"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ++ |
No edit summary |
||
വരി 14:
}}
[[ക്രോമിയം (വെബ് ബ്രൗസർ)|ക്രോം]] [[വി8 (ജാവാസ്ക്രിപ്റ്റ് എഞ്ചിൻ)|വി 8]] [[ജാവാസ്ക്രിപ്റ്റ്]] എഞ്ചിൻ അടിസ്ഥാനമായുള്ള ഒരു ജാവാസ്ക്രിപ്റ്റ് റൺടൈമാണ് '''നോഡ്.ജെഎസ്'''(Node.js). നോഡ് ജെഎസിന്റെ പായ്ക്കേജ് സംവിധാനമായ എൻപിഎം(npm) ജാവാസ്ക്രിപ്റ്റ് ഓപ്പൺ സോഴ്സ് സോഫറ്റ്വെയറുകളുടെ ഒരു വലിയ ശേഖരം കൂടിയാണ്. ജാവാസ്ക്രിപ്റ്റ് സാധാരണ ക്ലൈയിൻറ്-സൈഡ് സ്ക്രിപ്പിറ്റിംഗിനാണ് ഉപയോഗിക്കുന്നത്, നോഡ്.ജെഎസ് ജാവാസ്ക്രിപ്പിനെ സെർവർ-സൈഡ് സ്ക്രിപ്പിറ്റിംഗിനായി പ്രാപ്തമാക്കുന്നു. പരിവർത്തനാത്മകമായ (dynamic) വെബ്ബ് പേജുകൾ നിർമ്മിക്കുവാനും ക്ലൈയന്റിലേക്ക് അയക്കുവാനും സ്ക്രിപ്റ്റ് പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ തന്നെ "ജാവാസ്ക്രിപ്റ്റ് എല്ലായിടത്തും" എന്ന മാതൃകയെ നോഡ് ജെ.എസ് പ്രധിനിധീകരിക്കുന്നു. അതായത് വെബ് ആപ്ലിക്കേഷൻ വികസനത്തിനായി, ക്ലയന്റിലും സെർവറിലും, ഒരേ പ്രോഗ്രാമിങ്ങ് ഭാഷ, ജാവാസ്ക്രിപ്റ്റ്, ഉപയോഗിക്കുവാൻ നോഡ് വന്നതോടുകൂടി സാധ്യമായിരിക്കുകയാണ്.
.js എന്നത് ജാവാസ്ക്രിപ്റ്റ് കോഡിനായുള്ള പരമ്പരാഗത ഫയൽനാമത്തിൻറെ വിപുലീകരണമാണ്, "നോഡ്.ജെ.എസ്" എന്ന പേര് ഒരു പ്രത്യേക ഫയലിനെ പരാമർശിക്കുന്നില്ല, മാത്രമല്ല കേവലം ഉൽപ്പന്നത്തിൻറെ പേരാണ്. നിരവധി ഇൻപുട്ട് / ഔട്ട്പുട്ട് ഓപ്പറേഷനുകൾ, അതുപോലെ തത്സമയ വെബ് ആപ്ലിക്കേഷനുകൾ (ഉദാ: തത്സമയ ആശയ വിനിമയ പ്രോഗ്രാമുകൾ, ബ്രൗസർ ഗെയിമുകൾ) എന്നിവ ഉപയോഗിച്ച് വെബ് അപ്ലിക്കേഷനുകളിലെ അളവും വലിപ്പവും മാറ്റാൻ ഈ രൂപകല്പന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിടുന്നു.
വരി 23:
==ചരിത്രം==
[[File:Ryan Dahl.jpg|thumb|left|റിയാൻ ഡാൾ നോഡ്.
നോഡ്.ജെഎസ് വികസിപ്പിച്ചത് [[റിയാൻ ഡാൾ]] ആണ്, ലിനക്സിനു മാത്രം പിന്തുണ നൽകിയ 2009 ലായിരുന്നു അത് ആദ്യമായി പുറത്തിറങ്ങിയത്. ജോയ്ൻറ് എന്ന കമ്പനിയാണ് നോഡ്.ജെഎസ് സ്പോൺസർ ചെയ്തത്, വികസനവും റിലീസുകളും ജോയിൻറ് ഇൻകോർപ്പറേഷൻറെ കീഴിലാണ്. ബ്രൂക്ലിനിൽ താമസിക്കുന്ന ഒരു അമേരിക്കൻ ഫ്രീലാൻസ് പ്രോഗ്രാമറാണ് റിയാൻ. അദ്ദേഹത്തിൻറെ പ്രവർത്തനം ഇൻററപ്റ്റിബിൾ പാഴ്സറുകൾ, ഇവൻറ് ലൂപ്പുകൾ, പ്രതികരണ സമയ ഹിസ്റ്റോഗ്രാം എന്നിവ ഉൾപ്പെടുന്നു. എബ് വെബ് സെർവർ, നിഗ്നിസ് എന്ന പേരിൽ "ഇ വൈ" ലോഡ് ബാലൻസർ ഘടകം തുടങ്ങിയ നിരവധി ഓപ്പൺ സോഴ്സ് പ്രോജക്ടുകളുടെ നിർമ്മാതാവാണിത്. ഫിളിക്കറിൽ ഒരു ഫയൽ അപ്ലോഡ് ചെയ്യുമ്പോൾ പ്രോഗ്രസ്സ് ബാർ കണ്ടപ്പോഴാണ് നോഡ്.ജെഎസ് സൃഷ്ടിക്കാൻ ഡാളിന് പ്രചോദനം നൽകിയത്. എത്രമാത്രം ഫയലാണ് അപ്ലോഡ് ചെയ്യുന്നതെന്ന് ബ്രൗസറിന് അറിയില്ല. അത് വെബ്ബ് സെർവറിനോട് അന്വേഷിക്കണമായിരുന്നു. ഡാൾ ഇതിനൊരു എളുപ്പമാർഗ്ഗം കണ്ടെത്തി.
|