"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
രാജ്യത്തിന്റെ സംസ്ഥാപനം
വരി 104:
-->
 
=== രാജ്യത്തിന്റെ സ്ഥാപനം മുതൽസംസ്ഥാപനം ===
1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു.<ref name=riad>{{cite book |title=അഫ്ലുവൻസ് ആന്റ് പ്രോപ്പർട്ടി ഇൻ മിഡ്ഡിൽ ഈസ്റ്റ്|last=ഖൊനെമി |first=മൊഹമ്മദ് റിയാദ് |year=1998 |isbn=978-0-415-10033-5 |page=56}}</ref> പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, [[ആട്|ആടുകളെ]] മേച്ചും [[ഒട്ടകം|ഒട്ടകങ്ങളെ]] വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. [[സൗദി അരാംകൊ|അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി]] (അരാംകോ)യുടെ കാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് [[അമേരിക്ക|അമേരിക്കക്കാർ]] സൗദിയിലേക്ക് വരാൻ തുടങ്ങി.<ref name= >{{cite web | url = http://www.saudigazette.com.sa/index.cfm?method=home.regcon&contentid=200805186773 | title = സൗദി അറേബ്യയുടെ ചരിത്രം | accessdate = | publisher = സൗദി ഗസറ്റ്}}</ref><ref name= >{{cite web | url = http://www.saudiaramco.com/en/home/our-company/our-history0.html#our-company%257C%252Fen%252Fhome%252Four-company%252Four-history0.baseajax.html | title = സൗദി അരാംകോ ചരിത്രം | accessdate = | publisher = സൗദി അരാംകോ}}</ref> എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, [[1980]] മുതൽ [[1988]] വരെ നീണ്ടുനിന്ന [[ഇറാൻ]]-[[ഇറാഖ്‌]] യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തികമാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു.
 
വരി 273:
 
==== പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ====
[[പ്രമാണം:Ministry of Interior, Riyadh, Saudi Arabia.JPG|right|thumb|റിയാദിലെ ആഭ്യന്തരമന്ത്രാലയം|കണ്ണി=Special:FilePath/Ministry_of_Interior,_Riyadh,_Saudi_Arabia.JPG]]
സൗദി അറേബ്യയിലെ അഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന [[പാസ്പോർട്ട്]] വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരാണ് [[ജവാസാത്ത്]] എന്ന പേരിൽ അറിയപ്പെടുന്നത്. [[വിസ]], റീഎൻട്രി, എക്സിറ്റ് വിസകൾ <ref name=ere>[http://www.saudiembassy.net/services/exit_re_entry_visa.aspx എക്സിറ്റ്, റീ എൻട്രി വിസ] സൗദി എംബസ്സിയുടെ വെബ് വിലാസം</ref>, സ്വദേശികളുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട് വിവരങ്ങൾ, സൗദിക്ക് പുറത്തുള്ള അംഗങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്പോൺസർഷിപ്പിലുള്ള വിദേശികളുടെ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പാസ്പോർട്ട് വിഭാഗത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹജ്‌, ഉംറ, സന്ദർശക, താമസ വിസകളിൽ രാജ്യത്തേക്ക് വരുന്ന വിദേശികളുടെ എല്ലാ വിവരങ്ങളും പ്രവേശന കവാടത്തിൽ വെച്ച് ഇലക്ട്രോണിക് സംവിധാനത്തിൽ ആക്കുന്നതു മുതൽ അനധികൃത താമസക്കാരായി കഴിയുന്നവരെ നാടുകടത്തൽ കേന്ദ്രം വഴി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നത് വരെയുള്ള ജോലികൾ ഈ വകുപ്പിന് കീഴിൽ ആണ്. സൗദിയിൽ കൃത്യമായ രേഖകളുമായി വരുന്ന എല്ലാവരുടേയും വിവരങ്ങൾ വിരലടയാളവും. ഫോട്ടോയും ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടാവും <ref name=moi>[http://www.moi.gov.sa/wps/portal/!ut/p/b1/jZDLDoIwEEU_qdNOgbIk1ZYCIoqgdmNYGELCY2P8ftGw0cTq7CY5J3fuEEvOFDhSj3EWkhOxY3Pv2ubWTWPTP3frX3Rel6hjpEKHazC7yi-y1ZoyDjNwngH4MhG8fE8W0ogNUl1UATAV8ET6qYCUL77UUcyDDEBk2gMTxdU-3CFChP_lOwLefFAHPvt0y5jyQDNcfAfwI7-8juRIrLMmxwVw1XwBrj9-NjHPS0ySoK5RHtgvAEkeT8OVDLZXSonSdEX7ABg3S7o!/dl4/d5/L2dJQSEvUUt3QS80SmtFL1o2XzVDUENJOE0zMUdQVTcwMkY3NEpDNks4MDQz/ ആഭ്യന്തര മന്ത്രാലയം സൗദി അറേബ്യ] അഭ്യന്തരമന്ത്രാലയത്തിന്റെ വെബ് വിലാസം</ref>.
 
