"അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
 
=== സ്ഥാപനം ===
നിലവിലെ കെട്ടിട സമുച്ചയം പണിതുയർത്തപ്പെടുന്നതിനുമുമ്പ് സെൻട്രൽ പാർക്കിലെ ആഴ്സണൽ കെട്ടിടത്തിലാണ് മ്യൂസിയം നിലനിന്നുരുന്നത്.  ജോൺ ഡേവിഡ് വോൾഫ്, വില്യം ടി. ബ്ലോഡ്ജെറ്റ്, റോബർട്ട് എൽ. സ്റ്റുവർട്ട്, ആൻഡ്രൂ എച്ച്. ഗ്രീൻ, റോബർട്ട് കോൾഗേറ്റ്, മോറിസ് കെ. ജെസപ്പ് , ബെഞ്ചമിൻ എച്ച്. ഫീൽഡ്, ഡി. ജാക്സൺ സ്റ്റീവാർഡ്, റിച്ചാർഡ് എം. ബ്ലാച്ച്ഫോർഡ്, ജെ പി മോർഗൻ, അഡ്രിയാൻ ഇസെലിൻ, മോസസ് എച്ച്. ഗ്രിന്നെൽ, ബെഞ്ചമിൻ ബി. ഷെർമാൻ , എ.ജി. ഫെൽപ്സ് ഡോഡ്ജ്, വില്ല്യം എ. ഹെയിൻസ്,  ചാൾസ് എ. ഡാന, ജോസഫ് എച്ച. കോട്ടെ,  ഹെൻ‌റി ജി. സ്റ്റെബിൻസ്, ഹെൻ‌റി പാരിഷ്, ഹോവാർഡ് പോട്ടർ എന്നിവരോടൊപ്പം തിയോഡോർ റൂസ്വെൽറ്റിന്റെ പിതാവായിരുന്ന തിയോഡോർ റൂസ്വെൽറ്റ് സീനിയറും ഇതിന്റെ സ്ഥാപകരിലൊരാളായിരുന്നു.  മ്യൂസിയത്തിന്റെ സ്ഥാപനത്തോടെ പ്രകൃതിശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് എസ്. ബിക്മോറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സുവോളജിസ്റ്റ് ലൂയിസ് അഗാസിസിന്റെ ഒരുകാലത്തെ ശിഷ്യനായിരുന്ന ബിക്ക്മോർ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിൽ]] ഒരു പ്രകൃതി ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനായി വർഷങ്ങളോളം അശ്രാന്തമായി പ്രവർത്തിച്ചിരുന്നു. ശക്തരായ സ്പോൺസർമാരുടെ പിന്തുണയോടെയുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം, ന്യൂയോർക്ക് ഗവർണർ ജോൺ തോംസൺ ഹോഫ്മാന്റെ പിന്തുണ നേടിയെടുക്കുകയും 1869 ഏപ്രിൽ 6 ന് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ഔദ്യോഗികമായി സൃഷ്ടിക്കുന്ന ബില്ലിൽ ഒപ്പുവക്കുന്നതില് കലാശിക്കുകയും ചെയ്തു.<ref name="timeline">{{cite web|url=http://amnh.org/museum/history/|title=Timeline: The History of the American Museum of Natural History|accessdate=February 18, 2009|archiveurl=https://web.archive.org/web/20090211111505/http://amnh.org/museum/history/|archivedate=February 11, 2009|url-status=dead|df=mdy-all}}</ref>
 
== '''നിർമ്മാണം''' ==
1874-ൽ മ്യൂസിയത്തിന്റെ ആദ്യ കെട്ടിടത്തിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെടുകയും ഈ കെട്ടിടം ഇപ്പോൾ മാൻഹട്ടൻ സ്ക്വയറിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങളാൽ കാഴ്ചയിൽ നിന്ന് മറക്കപ്പെടുകയും ചെയ്തിരിക്കുന്നു.1877 ൽ തുറന്ന യഥാർത്ഥ വിക്ടോറിയൻ [[ഗോത്തിക് വാസ്തുകല|ഗോതിക്]]  ശൈലിയിലുള്ള കെട്ടിടം രൂപകൽപ്പന ചെയ്ത കാൽവർട്ട് വോക്സും ജെ. വ്രേ മോൾഡും ഇതിനകം സെൻട്രൽ പാർക്കിന്റെ [[വാസ്തുവിദ്യ|വാസ്തുവിദ്യയുമായി]] അടുത്തറിയപ്പെടുന്നവരാണ്.
 
== അവലംബം ==
44,673

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3235699" എന്ന താളിൽനിന്ന് ശേഖരിച്ചത്