"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വയ് ക്കും,വ്യാഴത്തിനും ഇടയിൽ കിടക്കുന്ന [[ഛിന്നഗ്രഹവലയം]] ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. [[പാറ|പാറകളും]] [[ലോഹം|ലോഹങ്ങളും]] തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള [[കൈപ്പർ വലയം]] എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. [[സെറസ്]], [[പ്ലൂട്ടോ]], [[ഹൗമിയ]], [[മെയ്ക് മെയ്ക്]], [[ഈറിസ്]] എന്നീ [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹങ്ങൾ]] ഈ മേഖലയിലാണുള്ളത്. സ്വന്തം [[ഗുരുത്വബലം|ഗുരുത്വബലത്താൽ]] ഗോളാകാരം കൈക്കൊണ്ടവയാണിവ. [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]], [[ഗ്രഹാന്തരീയ ധൂളി|ഗ്രഹാന്തരീയ ധൂളികൾ]], [[ഉപഗ്രഹം|ഉപഗ്രഹങ്ങൾ]], ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്.
 
സൂര്യനിൽ നിന്നുള്ള [[പ്ലാസ്മ (ഭൗതികശാസ്ത്രം)|പ്ലാസ്മ]] കണങ്ങളുടെ പ്രവാഹത്തെ [[സൗരവാതം]] എന്നു പറയുന്നു. ഇത് [[നക്ഷത്രാന്തരീയ മാധ്യമ|നക്ഷത്രാന്തരീയ മാധ്യമത്തിൽ]](inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് [[ഹീലിയോസ്ഫിയർ]] എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള [[ഊർട്ട്ഒർട്ട് മേഘം]] എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]] വരുന്നത്.
 
==കണ്ടെത്തലുകൾ==
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്