"അഭിജിത് ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
1961-ൽ കൊൽക്കത്തയിലാണ് അഭിജിത് ബാനർജി ജനിച്ചത്. അച്ഛനായ ദീപക് ബാനർജിയും അമ്മ നിർമലാ ബാനർജിയും എക്കണോമിക്സ് അധ്യാപകരായിരുന്നു. പ്രസിഡൻസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജെഎൻയുവിൽ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. <ref name="Abhijit Banerjee Short Bio">{{Cite web |url=http://economics.mit.edu/faculty/banerjee/short |title=Abhijit Banerjee Short Bio |date=2017-10-24 |website=Massachusetts Institute of Technology • Department of Economics |access-date=2017-10-24}}</ref> പിന്നീട് 1988-ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്‍ഡി നേടി. ''വിവരവിനിമയത്തിൻറെ സാമ്പത്തിക ശാസ്ത്രം'' എന്നതായിരുന്നു ഹാർവാർഡിൽ അദ്ദേഹത്തിൻറെ തീസിസ് വിഷയം.
 
നിലവിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജിയിൽ അധ്യാപകനാണ് അഭിജിത് ബാനർജി. പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും അദ്ദേഹം അധ്യാപകനായിരുന്നു. അധ്യാപനരംഗത്തായിരിക്കെയാണ് അദ്ദേഹം വികസനസാമ്പത്തിക ശാസ്ത്രത്തിൽ ശ്രദ്ധയൂന്നിയത്. 2019 ലെ ലോക്സഭാ തിരഞ്ഞടുപ്പിലെ കോൺഗ്രസ്സിന്റെ പ്രധാന വാഗ്ദാനമായിരുന്ന ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
== പുരസ്‌കാരങ്ങൾ ==
അദ്ദേഹത്തിന് 'പുവർ ഇക്കണോമിക്‌സ്' എന്ന പുസ്തകത്തിന് ഗോൾഡ്മാൻ സാച്ച്‌സ് ബിസ്സിനസ്സ് ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചു. 2015-നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എൻ. സെക്രട്ടറി ജനറൽ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയിൽ അംഗമായിരുന്നു അഭിജിത് ബിനായക് ബാനർജി.
"https://ml.wikipedia.org/wiki/അഭിജിത്_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്