"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
ബുദ്ധനും, ധർമ്മശാസ്‌താവും, [[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലവും]] സാക്ഷാൽ ആദിനാരായണന്റെ അംശങ്ങൾ തന്നാണെന്നാണ്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നത്‌. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും ഹിന്ദു മതപ്രകാരം ഏറ്റവും ശ്രേഷ്‌ഠമായ ഗ്രന്ഥം [[പുരാണം|ശ്രീമദ് മഹാഭാഗവതം പോലെയുള്ള പുരാണങ്ങളിൽ]] ആദിനാരായണൻ/മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌.
 
മഹാപ്രളയത്തിൽ സർവ്വതും നശിച്ച ശേഷം നൂറ്റയിരുപത് ബ്രഹ്മവർഷക്കാലം പ്രപഞ്ചം ശൂന്യമായി അവശേഷിക്കാം. ആ മഹാശൂന്യതയ്ക്കൊടുവിൽ വിസ്തൃതമായ ജലപ്പരപ്പിൽ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു ഒരു പേരാലിന്റെ ഇലയിൽ പള്ളി കൊള്ളുന്നതായി കാണപ്പെടുമെന്നും അങ്ങനെയാണ് അടുത്ത മഹായുഗം ആരംഭിക്കുന്നതെന്നും പറയുന്നു. അതേസമയം സാക്ഷാൽ പരമാത്മാവായ മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്നും സൃഷ്ടി കർത്താവായ [[Brahma|ബ്രഹ്മാവും]]. ബ്രഹ്മാവിന്റെ ഭൂമധ്യത്തിൽ നിന്നും സംഹാര മൂർത്തിയായ [[ശിവൻ|ശിവനുമുണ്ടായിശിവനുമുണ്ടാകും]]. അഥവാ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നിൽ നിന്നു അടർത്തിമാറ്റിയ മൂന്നു വകഭേദങ്ങളാണ്‌ ത്രിമൂർത്തികൾ എന്നും പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, അഥവാ വിശ്വരൂപമെന്നും പറയുന്നുണ്ട്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും മഹാവിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ. ആയതിനാൽ ഈ കാരണങ്ങളെല്ലാം കൊണ്ട്‌ ഭഗവാന്‌ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌. അങ്ങനെയിരിക്കെ തന്നെ ത്രിഗുണങ്ങളിൽ പ്രധാനമായും ഏറ്റവും ശ്രേഷ്‌ഠമായ സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.
 
''ദുഃഖങ്ങളില്ലാത്ത ലോകം'' എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം.
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്