"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ആവർത്തിച്ചു വന്നത്‌ഒഴിവാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ നടന്ന കൂനൻകുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വർഷം നീണ്ട റോമൻ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യൻ മണ്ണിൽ പാശ്ചാത്യർക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ് ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ ഇന്ന് കൂനൻകുരിശു സത്യത്തെ കാണുന്നത്.
വളരെയധികം വളച്ചൊടിയ്ക്കപ്പെട്ട ചിത്രമാണ് കൂനൻകുരിശു സത്യത്തെപ്പറ്റി പിൽക്കാല (പ്രത്യേകിച്ചും റോമൻ കത്തോലിക്കാ) ചരിത്രകാരന്മാർ നൽകുന്നത്. ജസ്യൂട്ടുകൾക്കെതിരെയുള്ള കലാപം മാത്രമായി അതിനെ ചുരുക്കാനും, മാർ അഹത്തള്ളായുടെ മരണവാർത്ത കേട്ട് പെട്ടെന്നുണ്ടായ ഒരു വികാരപ്രകടനമായി മാത്രം അതിനെ നിസാരവൽക്കരിക്കാനുമുള്ള സംഘടിതശ്രമം ഇന്നും തുടരുന്നു. എന്തിനധികം, ഇന്ന് കൂനൻകുരിശു സത്യത്തിൻറെ വേദിതന്നെ മാറ്റിയാണ് പ്രചരിപ്പിക്കുന്നത്.
ആദ്യമൊക്കെ നിസാരമായി കരുതിയെങ്കിലും അധികം താമസിയാതെ കൂനൻകുരിശു സത്യത്തിൻറെ ഗൗരവം മനസ്സിലാക്കിയ റോമാ സിംഹാസനം അക്കാലത്തുതന്നെ അതിനെക്കുറിച്ചു പഠിക്കാൻ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോർട്ടും, സമകാലീന ജസ്യൂട്ട്, കർമ്മലീത്താ സഭകളുടെ രേഖകളും ഭാഗികമായെങ്കിലും പരിശോധിച്ച് ഫാ. ഡോ. ജേക്കബ് കൊല്ലാപറമ്പിൽ രചിച്ച ദ് സെൻറ് തോമസ് ക്രിസ്റ്റ്യൻ റവലൂഷൻ ഇൻ 1653 എന്ന ഗ്രന്ഥം കൂനൻകുരിശു സത്യത്തെപ്പറ്റി ഏതാണ്ട് വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ട്.
2007-ലെ പ. വട്ടശ്ശേരിൽ തിരുമേനിയുടെ പെരുന്നാൾ ദിവസം കൂനൻകുരിശു സത്യത്തിൻറെ ചരിത്രാവിഷ്ക്കാരമായ ഒരു ചിത്രം കോട്ടയം പഴയസെമിനാരിയിൽ അനാഛാദനം ചെയ്തു. 16 അടി നീളവും 4 അടി ഉയരവുമുള്ള ഇത്, കേരളത്തിൽ ക്യാൻവാസിൽ വരച്ച ഏറ്റവും വലിയ എണ്ണഛായാ ചിത്രമായാണ് കരുതപ്പെടുന്നത്.
സെമിനാരി പ്രിൻസിപ്പൾ ഫാ. ഡോ. കെ. എം ജോർജ്ജിൻറെ നിർദ്ദേശപ്രകാരം സാരൂപ്യ സ്കൂൾ ഓഫ് സേക്രഡ് ആർട്സിനുവേണ്ടി ഗവേഷണം നടത്തി രണ്ടു വർഷം കൊണ്ടാണ് ഈ ചിത്രം പൂർത്തീകരിച്ചത്. അതിലെ അംശങ്ങളിൽ ചരിത്രപരമായി പരമാവധി സത്യസന്ധത പുലർത്താൻ ശ്രദ്ധിച്ചിട്ടുമുണ്ട്. ആ ചിത്രരചനയ്ക്കായി നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം.
