"പുള്ളിപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Replacing links to hijacked website, see here
വരി 36:
പുള്ളിപ്പുലി ഉൾപ്പെട്ട പാന്തറ ജനുസ്സിന്റെ പരിണാമം ഇപ്പോളും തർക്കവിധേയമായ ഒരു വിഷയമാണ്. കൂടാതെ നാലു വർഗ്ഗങ്ങളുടെയും തമ്മിലുള്ള ബന്ധവും ക്ലൗഡഡ് പുലി, മഞ്ഞുപുലി എന്നിവക്ക് പാന്തറ ജനുസ്സുമായുള്ള ബന്ധവും തർക്കാതീതമല്ല. മാർജ്ജാരകുടുംബം വഴിപിരിയുന്നത് 11 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും [[സിംഹം]], [[കടുവ]], പുലി, [[ജാഗ്വർ]], [[മേഘപ്പുലി]], [[ഹിമപ്പുലി]] എന്നിവയുടെ പൊതുവായ പൂർവികർ ജീവിച്ചിരുന്നത് 6.37 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നും വിശ്വസിക്കപ്പെടുന്നു.<ref name=Johnson2006>{{cite journal | author = Johnson, W.E., Eizirik, E., Pecon-Slattery, J., Murphy, W.J., Antunes, A., Teeling, E. & O'Brien, S.J. | year = 2006 | doi = 10.1126/science.1122277 | title = The Late Miocene radiation of modern Felidae: A genetic assessment. | journal = Science | volume = 311 | pages = 73–77 | pmid = 16400146 | issue = 5757}}</ref>
 
പാന്തറ ജനുസ്സ് ഏഷ്യയിൽ ഉരുത്തിരിഞ്ഞതും പിന്നീട് ആഫ്രിക്കയിലേക്ക് പുലികളുടെയും മറ്റ് മാർജ്ജാരകുടുബാംഗങ്ങളുടെയും പൂർവികർ കുടിയേറ്റം നടത്തിയതാണെന്നും ശാസ്ത്രലോകം വിശ്വസിക്കുന്നു. ഇന്നുള്ള തരം പുലികൾ ആഫ്രിക്കയിൽ 470,000–825,000 വർഷങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞവയാണ്. ഇവ 170,000–300,000 വർഷം മുൻപ് വരെയുള്ള കാലഘട്ടത്തിൽ ഏഷ്യയിലേക്ക് കുടിയേറി.<ref name=Uphyrkina>{{ cite journal | last =Uphyrkina | first =O. | coauthors =Johnson, E.W.; et al. | year =2001 | month =November | title = Phylogenetics, genome diversity and origin of modern leopard, ''Panthera pardus'' | journal =Molecular Ecology | volume =10 | issue =11 | pages = 2617–2633 | url = httphttps://wwwdoi.blackwell-synergy.com/links/doiorg/10.1046/j.0962-1083.2001.01350.x?cookieSet=1 | accessdate =2008-08-06 | doi = 10.1046/j.0962-1083.2001.01350.x | pmid =11883877 }}</ref>
 
=== ഉപവിഭാഗങ്ങൾ ===
[[പ്രമാണം:ബന്നാർഘട്ട ദേശീയോദ്യാനത്തിലെ പുലി.JPG|ലഘു|ബന്നാർഘട്ട ദേശീയോദ്യാനത്തിൽ]]
ആദ്യം ഇരുപത്തേഴോളം ഉപവിഭാഗങ്ങളിലുള്ള പുലികൾ ഉണ്ടെന്നാണ് കരുതിയിരുന്നത്. 18ആം നൂറ്റാണ്ടിലെ കാൾ ലിന്ന്യൂസിന്റെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഇത് ശാസ്ത്രസത്യമായി അംഗീകരിച്ചിരുന്നു എന്നാൽ 1996ൽ നടത്തിയ ഡി എൻ എ പരിശോധനകൾ എട്ട് ഉപവർഗ്ഗങ്ങളായി പുലികളെ നിജപ്പെടുത്തി.<ref name=Miththapala>{{cite journal | last = Miththapala | first =Sriyanie | coauthors =Seidensticker, John; O'Brien, Stephen J. | year =1996 | month =August | title = Phylogeographic Subspecies Recognition in Leopards (''P. pardus''): Molecular Genetic Variation. | journal =Conservation Biology | volume =10 | issue =4 | pages =1115–1132 | id = | url =httphttps://wwwdoi.blackwell-synergy.com/links/doiorg/10.1046/j.1523-1739.1996.10041115.x | accessdate = 2008-06-06| doi = 10.1046/j.1523-1739.1996.10041115.x }}</ref> പിന്നീട് 2001ൽ ഒമ്പതാമതായി അറേബ്യൻ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കി. <ref name=Uphyrkina/> പട്ടിക താഴെ കൊടുത്തിരിക്കുന്നു
 
 
"https://ml.wikipedia.org/wiki/പുള്ളിപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്