശീയസർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, നാത്സി [[നാസി ജർമ്മനി|നാസി ജർമ്മനിയുടേയും]] ഫാസിസ്റ്റ് ഭരണത്തിലിരുന്ന [[ഇറ്റലി|ഇറ്റലിയുടേയും]] പോർവിമാനങ്ങൾ ബാസ്ക് പ്രവിശ്യയിലെ ഗ്വേർണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചാണ് [[പിക്കാസോ]] ഈ ചിത്രം വരച്ചത്. 1937-ലെ [[പാരിസ്]] അന്താരാഷ്ട്ര ചിത്രപ്രദർശനത്തിനായി ഈ ചിത്രം വരക്കാൻ [[പിക്കാസോ|പിക്കാസോയെ]] നിയോഗിച്ചത് [[സ്പെയിൻ|സ്പെയിനിലെ]] രണ്ടാം ഗണതന്ത്രസർക്കാർ ആയിരുന്നു.
 
[[യുദ്ധം|യുദ്ധത്തിന്റെ]] ദുരന്തസ്വഭാവവും, [[മനുഷ്യൻ|മനുഷ്യർക്ക്]], വിശേഷിച്ച് നിർദ്ദോഷികളായ അസൈനികർക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയിൽ [[പിക്കാസോ]] ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂർത്തരൂപവും ആയി മാനിക്കപ്പെടാൻ തുടങ്ങി. പൂർത്തിയായ ഉടനേ ലോകമെമ്പാടും കൊണ്ടുനടന്ന് പ്രദർശിക്കപ്പെട്ട ഗ്വേർണിക്ക എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. ഗ്വേർണിക്കയുടെ ഈ "പര്യടനം" [[സ്പെയിൻ|സ്പെനിയിലെ]] ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്