ഒന്നാമതായി കൂനൻകുരിശു സത്യത്തിൻറെ വേദി ഇന്ന് റോമൻ കത്തോലിക്കർ ചൂണ്ടിക്കാട്ടുന്ന മട്ടാഞ്ചേരി അങ്ങാടിയിലെ തടിക്കുരിശല്ല. അക്കാലത്ത് റോമൻ കത്തോലിക്ക സഭ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻറെ റിപ്പോർട്ടുപ്രകാരം മട്ടാഞ്ചേരിയിലെ ജീവമാതാവിൻറെ പള്ളിയാണ് സത്യം നടന്ന സ്ഥലം. ഈ റിപ്പോർട്ടുപ്രകാരം പള്ളിക്കുള്ളിലാണ് സത്യം നടന്നത്. പ്രാദേശിക പാരമ്പര്യപ്രകാരം പള്ളിമുറ്റത്തെ കൽക്കുരിശിൽ ആലാത്തുകെട്ടിയും. ഒരു പക്ഷേ നേതാക്കന്മാർ അകത്തുചെയ്ത സത്യം, വീണ്ടും പുറത്ത് കൽക്കുരിശിൽ ആലാത്തുകെട്ടി ജനക്കൂട്ടം ആവർത്തിച്ചിരിക്കണം. കയറിൽ എല്ലാവർക്കും തൊടാൻ ആവാത്തതിനാൽ തൊട്ടവരെ തൊട്ടാണ് സത്യം ചെയ്തതെന്നാണ് പാരമ്പര്യം. ഈ കൂരിശ് ഇന്നില്ല. ഇതിൻറേതെന്നു കരുതുന്ന ഏതാനും ഭാഗങ്ങൾ ആ പള്ളിപ്പരിസരത്തുണ്ടെന്നു പറയുന്നു. ഒരു പക്ഷേ ഒരു സ്വാതന്ത്ര്യ ചിഹ്നം എന്നനിലയിൽ പിന്നീട് വികാരാവേശം ജനിപ്പിക്കാതിരിക്കാൻ അത് ബോധപൂർവ്വം നശിപ്പിച്ചതാവാനും മതി.
 
രണ്ടാമതായി, കൂനൻകുരിശ് എന്ന പേരാണ്. സമകാലിക മലയാളരേഖകളിലൊന്നും ഈ പേര് കാണുന്നില്ല. 18-ാം നൂറ്റാണ്ടിലെ വർത്തമാനപുസ്തകം, നിരണം ഗ്രന്ഥവരി തുടങ്ങിയ മലയാള കൃതികൾ മട്ടാഞ്ചേരി കുരിശുങ്കലെ സത്യം എന്ന രീതിയിലാണ് ഈ ഐതിഹാസിക സമരത്തെ വിവരിക്കുന്നത്. യൂറോപ്യൻ ഗ്രന്ഥകാരന്മാരും പത്തൊൻപതു മുതലുള്ള നൂറ്റാണ്ടുകളിലെ മലയാള ചരിത്രകാരന്മാരുമാണ് കൂനൻകുരിശ് എന്ന പേരിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്.
1653-ൽ സത്യംചെയ്ത കൽക്കുരിശിനു വളവുണ്ടായി (രുന്നു), അതിനാൽ കൂനുള്ള കുരിശ് എന്ന അർത്ഥത്തിൽ കൂനൻകുരിശെന്നു പേരു വീണു എന്നാണ് ഇന്ന് പ്രചരിപ്പിക്കുന്ന ഒരു കെട്ടുകഥ. മലങ്കരയിലെ കൽക്കുരിശുകളുടെ നിർമ്മാണരീതി പരിശോധിച്ചാൽ അവയ്ക്ക് കൂന് ഉണ്ടാവുക അസംഭാവ്യമാണെന്നു ബോധ്യമാകും. തിരശ്ചീനമായോ ലംബമായോ ചെരിയുകയല്ലാതെ അവ വളയുന്ന പ്രശ്നമില്ല. ചെരിവിന് കൂന് എന്നു പറയില്ല. അപ്രകാരം ചെരിഞ്ഞാൽ മലയാള ഭാഷയിൽ അതിനെ ദ്യോതിപ്പിക്കുവാൻ ചെരിഞ്ഞ കുരിശ് എന്ന പദമുണ്ട്.
മട്ടാഞ്ചേരിയിലെ വിപ്ലവത്തെ നിസാരവൽക്കരിക്കാൻ പിൽക്കാലത്ത് റോമൻ കത്തോലിക്കർ പല കെട്ടുകഥകളും പ്രചരിപ്പിച്ചു. 1653-ലെ സത്യത്തിൻറെ ലജ്ജാഭാരംകൊണ്ട് കുരിശു വളഞ്ഞുപോയി എന്നതായിരുന്നു അതിലൊന്ന്. ആ കെട്ടുകഥയ്ക്ക് ശക്തി പകരാൻ പ്രചരിപ്പിച്ച പേരാവാൻ വഴിയുണ്ട് കൂനൻകുരിശ് എന്നത്.
