"ഇന്ത്യയിലെ പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,662 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
=="വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്”==
"വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്ന തത്ത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്‌ഷ്യം. അതിലൂടെ സമഗ്രമായ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമാവുക. . ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി വിന്യസിക്കുവാൻ ഈ ഭരണ രീതിയാണ് ഏറ്റവും അനുയോജ്യമായത്. പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം എന്നിവയാണ് ഇതിന്റെ പ്രധാന പരിഗണനയിലുള്ളത്.
 
==== <u>കേരള പഞ്ചായത്ത് ആക്ട്, 1960</u> ====
സാമൂഹ്യ വികസന രംഗത്ത് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തിൽ രൂപപ്പെടുത്തുന്നതിനും അധികാരവികേന്ദ്രീകരണം പ്രാവർത്തികമാക്കുന്നതിനും സഹായകമാകും വിധം സംസ്ഥാന സർക്കാരുകൾ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന ബൽവന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിർമ്മിക്കുകയും 01-01-1962ൽ നിലവിൽ വരികയും ചെയ്തു. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകൾ രൂപവൽകരിച്ചു. ഈ പഞ്ചായത്തുകളിൽ 01-01-1964 മുതൽ പ്രാബല്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ അധികാരമേൽക്കുകയും ചെയ്തു. ഈ നിയമം പഞ്ചായത്ത് ഭരണസമിതികൾക്ക് ഒട്ടേറെ അധികാരാവകാശങ്ങൾ നൽകുകയും ഗ്രാമഭരണത്തിന് ശോഭനമായ ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു.
 
കാലാന്തരത്തിൽ ചില പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുകയും ചെയ്തു. 23-4-1994ൽ കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുമ്പോൾ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇപ്പോൾ ഇവയുടെ എണ്ണം 941 ആണ്.
 
====== <u>കേരള പഞ്ചായത്ത് രാജ് ആക്ട് 1994</u> ======
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളിൽ വർദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം  നിർമ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995ൽ ചില ഭേദഗതികൾ വരുത്തുകയുണ്ടായി. അനന്തരം 1999ൽ അധികാര വികേന്ദ്രീകരണ (സെൻ) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷൻറെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകളിൽ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി. സർക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിൻറെ പ്രത്യേകത. 2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സർക്കാരിൽ നിക്ഷിപ്തമായിരുന്ന വാർഡ് വിഭജനം, സംവരണ നിർണ്ണയം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയുണ്ടായി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തികൊണ്ട് അധികാര വികേന്ദ്രീകരണം പൂർണ്ണമായി നടപ്പിലാക്കി.
 
== നടപ്പാക്കൽ ശക്തിപ്പെടുത്തുന്നു ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3234503" എന്ന താളിൽനിന്ന് ശേഖരിച്ചത്