വരി 340:
 
=== ബാങ്കിംഗ് ===
[[പ്രമാണം:DSC00030-isl-bank1.JPG|right|thumb|ജിദ്ദയിലെ ഇസ്ലാമിക് വികസന ബാങ്കിന്റെ ആസ്ഥാനം|കണ്ണി=Special:FilePath/DSC00030-isl-bank1.JPG]]
[[ഐക്യ അറബ് എമിറേറ്റുകൾ|അറബ്]] മേഖലയിലെ തന്നെ ഏറ്റവും മികച്ച ബാങ്കിങ് സംവിധാനമാണ് രാജ്യത്തുള്ളത്.{{അവലംബം}} [[സൗദി റിയാൽ]] ആണ് രാജ്യത്തെ കറൻസി. സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) യാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത്‌ <ref name=sama>[http://www.sama.gov.sa/sites/samaen/AboutSAMA/Pages/SAMAFunction.aspx സൗദി അറേബ്യ മോണിറ്ററിംഗ് ഏജൻസി] സാമ ഔദ്യോഗിക വെബ് വിലാസം </ref>. റിയാലിനെതിരേ അടിസ്ഥാന നാണയമായി [[അമേരിക്കൻ ഡോളർ]] ആണ് സൗദി അറേബ്യൻ മോണിറ്ററി ഏജൻസി വിദേശവിനിമയത്തിനായി കണക്കിലെടുക്കുന്നത്. അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്. [[അമേരിക്ക|അമേരിക്കയിലും]] [[യൂറോപ്പ്|യൂറോപ്പിലുമുണ്ടായ]] സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ ഗൾഫ് സാമ്പത്തികഘടനയെ ബാധിക്കാതിരിക്കാതിരിക്കുന്നതിന് വേണ്ടി ഗൾഫ് രാജ്യങ്ങൾക്ക് ഏകീകൃത കറൻസിക്ക് ശ്രമങ്ങൾ നടക്കുന്നുണ്ട്. [[ഇന്ത്യ|ഇന്ത്യയുമായി]] സാമ്പത്തിക, തൊഴിൽ മേഖലകളിൽ ശക്തമായ ബന്ധമുള്ള സൗദിയിൽ [[ഇന്ത്യ|ഇന്ത്യൻ]] ബാങ്കായ [[ഭാരതീയ സ്റ്റേറ്റ് ബാങ്ക്|സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]] ജിദ്ദയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു പല ഇന്ത്യൻ ബാങ്കുകളുടെ പ്രവർത്തനങ്ങളും സൗദിയിലുണ്ട്. സൗദി മോണിറ്ററിങ് ഏജൻസി(സാമ)യുടെ വ്യവസ്ഥയനുസരിച്ച് ഓരോ ഇഖാമ (താമസ രേഖ)യിലും രേഖപ്പെടുത്തിയ തൊഴിലിന് അനുസൃതമായി അനുവദനീയമായ പണം മാത്രമേ വിദേശികൾക്ക് നാട്ടിലേക്ക് അയക്കാനാകൂ. വിദേശികൾ സൗദിയിൽനിന്നു ബാങ്ക് വഴി അയക്കുന്ന പണത്തിന്റെ അളവ് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധ്യമാകുന്ന സംവിധാനം രാജ്യത്തുണ്ട്. ഇതനുസരിച്ച് മാസവേതനത്തിൽ കൂടുതലാണ് പണമയക്കുന്നതെങ്കിൽ തൊഴിലാളിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ പുറത്തേക്ക് അനധികൃത പണമൊഴുക്ക് തടയുകയാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്. എന്നാൽ രാജ്യത്ത് നിക്ഷേപമുള്ള വിദേശികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല <ref name=sama1>[http://www.sama.gov.sa/sites/samaen/RulesRegulation/Rules/Pages/Rules_Governing_the_Opening_of_Bank_Accounts_ver4.pdf സൗദി അറേബ്യയിൽ ബാങ്കിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ] സാമയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും - പി.ഡി.എഫ് രേഖ </ref>.
 