മറ്റൊരു സംഭാവ്യതയുള്ളത് കുരിശിൻറെ വലിപ്പമാണ്. മട്ടാഞ്ചേരിയിലെ കൽക്കുരിശ് താരതമ്യേന ചെറുതാണെങ്കിൽ അതിനെ ആ അർത്ഥത്തിൽ കുഞ്ഞൻ കുരിശെന്നു വിളിക്കാൻ സാദ്ധ്യതയുണ്ട്. മട്ടാഞ്ചേരിയിൽ കരിങ്കല്ലില്ലായെന്നതും തറയുറയ്ക്കാൻ വിഷമമുള്ള അയഞ്ഞ മണ്ണാണെന്നതും ഈ സാദ്ധ്യതയെ ബലപ്പെടുത്തുന്നു. കുഞ്ഞൻ കുരിശ് യൂറോപ്യൻ ഭാഷകളിൽ കയറിയിറങ്ങി കൂനൻകുരിശാകാനിടയുണ്ട്. ഏതായാലും കൂനൻകുരിശെന്ന പേരാണ് ഇന്ന് നിലനില്ക്കുന്നത്.
 
മൂന്നാമതായി, തടിച്ചുകൂടിയ ജനത്തിൻറെ പെട്ടെന്നുണ്ടായ വികാരപ്രകടനമല്ല കൂനൻകുരിശു സത്യം. റോമൻ കത്തോലിക്കാ രേഖകൾപ്രകാരം കുറഞ്ഞപക്ഷം 1652 നവംബർ പകുതി മുതലെങ്കിലും കൊച്ചിയിലും പരിസരങ്ങളിലുമുള്ള പള്ളികളിൽ മലങ്കര പള്ളിയോഗം തദ്വിഷമായി കൂടിക്കൊണ്ടിരുന്നു. അവരായിരുന്നു (പഴയ ഭാഷയിൽ പള്ളികളിലെ കത്തങ്ങളും പ്രമാണപ്പട്ടവരും) കൂനൻകുരിശു സത്യത്തിൻറെ കേന്ദ്രബിന്ദു. അവരെ സംരക്ഷിക്കുന്ന നസ്രാണിപ്പടയും, ഒരു പക്ഷേ കൊച്ചിയിലും സമീപത്തുമുള്ള കുറെ നസ്രാണികളും ഇതിൽ പങ്കുചേർന്നിരിക്കാം. ഏതായാലും നിയമപരമായി മലങ്കരസഭയുടെ സമസ്ത കാര്യങ്ങളിലും അധികാരമുള്ള മലങ്കര പള്ളിയോഗമാണ് കൂനൻകുരിശു സത്യം ചെയ്തത്.
18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൻറെ രൂപീകരണത്തോടെ ചരിത്രപ്രസിദ്ധമായ നസ്രാണിപ്പടയുടെ അപചയം ആരംഭിച്ചെങ്കിലും വേലുത്തമ്പി വിപ്ലവത്തെ തുടർന്ന് കേണൽ മക്കാളെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും നായർപ്പടയെ പിരിച്ചുവിടുന്നതുവരെ അത് നിലനിന്നു. അവരുടെ ആകാരത്തെയും വേഷവിധാനത്തെയും പരിശീലനത്തെയുംപറ്റി വിവിധ നൂറ്റാണ്ടുകളിലെ ദീർഘമായ പല ചരിത്രവിവരണങ്ങളും ലഭ്യമാണ്. ഇവയുടെ അടിസ്ഥാനത്തിൽ ടി. കെ. ജോസഫ് രൂപംകൊടുത്ത് കേരളാ സൊസൈറ്റി പേപ്പേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു രേഖാചിത്രത്തിൽ നിന്നാണ് ഈ ചിത്രത്തിലെ നസ്രാണിപ്പടയാളികൾക്ക് രൂപംകൊടുത്തിരിക്കുന്നത്.
പോർട്ടുഗീസ് കാലഘട്ടത്തിനു മുമ്പും പിമ്പുമുള്ള വിവരണങ്ങൾ പ്രകാരം, അയഞ്ഞ കാൽകുപ്പായവും പുറകോട്ട് ആലമുള്ള വെള്ളക്കുപ്പായവും (കമ്മീശ്) ആണ് നസ്രാണി കത്തനാർമാർ ഉപയോഗിച്ചിരുന്നത്. അവരിൽ ഭൂരിഭാഗവും നഗ്നപാദരായിരുന്നുവെന്നും ചരിത്രരേഖകൾ. 20-ാം നൂറ്റാണ്ടിൽപോലും മെത്രാന്മാരും കത്തനാർമാരും അധികാര ചിഹ്നമായി താക്കോലും തൂവാലയും ചുമലിൽ ധരിച്ചിരുന്നു.
