"അബി അഹമ്മദ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,676 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ഉള്ളടക്കം ചേർത്തു.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
}}
എത്യോപ്യയിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ് '''അബി അഹമ്മദ് അലി''' (ജനനം: 15 ഓഗസ്റ്റ് 1976). 2018 ഏപ്രിൽ 2 മുതൽ നാലാമത് എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ പ്രധാന മന്ത്രിയാണ് അദ്ദേഹം. നാല്പത്തിമൂന്നുകാരനായ അബി അഹമ്മദ് അലി ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യ തലവനാണ്.
== ജീവിതരേഖ ==
എത്യോപ്യയിലെ ബേഷഷ എന്ന സ്ഥലത്ത് അഹമ്മദ് അലി – ടെസെറ്റ വേൾഡേ ദമ്പതികളുടെ മകനായി 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദ് അലിയുടെ ജനനം. പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസറായിരുന്ന അബി അതിനു ശേഷമാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് അദ്ദേഹം എത്യോപ്യൻ പീപ്പിൾ റെവല്യൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും ഒറോമോ ഡെമോക്രാറ്റിക് പാർട്ടിയുടെയുടെയും ചെയർമാനായി മാറി.
== ഭരണം ==
അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായുള്ള സമാധാന ചർച്ചകളിലേർപ്പെടാനായി. ജയിലിൽ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാര സ്ഥാനത്ത് അതുവരെ ഇരുന്നവർ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് പറഞ്ഞതും അബി അഹമ്മദിന്റെ നയതന്ത്രത്തെ ശ്രദ്ധേയമാക്കി.
== സമാധാന നൊബേൽ ==
2019 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എറിത്രിയയുമായുള്ള അതിർത്തി തർക്കത്തിനും സംഘർഷത്തിനും പരിഹാരം കണ്ടെത്തിയതിന് അബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയാണ് ലോകം ആദരിച്ചത്. കിഴക്കേ ആഫ്രിക്കൻ രാജ്യമായ [[എത്യോപ്യ]]യുടെ വടക്ക് ഭാഗത്താണ് [[എരിട്രിയ]] സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകൾ നീണ്ട സമരത്തിനൊടുവിലാണ് എത്യോപ്യൻ ആധിപത്യത്തിൽ നിന്നും 1993 ലാണ് എരിട്രിയ സ്വാതന്ത്രം നേടിയത്. എറിത്രിയക്കാർ എത്യോപ്യയിൽ നിന്നും വിട്ടുപോകാൻ ആഗ്രഹിക്കുന്നുവോ എന്നറിയാൻ യുഎൻ മേൽനോട്ടത്തിൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് എരിട്രിയക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അഞ്ചു വർഷങ്ങൾക്കുശേഷം എത്യോപ്യയും എരിട്രിയയും തമ്മിൽ അതിർത്തിയെച്ചൊല്ലി യുദ്ധം ആരംഭിച്ചു. 1998 മുതൽ 2000 വരെ നീണ്ടുനിന്ന യുദ്ധത്തിൽ 70,000 ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. സമാധാന ചർച്ചകൾ പലവഴിക്ക് നടന്നുവെങ്കിലും ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം തുടർന്നു. വർഷങ്ങളായുള്ള ഈ ശത്രുത മാറ്റി വെച്ച് 2018 ജൂലൈയിലാണ് എത്യോപ്യയും എറിത്രിയയും സൗഹൃദം പുനസ്ഥാപിച്ചത്.
 
അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായുള്ള സമാധാന ചർച്ചകളിലേർപ്പെടാൻ അദ്ദേഹത്തിനായി. ജയിലിൽ കഴിയുന്ന വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തപ്പെട്ടവരെ തിരികെ വിളിച്ചതും അധികാര സ്ഥാനത്ത് അതുവരെ ഇരുന്നവർ ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് പറഞ്ഞതും അബി അഹമ്മദിന്റെ നയതന്ത്രത്തെ ശ്രദ്ധേയമാക്കി. ഇതാണ് അദ്ദേഹത്തിന് സമാധാന നൊബേൽ ലഭിക്കാൻ ഇടയാക്കിയത്.
== ഇതും കാണുക ==
[[എരിട്രിയ]]
[[എത്യോപ്യ]]
== അവലംബം ==
{{Reflist|30em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3230455" എന്ന താളിൽനിന്ന് ശേഖരിച്ചത്