"ചൈതന്യ മഹാപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
ശ്രീ ചൈതന്യ മഹാപ്രഭു, ഏ ഡി 1486-ൽ ഫെബ്രുവരി 18 ആം തീയതി ബംഗാളിലെ ഗംഗാതീരത്തുള്ള നവദ്വീപിൽ, മായാപ്പൂരിൽ ജനിച്ചു. പിതാവ് ജഗന്നാഥ മിശ്രയും, മാതാവ് ശചീദേവിയും ആയിരുന്നു. ചുട്ടു പഴുത്ത സ്വർണ്ണത്തിന്റെ നിറമുണ്ടായിരുന്നതിനാൽ " ഗൗരാംഗൻ " എന്ന പേരിലും അറിയപ്പെട്ടു. ഒരു വേപ്പുമരത്തിന്റെ കീഴിലായിട്ടാണ് ഇദ്ദേഹം ജനിച്ചതെന്ന് കരുതപ്പെടുന്നു. അതിനാൽ " നിമായി " എന്ന നാമവും ഇദ്ദേഹത്തിനുണ്ട്.
 
 
24 ആം വയസ്സിൽ, സന്ന്യാസം സ്വീകരിച്ച ശേഷം [[ഒറീസ്സ]]യിലെ പ്രശസ്തമായ [[ജഗന്നാഥപുരീ ക്ഷേത്രം|ജഗന്നാഥപുരീ ക്ഷേത്രത്തെ]] ആസ്ഥാനമാക്കി " ഹരേ കൃഷ്ണ " മന്ത്രജപത്തിലൂടെയും, ഹരിനാമ സങ്കീർത്തനത്തിലൂടെയും ജനങ്ങളെ ആകർഷിച്ചു. വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന് മികവുറ്റ സംഭാവനകൾ നല്കി. ഭഗവാൻ കൃഷ്ണനാണ് പരമസത്യമെന്നും ശ്രീകൃഷ്ണനിൽ പരമപ്രേമം വരികയെന്നതാണ് ജീവന്റെ ആത്യന്തിക ലക്ഷ്യമെന്നും ചൈതന്യൻ ജനങ്ങളെ പഠിപ്പിച്ചു. കലിയുഗത്തിലെ മനുഷ്യരാശിയുടെ ഏക രക്ഷാമാർഗം, ഈശ്വരനായ ശ്രീകൃഷ്ണന്റെ നാമസങ്കീർത്തനവും " ഹരേ കൃഷ്ണ " മന്ത്രജപവും മാത്രമാണെന്നും ആയിരുന്നു അദ്ദേഹത്തിൻറെ കാഴ്ചപ്പാട്. 48-ാമത്തെ വയസ്സിൽ, 1534 ജൂണ് 14 ഇദ്ദേഹം പുരിയിൽ വച്ച് സ്വയം അപ്രത്യക്ഷനാവുകയാണുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തെ ശ്രീകൃഷ്ണന്റെ ഒരു അവതാരമായിത്തന്നെ ഭക്തന്മാർ കരുതിപ്പോരുന്നു. [[പ്രമാണം:Chaitanya sankirtan.jpg|300px|ലഘുചിത്രം|വലത്ത്‌|ചൈതന്യ മഹാപ്രഭു]]
"https://ml.wikipedia.org/wiki/ചൈതന്യ_മഹാപ്രഭു" എന്ന താളിൽനിന്ന് ശേഖരിച്ചത്