"അഡിസ് അബെബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[എത്യോപ്യ|എത്യോപ്യയുടെ]] തലസ്ഥാനമാണ് '''അഡിസ് അബെബ''' ({{lang-am|አዲስ አበባ}}, ''{{transl|am|Addis Abäba}}'' {{IPA-am|adˈdis ˈabəba|IPA|Addis_Abeba.ogg}}). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ<ref name="Ethiopia2007Census">{{citeweb|url=http://www.csa.gov.et/pdf/Cen2007_prelimineray.pdf |author=Central Statistical Agency of Ethiopia|title=Census 2007, preliminary ('''pdf-file''')|accessdate=2009-05-20}}</ref>. [[ആഫ്രിക്കൻ യൂണിയൻ|ആഫ്രിക്കൻ യൂണിയന്റെയും]] അതിന്റെ മുൻഗാമിയായ [[ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി|ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും]] ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. [[ക്രിസ്തുമതം]], [[ഇസ്ലാം മതം]], [[ജൂതമതം]] എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3232652" എന്ന താളിൽനിന്ന് ശേഖരിച്ചത്