"ഇന്ത്യയിലെ പഞ്ചായത്തി രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==ആരംഭം ==
അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് , ബൽവന്ത് റായി മേത്ത കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌. എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത്.അധികാര വികേന്ദ്രീകരണത്തിൻറെ മാർഗരേഖയായി മാറിയ ബൽവന്ത്റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് ദേശീയ വികസന സമിതി 1958ൽ അംഗീകരിച്ചതോടെ ആദ്യം രാജസ്ഥാനിലും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും നവീനമായ ഗ്രാമഭരണ സമിതികൾ ഉദയം ചെയ്തു തുടങ്ങി. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 എപ്രിലിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെ പഞ്ചായത്ത് രാജ് സംവിധാനം ശക്തമായി. ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് ഭരണഘടനാ സാധുത കൈവന്നു.
 
==എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി ==
1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമാക്കി. വനിതകൾക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അധികാരം ജനങ്ങളിൽ എത്തുക, സാധാരണക്കാരിൽ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം വൈരുദ്ധ്യങ്ങളും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് നേടിയിരിക്കുയാണ്. കേരളവും , കർണ്ണാടകവും സംസ്ഥാന ബജറ്റിൻറെ യഥാക്രമം 40ഉം 34ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണ്.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പഞ്ചായത്തി_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്