വരി 482:
 
=== ആരോഗ്യ രംഗം ===
[[പ്രമാണം:Ministry of Health, Riyadh, Saudi Arabia.JPG|left|thumb|റിയാദിലെ സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ആസ്ഥാന കെട്ടിടം|കണ്ണി=Special:FilePath/Ministry_of_Health,_Riyadh,_Saudi_Arabia.JPG]]
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 2010 ലെ കണക്കു പ്രകാരം രാജ്യത്ത് 415 സർക്കാർ [[ആശുപത്രി|ആശുപത്രികളും]] 125 സ്വകാര്യ [[ആശുപത്രി|ആശുപത്രികളും]] പ്രവർത്തിക്കുന്നു, ഇത് കൂടാതെ നൂറു കണക്കിന് പോളി ക്ലിനിക്കുകളും രാജ്യത്തുണ്ട്<ref name= >{{cite web | url = http://www.moh.gov.sa/en/Ministry/Statistics/Book/Pages/default.aspx | title = സൗദി അറേബ്യയിലെ ആശുപത്രികൾ | accessdate = | publisher =സൗദി ആരോഗ്യ മന്ത്രാലയം}}</ref>. രാജ്യത്തെ ആരോഗ്യ മേഖലയുടെ വളർച്ചക്ക് സൗദി ആരോഗ്യ മന്ത്രാലയം അതീവ താൽപര്യമാണ് കാണിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആത്യാധുനിക മെഡിക്കൽ സിറ്റികളുണ്ട്. 28 സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ലോകത്തിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയ സ്ഥാപനമാണ്‌ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി <ref name=sayamees>[http://www.conjoinedtwins.med.sa/ സയാമീസ് ഇരട്ടകൾക്കുള്ള ശസ്ത്രക്രിയ] കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി - റിയാദ് </ref> <ref name=sayamees1>[http://www.arabnews.com/saudi-arabia/minister-leads-surgery-separate-siamese-twins സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ] അറബ് ന്യൂസിൽ നിന്നും ശേഖരിച്ചത് - 22 ഡിസംബർ 2012 </ref>. [[മക്ക]], [[മദീന]] എന്നീ തീർത്ഥാടന നഗരങ്ങൾ ഉൾക്കൊള്ളുന്ന സൗദി അറേബ്യ ആരോഗ്യ രംഗത്ത് കുറ്റമറ്റ പ്രധിരോധ സംവിധാനങ്ങളാണ് നടപ്പാക്കുന്നത് . മക്ക, മദീന,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി മൊത്തം 21 ആശുപത്രികളും 137 മെഡിക്കൽ സെന്ററുകളുമാണുള്ളത്. [[ലോകാരോഗ്യസംഘടന]], അമേരിക്കയിലെ പകർച്ചവ്യാധി നിർമാർജ്ജന കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ചാണ് ഹജ്ജ് ആരോഗ്യ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. അപൂർവ രോഗ വൈറസുകൾ സംബന്ധിച്ച് വൈദഗ്ദ്യമുള്ള അന്താരാഷ്ട്ര പ്രസിദ്ധരായ കൺസൾട്ടന്റുമാരുടെ സേവനം ഹജ്ജ് വേളയിൽ സൗദി ഉറപ്പാക്കുന്നു. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിൽ പ്രതിരോധ മരുന്നു തളിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം രംഗത്തുണ്ടാകും <ref name=moh1>[http://www.moh.gov.sa/en/eServices/Hajj/Pages/Eijad.aspx ആരോഗ്യമന്ത്രാലയം ഹജ്ജ് തീർത്ഥാടനകാലത്തെ സംവിധാനങ്ങൾ] ആരോഗ്യമന്ത്രാലയത്തിന്റെ വെബ് വിലാസം - ഹജ്ജ് ഹെൽത്ത് സർവീസസ് എന്ന വിഭാഗം നോക്കുക </ref>.
[[പ്രമാണം:Intl medical center.jpg|right|thumb|ജിദ്ദയിലെ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ|കണ്ണി=Special:FilePath/Intl_medical_center.jpg]]
രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്<ref name=arabnews1 >{{cite web | url = http://www.arabnews.com/saudi-arabia/smoking-ban-aimed-reduce-teen-smoking | title = പുകവലി | accessdate = 31 ജൂലൈ 2012 | publisher = അറബ് ന്യൂസ്‌}}</ref>. 18 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റുകൾ വിൽപന നടത്തരുതെന്ന നിർദ്ദേശവും നിലവിലുണ്ട്. പുകവലി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കായി പ്രതിവർഷം 500 കോടി റിയാലാണ് സൗദിയിലെ സർക്കാർ നീക്കിവയ്‌ക്കുന്നത്. സൗദി അറേബ്യയിൽ സ്‌ത്രീകൾക്കിടയിൽ പുകവലി അപകടകരമായി വർദ്ധിയ്ക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ആകെ സ്‌ത്രീകളിൽ 25 ശതമാനം പേർ പുകവലിക്ക് അടിമകളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2012-ലെ കണക്കു പ്രകാരം രാജ്യത്ത് പതിനായിരം പേരിൽ രണ്ടു പേർക്ക് എന്ന തോതിലാണ് എയിഡ്സ് രോഗബാധയുള്ളത്. ഇത് രാജ്യാന്തര തലത്തിൽ കുറഞ്ഞ അനുപാതമാണ്. എയ്ഡ്സ് ബാധിതരെ പ്രത്യേകം സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ചികിൽസിക്കുന്നത്. രാജ്യത്ത് പ്രതിവർഷം എയ്ഡ്സ് രോഗബാധിതരുടെ കണക്കെടുക്കുന്നതോടൊപ്പം എയിഡ്സ് രോഗ നിവാരണത്തിന് ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് രാജ്യത്ത് നടത്തുന്നത് <ref name=aids1> [http://www.moh.gov.sa/en/Ministry/MediaCenter/News/Pages/NEWS-2008-11-10-001.aspx രാജ്യത്തെ എയിഡ്സ് ബാധിതരുടെ കണക്കെടുപ്പ്] സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ് സെറ്റിൽ നിന്നും ശേഖരിച്ചത് 10 നവംബർ 2008 </ref>. ചികിൽസക്ക് പുറമെ എയിഡ്സ് രോഗത്തെക്കുറിച്ചുള്ള ശക്തമായ ബോധവത്കരണവും ഓരോ പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നുമുണ്ട് <ref name="aids1" ബോധവൽക്കരണം/>.
 
വരി 491:
 
=== വൈദ്യുതി ===
[[പ്രമാണം:Sec jeddah.jpg|right|thumb|വൈദ്യുതി വകുപ്പിന്റെ ജിദ്ദയിലെ ആസ്ഥാനം|കണ്ണി=Special:FilePath/Sec_jeddah.jpg]]
രാജ്യത്തെ ഗാർഹിക, വ്യാവസായിക, പൊതു മേഖലകളിലെല്ലാം സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് [[വൈദ്യുതിവിതരണം]] നടത്തുന്നത് <ref name=se1>[http://www.se.com.sa/NR/rdonlyres/3607F56B-517C-44E3-893C-DF112164F5AA/0/SECAnnualReport2011English.pdf സൗദി ഇലക്ട്രിക് കമ്പനി - വാർഷിക റിപ്പോർട്ട് 2011] സൗദി ഇലക്ട്രിക് കമ്പനിയുടെ ഔദ്യോഗിക ഇന്റർനെറ്റ് വിലാസത്തിൽ നിന്നും </ref> . ലോകത്ത് ഏറ്റവും കൂടുതൽ [[വൈദ്യുതി|വൈദ്യുതിയും]], പെട്രോളും ഉപയോഗിക്കുന്നത് സൗദി പൗരന്മാരാണെന്ന് സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ നടത്തിയ പഠനം വ്യക്തമാക്കുന്നു. 51,148 മെഗാവാട്ട് വൈദ്യുതി ആണ് 2011 വർഷത്തിൽ സൗദി അറേബ്യയിൽ ഉൽപാദിപ്പിച്ചത് <ref name="se1" വൈദ്യുതി ഉൽപാദനം, താൾ പതിനഞ്ച് നോക്കുക />. 6.3 ദശലക്ഷം ഉപഭോക്താക്കളാണ് സൗദ്യ അറേബ്യയിൽ ഉള്ളത് <ref name="se1" വൈദ്യുതി ഉൽപാദനം, താൾ പതിനഞ്ച് നോക്കുക />. രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിന്റെ 73 ശതമാനവും ഗാർഹിക മേഖലയിലാണെന്നും അതിൽത്തന്നെ എയർകണ്ടീഷണറുകളാണ് മുന്നിലെന്നും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു <ref name="se1" വൈദ്യുതി ഉപഭോഗം, താൾ അൻപത് നോക്കുക (2011 ലെ കണക്കനുസരിച്ച്) /> . [[സർക്കാർ]] മേഖലയിൽ എത്ര തോത് ഉപഭോഗത്തിനും ഒരേതരം നിരക്കും സ്വകാര്യ, വ്യവസായിക മേഖലയ്ക്ക് ഉപഭോഗത്തിനനുസരിച്ച് മൂന്നുതരം വ്യത്യസ്ത നിരക്കുമാണ് ഈടാക്കുന്നത്. മണിക്കൂറിൽ നാലായിരം വരെ കിലോവാട്ട് ഉപഭോഗത്തിന് വ്യവസായ മേഖലയ്ക്ക് 12 ഹലാല (സൗദി പൈസ) ഈടാക്കുമ്പോൾ 26 ഹലാലയാണ് സർക്കാർ മേഖലയ്ക്കു ചുമത്തുന്നത്.
 
വരി 589:
 
== മാധ്യമ രംഗം ==
[[പ്രമാണം:Jeddah TV Tower.jpg|left|thumb|150px|ജിദ്ദ ടി.വി ടവർ|കണ്ണി=Special:FilePath/Jeddah_TV_Tower.jpg]]
സൗദി പ്രസ് ഏജൻസി(എസ് പി എ)യാണ് സൗദി അറേബ്യയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി. വാർത്താവിതരണ, സാംസ്കാരിക രംഗങ്ങളിൽ സൗദി അറേബ്യ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനു വേണ്ടി പുതുതായി രൂപവൽക്കരിച്ച ഓഡിയോ വിഷ്വൽ ജനറൽ അതോറിറ്റി എന്ന സ്വതന്ത്രസ്ഥാപനത്തിന് സ്വന്തമായ വാർഷിക ബജറ്റും അഡ്മിനിസ്ട്രേഷൻ സംവിധാനവുമുണ്ട്. വാർത്താവിനിമയ മന്ത്രിയുടെ കീഴിലുള്ള ആറംഗ സമിതിയാണ് ഓഡിയോവിഷൽ അതോറിറ്റിയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. വകുപ്പുമന്ത്രിക്കു പുറമെ എക്സലൻറ് റാങ്കിലുള്ള പ്രസിഡൻറ്, ഗവർണർ, സർക്കാർ പ്രതിനിധികളായി രണ്ട് പേർ, സാങ്കേതിക വിദഗ്ദ്ധരായ മന്ത്രിസഭ നിയമിക്കുന്ന രണ്ട് പേർ എന്നിവരങ്ങിയ ആറംഗ സഭയും അതോറിറ്റിയുടെ മേധാവിത്വത്തിലുണ്ട്.
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്