"അക്കാദമി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 12:
| website = [http://www.oscars.org/ Oscars.org]
}}
'''ഓസ്കാർ''' എന്നു പരക്കെ അറിയപ്പെടുന്ന '''അക്കാദമി അവാർഡ്''', സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി [[അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്]]<ref>{{cite web|url= http://www.oscars.org/aboutacademyawards/index.html|title = About the Academy Awards |accessdate = 2008-11-11 }}</ref> നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് [[ഹോളിവുഡ്|ഹോളിവുഡിലെ]] [[ദി ഹോളിവുഡ് റൂസ്വെൽറ്റ്|ഹോട്ടൽ റൂസ്വെൽറ്റിൽ]] വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ [[ഡഗ്ലസ് ഫെയർബാങ്ക്സ്]], സംവിധായകൻ [[വില്യം സി. ഡെമിൽ]] എന്നിവർ ആതിഥേയത്വം വഹിച്ചു.
[[ബെൻഹർ]](1959), [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]](1997), [[ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്]](2003) എന്നീ ചിത്രങ്ങൾ ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്.
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന [[81-ആം അക്കാദമി പുരസ്കാരങ്ങൾ|എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന]] ചടങ്ങ് [[2009]] [[ഫെബ്രുവരി 22]]ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. <ref>http://www.oscars.org/awards/81academyawards/index.html</ref>മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് [[എ.ആർ. റഹ്മാൻ|എ.ആർ. റഹ്മാനും]] മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിക്കും]] ലഭിച്ചു.<ref>http://entertainment.msn.com/news/article.aspx?news=353928</ref><ref>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ '''[[സ്ലംഡോഗ് മില്ല്യണയർ]]''' മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.
|