"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
2500 ഓളം വരുന്ന വിശ്വാസികൾ <ref> http://kottayamad.org/knanaya-history/ </ref> കുരുശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുകയും തൽഫലമായി കുരിശു വളഞ്ഞ് കൂനായതു കൊണ്ട് കൂനൻ കുരിശു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
 
1653 ജനുവരി മൂന്നിന്, കൂനൻകുരിശു സത്യത്തിലൂടെ, ഇനിമുതൽ പൗരോഹിത്യ, മതേതര ജീവിതങ്ങളിൽ പോർച്ച്യുഗീസ് മേധാവിത്വം അംഗീകരിക്കില്ലെന്ന് കേരളത്തിലെ സെന്റ് തോമസ് ക്രിസ്തീയ സമൂഹം പരസ്യമായി പ്രതിജ്ഞ ചെയ്തു. എഡി 1599ൽ ആരംഭിച്ച മലങ്കര സിറിയൻ ക്രിസ്ത്യാനികളുടെ മേലുള്ള 54 വർഷത്തെ പോർച്ച്യുഗീസ് രക്ഷാധികാര (പാഡ്രോഡോ) ന്യായാധികാരമാണ് ഈ സത്യത്തിലൂടെ അവസാനിച്ചത്. സെന്റ് തോമസ് ക്രിസ്തീയ സമൂഹത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവമായിരുന്ന സത്യത്തിലൂടെ പോർച്ച്യൂഗീസ് കോളനി ശക്തികളുമായുള്ള അവരുടെ ബന്ധത്തിലെ മലക്കം മറിച്ചിലാണ് സംഭവിച്ചത്.
== ചരിത്രം ==
കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും [[തോമാശ്ലീഹ|തോമാശ്ലീഹയുടെ]] കാലത്ത് മതപരിവർത്തനം നടത്തിയ യഹൂദന്മാരും നാട്ടുകാരും മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേറി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു. ഹിന്ദുക്കളായ അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കുകയും പതിവായിരുന്നു.
 
ഒന്നാം നൂറ്റാണ്ടിൽ തോമാസ്ലീഹ നടത്തിയ സുവിശേഷ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊണ്ട കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ സഭയാണ് മലങ്കര സിറിയൻ സഭ. 16-ാം നൂറ്റാണ്ടിൽ തെക്കെ ഇന്ത്യയിൽ പോർച്ച്യുഗീസുകാർ എത്തിയതോടെയാണ് പുരാതന സെന്റ് തോമസ് സഭ ആദ്യമായി പോർച്ച്യുഗീസ് കോളനി വാഴ്ചയുടെ നിർണായക ഫലങ്ങൾ അനുഭവിക്കുന്നത്. ഇതോടൊപ്പം തന്നെ റോമൻ കത്തോലിക്കവൽക്കരണത്തിന്റെ തിക്തഫലങ്ങളും സഭയ്ക്ക് നേരിടേണ്ടി വന്നു. അതിന്റെ ഫലമായി പോർച്ച്യുഗീസുകാരിലൂടെ റോമിന്റെ അധീശത്വത്തിന് വഴിപ്പെടാൻ സഭ നിർബന്ധിക്കപ്പെടുകയുണ്ടായി. Also Read - ചരിത്രത്തിൽ ഇന്ന്: 1809 ജനുവരി നാല് - ബ്രെയ്ലി ലിപി വികസിപ്പിച്ച ലൂയി ബ്രെയ്ലി ജനിച്ചു സഭ റോമിനെ അനുസരിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായി വളരെ വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ട അഞ്ച് തന്ത്രങ്ങളാണ് നടപ്പിലാക്കിയത്. സെന്റ് തോമസ് സഭയെ പോർച്ച്യുഗീസിന്റെ ഭരണനിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതായിരുന്നു ഇവയിൽ ആദ്യത്തേത്. രണ്ട് പാതിരി പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചുകൊണ്ട് സഭയിൽ ശക്തമായ ഒരു ലത്തീൻവൽക്കരണം നടത്തുകയായിരുന്നു രണ്ടാമത്തെ തന്ത്രം. കിഴക്കൻ സിറിയൻ സഭയുമായുണ്ടായിരുന്ന കേരള സഭയുടെ എല്ലാ ബന്ധങ്ങളും നിർബന്ധപൂർവം വിച്ഛേദിപ്പിക്കുക എന്നതായിരുന്നു മൂന്നാമത്തെ തന്ത്രം. റോമിന് കീഴ്‌പ്പെടുന്നതിനായി ഒരു പ്രതിനിധി സഭയുടെ കീഴിൽ സെന്റ് തോമസ് സഭയിൽ സമ്മർദം ചെലുത്തകയെന്നായിരുന്നു നാലാമത്തെ പരിപാടി. അഞ്ചാമതായി, റോമൻ കത്തോലിക്ക ഭരണകൂടത്തിന്റെ നേരിട്ടുള്ള ഭരണം അടിച്ചേൽപ്പിക്കുകയും അതേസമയം തന്നെ സെന്റ് തോമസ് സഭയുടെ അമൂല്യമായ തനത് പാരമ്പര്യം നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. ഈ നടപടികളിലുള്ള എതിർപ്പ് വ്യാപകമായതിനെ തുടർന്ന് പാഡ്രോഡോയെ ചെറുക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് സമൂഹം അന്നത്തെ ആർച്ച്ബിഷപ്പ് തോമ കത്തനാരുടെ പിന്നിൽ അണിനിരന്നു. ഈ വാർത്ത അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പയുടെ ചെവിയിൽ എ്ത്തിയതോടെ അദ്ദേഹം, ജോസ് ഡി സാൻക്ട മരിയ സെബാസ്റ്റിയാനിയുടെ നേതൃത്വത്തിൽ ഒരു കർമ്മലീത്ത മിഷനെ നിയോഗിച്ചു. 1661ൽ ഇവിടെയത്തിയ മിഷൻ, റോമുമായി ആശയവിനിമയം നടത്തിയതിന് ശേഷം ഒരു പുതിയ കിഴക്കൻ സിറിയൻ അനുഷ്ടാന പള്ളിക്ക് രൂപം നൽകി. 1662 ഓടെ മൊത്തമുള്ള 116 സെന്റ് തോമസ് ക്രിസ്ത്യാനി സമൂഹങ്ങളിൽ 84 എണ്ണവും പുതിയ സഭയിൽ ചേർന്നു. ഇതാണ് സീറോ മലബാർ കത്തോലിക്ക സഭ. അവശേഷിച്ച 32 സമൂഹങ്ങൾ, 1665ൽ ജറുസലേമിലെ മാർ ഗ്രിഗോറിയസ് അബ്ദുൾ ജലീൽ സ്ഥാപിച്ച സിറിയൻ ഓർത്തഡോക്‌സ് ചർച്ചുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. സീറോ മലബാർ, മലങ്കര വിഭാഗങ്ങളായുള്ള പിളർപ്പ് സ്ഥായിയായി നിലനിന്നു; തുടർന്നുള്ള നൂറ്റാണ്ടുകളിൽ മലങ്കര സഭയിൽ നിരവധി പിളർപ്പുകളും അഭിപ്രായഭിന്നതകളും ഉടലെടുത്തു. 1653 ജനുവരി മൂന്നിന്, കൂനൻ കുരിശ് സത്യം എന്ന് അറിയപ്പെടുന്ന പ്രതിജ്ഞ ചൊല്ലുന്നതിനായി തോമ കത്തനാരും സമൂഹത്തിന്റെ പ്രതിനിധികളും മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിൽ ഒത്തുകൂടി. പ്രതിജ്ഞ ഉച്ചത്തിൽ വായിക്കപ്പെടുകയും കൂടി നിന്നവർ ഒരു കൽക്കുരിശിൽ പിടിച്ചുകൊണ്ട് അത് ഏറ്റുചൊല്ലുകയും ചെയ്തു. കുരിശിൽ തൊടാൻ സാധിക്കാത്തവർ, കുരിശിൽ ഒരു നൂല് ബന്ധിച്ച് അത് ഒരു കൈയിൽ പിടിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലി. ഭാരം താങ്ങാനാവാതെ കുരിശ് അൽപം ചരിഞ്ഞു. അങ്ങനെയാണ് ചടങ്ങ്, 'കൂനൻ കുരിശ് സത്യം' എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