കൂനൻകുരിശു സത്യത്തിനു നേതൃത്വം നല്കിയത് ജാതിക്കുതലവൻ പകലോമറ്റം തോമ്മാ അർക്കദ്യക്കോനും (പിന്നീട് മഹാനായ മാർത്തോമ്മാ ഒന്നാമൻ എപ്പിസ്ക്കോപ്പാ) ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുമാണ്. കൽദായ സഭയിലെ വൈദികർ ഇന്നും അപൂർവ്വമായി ഉപയോഗിക്കുന്ന അൽമുത്തി എന്ന കുട്ടികാപ്പയാണ് ഈ ചിത്രത്തിൽ തോമ്മാ അർക്കദ്യക്കോൻ ധരിച്ചിരിക്കുന്നത്. പേർഷ്യൻ പാരമ്പര്യപ്രകാരം ഇതു ധരിച്ചുകൊണ്ട് വി. കുർബ്ബാന അർപ്പിക്കാം. മലങ്കരസഭയിൽ ഈ പാരമ്പര്യം അവസാനിപ്പിച്ചത് 19-ാം നൂറ്റാണ്ടിൽ മാത്രമാണ്. വിവിധ പാരമ്പര്യങ്ങളിൽനിന്ന് മലങ്കരസഭ രൂപീകരിച്ച തൊപ്പിയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇന്ന് മലങ്കര മെത്രാൻറെ അംശവസ്ത്രം ഈ അൽമുത്തിയുടെയും വെട്ടുതൊപ്പിയുടെയും പിൻഗാമിയാണ്.
മാർത്തോമ്മാ ഒന്നാമൻറെ ഒരു ഭിത്തിചിത്രം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന അങ്കമാലി പള്ളിയുടെ മദ്ബഹയിൽ ആലേഖനം ചെയ്തിട്ടൂണ്ട്. അംശവടിയും സ്ലീബായും പിടിച്ചൂനില്ക്കുന്ന ഈ ചിത്രം അദ്ദേഹത്തിൻറെ മുൻഗാമിയായ ഗീവർഗീസ് അർക്കദ്യക്കോൻറെയാണെന്നാണ് റോമൻ കത്തോലിക്കാ പ്രചരണം. ഇത് മാർത്തോമ്മാ ഒന്നാമനെയും കൂനൻകുരിശു സത്യത്തെയും തമസ്ക്കരിക്കാനുള്ള ബോധപൂർവമായ ശ്രമത്തിൻറെ ഭാഗമായി കാണണം.
നസ്രാണികളും അവരുടെ കത്തനാർമാരും കേരളത്തിലെ മറ്റു സവർണജാതിക്കാരെപ്പോലെ മുൻ കുടുമ്മ വെച്ചിരുന്നു (പട്ടക്കാരുടെ പട്ടവും കുടുമ്മി ആയിരുന്നു – ഗുണ്ടർട്ട്). 18-ാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അന്ത്യോഖ്യൻ മെത്രാന്മാർ ഭഗീരഥപ്രയത്നം നടത്തിയിട്ടും (പട്ടക്കാരുടെയും മാപ്പിളമാരുടെയും തലചിരപ്പിച്ച് പട്ടം കൊടുത്ത്… – നിരണം ഗ്രന്ഥവരി) 1876-ൽ പത്രോസ് തൃതീയൻ പാത്രിയർക്കീസ് വരുമ്പോഴും അപൂർവമായെങ്കിലും പട്ടക്കാർ കുടുമ്മി വളർത്തിയിരുന്നു.
കേരളത്തിലെ സവർണ ജാതികളുടെ പൊതുവായ ജാതിചിഹ്നങ്ങളിൽപെട്ടവയായിരുന്നു കുടുമ്മിയും കടുക്കനും (കർണാഭരണം) പൂണൂലും. ഉദയംപേരൂർ സുന്നഹദോസ് നസ്രാണികളുടെ ജാത്യാചാരങ്ങൾ ഭേദപ്പെടുത്തിയ കൂട്ടത്തിൽ കടുക്കൻ ധരിക്കുന്നത് നിരോധിച്ചിരുന്നു (ഏഴാം മൗത്വാ, ഏഴാം കൂടിവിജാരം, പതിനാലാം കാനോനാ). ഉദയംപേരൂർ സുന്നഹദോസ് അടിച്ചേൽപ്പിച്ച സാമൂഹികാചരങ്ങളിലെ ഭേദഗതികളിലൊന്നും നസ്രാണികളുടെ ഇടയിൽ നടപ്പായില്ലായെന്ന് സമകാലിക റോമൻ കത്തോലിക്കാ ചരിത്രകാരന്മാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാൽ 1653-ൽ കടുക്കൻ ധരിച്ച നസ്രാണി പ്രമാണികളുടെ സാന്നിദ്ധ്യം സ്വാഭാവികമാണ്.
നസ്രാണികളുടെ പൂണൂലിനെ സംബന്ധിച്ച് ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്. ഇത് മുഖ്യമായും പൂണൂൽ ഒരു ബ്രാഹ്മണ ചിഹ്നമാണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ്. മുകളിൽ പറഞ്ഞതുപോലെ സവർണജാതികളുടെ പൊതു ചിഹ്നമായിരുന്നു പൂണൂൽ. ക്ഷേത്രനിർമ്മാണവേളയിൽ വിശ്വകർമ്മജർ പൂണൂൽ ധരിക്കണമെന്നാണ് ചട്ടം. പക്ഷേ പൂണുലിൻറെ ഇഴകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. കേരളീയ ജാതി വ്യവസ്ഥയിൽ നസ്രാണികൾ ജാതിപരമായി കച്ചവടം കുലധർമ്മമാക്കിയ വൈശ്യ ജാതിയിൽപെട്ടവരായിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ മുതലായവരുമായി ഇടപഴകുന്ന ഉയർന്നജാതി എന്നനിലയിൽ നസ്രാണികൾ തങ്ങളുടെ ജാതി ചിഹ്നമായി പൂണൂൽ നിലനിർത്തി. അതല്ലാതെ നസ്രാണികളെല്ലാം നമ്പൂതിരിമാരായിരുന്നു എന്നത് പ്രകടമാക്കാനല്ല പൂണൂൽ ധരിച്ചിരുന്നത്.
18-ാം നൂറ്റാണ്ടിൽ പോലും നസ്രാണികൾ പൂണൂൽ ധരിച്ചിരുന്നു. ജസ്യൂട്ട് രേഖകളെ അവലംബിച്ച് ഡി. ഫെറോളി 18-ാം നൂറ്റാണ്ടിൽ നസ്രാണി ആൺ പൈതങ്ങളുടെ മാമോദീസാ വേളയിൽ കാർമ്മികൻ പൂണൂൽ ആശീർവദിച്ച് ശിശുവിനെ ധരിപ്പിച്ച ശേഷം ഊരിയെടുക്കുമെന്നും, പിന്നീട് പ്രായപൂർത്തിയായ ശേഷം മാത്രമാണ് അത് ധരിക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വിജത്വത്തിൻറെ (രണ്ടാം ജന്മത്തിൻറെ) ലക്ഷണമാണ് ബ്രാഹ്മണ മതപ്രകാരം പൂണൂൽ. മാമോദീസാ രണ്ടാം ജന്മമായതിനാൽ അതിൻറെ പ്രത്യക്ഷ ലക്ഷണമായി പൂണൂൽ ധരിച്ചിരുന്നുവെങ്കിൽ അതിന് ക്രൈസ്തവ വേദശാസ്ത്രപരമായി തെറ്റൊന്നുമില്ല. കേരളീയ സമൂഹത്തിലെ നിലനിൽപ്പിന് നസ്രാണികൾക്ക് അത് ആവശ്യമായിരുന്നു താനും. ലക്ഷത്തിൽ നാനൂറു കുറെ നസ്രാണികൾ കൂനൻകുരിശു വിപ്ലവത്തെ പിന്തുണച്ചു എന്നാണ് സമകാലിക പാരമ്പര്യം. വിപ്ലവം ഏതാണ്ട് സമ്പൂർണ്ണമായിരുന്നെന്ന് റോമൻ കത്തോലിക്കാ ചരിത്രകാരന്മാരും സമ്മതിക്കുന്നു. ചാണ്ടിദ്വയങ്ങൾ സത്യലംഘനം നടത്തി മറുകണ്ടം ചാടിയതോടെയാണ് സുറിയാനി കത്തോലിക്കർ അഥവാ സീറോ – മലബാർ സഭ എന്ന റോമൻ കത്തോലിക്കാ വിഭാഗം രൂപമെടുത്തത്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്