[[മാർ തോമാ നസ്രാണികൾ]] 1502-ൽ വന്നെത്തിയ [[വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയുടെ]] അടുത്ത് തങ്ങളെ പോർത്തുഗൽ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോർട്ടുഗീസുകാർ അവരുടെ കൂടെ [[ക്രിസ്തീയ സന്യാസിമാർ|മിഷണറിമാർ]] കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാർദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ വിശുദ്ധനായ [[ഫ്രാൻസിസ് സേവ്യർ|ഫ്രാൻസിസ് സേവ്യറിന്റെ]] നേതൃത്വത്തിൽ മത പ്രവർത്തനങ്ങൾ നടന്നിരുന്നതൊന്നും ആരും എതിർത്തിരുന്നില്ല. എന്നാൽ പിൽക്കാലങ്ങളിൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുണ്ടായി. പേർഷ്യയും ആയി കച്ചവടബന്ധം ഉണ്ടായിരുന്നതുകൊണ്ട് ഉണ്ട് കൂടുതൽ ഉണ്ടായിരുന്നതും പേർഷ്യയിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നതും മൂലം നിരവധി മെത്രാന്മാർ ഇന്ത്യയിലേയ്ക്ക് വന്നതുമാണ് കാരണങ്ങൾ എന്നു ശ്രീ. ജോസഫ് പുലിക്കുന്നേൽ സമർത്ഥിക്കുന്നു. <ref> ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999 </ref>
 
1541-ൽ ഫ്രാൻസിസ്കൻ വൈദികർ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ദേവാലയം നിർമ്മിച്ചു. 1542- ല് [[ഈശോസഭ]]ക്കാരും (ജെസ്യൂട്ട്) 1548-ൽ [[ഡൊമിനിക്കൻ സഭ]]ക്കാരും 1572-ൽ [[അഗസ്തീനിയൻ സഭ]]ക്കാരും ഇന്ത്യയിൽ എത്തി. ഇതിൽ ഇശോ സഭക്കാരുടെ പ്രവർത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതൽ വേരോട്ടം നൽകിയത്. പോർട്ടുഗീസുകാർക്ക് അഭിമതരായിരുന്നു ഈശോ സഭക്കാർ.
 
1534-ൽ ഗോവാ രൂപത സ്ഥാപിതമായതോടെ ഇന്ത്യയിലെ ക്രൈസ്തവകേന്ദ്രം ഗോവയാക്കിത്തീർക്കാൻ പോർത്തുഗീസുകാരും അവരുമായി ചേർന്നു ഇശോസഭക്കാരും പ്രവർത്തനത്തിനു ആക്കം കൂട്ടി. [[ഗുഡ് ഹോപ്പ് മുനമ്പ്]] മുതൽ ചൈന വരെ പോർട്ടുഗീസ് സർവ്വാധിപത്യമുള്ള സ്ഥലങ്ങളിലെ സഭാഭരണവും ഗോവയുടെ കീഴിൽ കൊണ്ടുവന്നു. ഇവയുടെയെല്ലാം ആത്മീയ പരമാധികാരം റോമിലെ മാർപാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മരെ നിയോഗിക്കലും മറ്റും പോർട്ടുഗീസ് രാജാവിന് വിട്ടു കൊടുത്തുകൊണ്ട് ഒരു ഉടമ്പടി നിലവിൽ വന്നു, ഇതാണ് [[പാഡ്രുവാഡോ ഉടമ്പടി]]. ഇതനുസരിച്ച് പോർട്ടുഗൽ രാജ്യാധിപനാണ് അവരുടെ ഭരണഭൂവിഭാഗങ്ങളിലെ സഭാഭരണം നടത്തിയിരുന്നത്. എന്നാൽ പാഡ്രുവാഡൊ ഭരണത്തിലല്ലാത്ത സ്ഥലങ്ങളിൽ സഭാഭരണം നടത്താനായി മാർപാപ്പയുടെ മേൽനോട്ടത്തിൽ രൂപീകൃതമായ സമിതിയുണ്ടായിരുന്നു. ഇതാണ് [[പ്രൊപ്പഗാന്താ തിരുസംഘം]]. എന്നാൽ കേരളത്തിൽ പൂർണ്ണമായും പോർട്ടുഗീസ് ആധിപത്യം ഇല്ലാഞ്ഞതിനാൽ ഇവിടത്തെ നസ്രാണികൾ ഒരു തരം അനിശ്ചിതത്വത്തിൽ ആയിരുന്നു. പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ ഒരു വിഭാഗം, പ്രൊപ്പഗാന്താ ഭരണത്തിൽ ഒരു വിഭാഗം ഇതല്ലാതെ ബാബിലോണിയൻ പാത്രിയാർക്കീസിന്റെ കീഴിലിരുന്നാൽ മതിയെന്നു വാദിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗം. അവസാനത്തെ വിഭാഗങ്ങളെ ഇല്ലാതാക്കി [[പാഡ്രുവാഡോ]] ഭരണത്തിൽ കീഴിൽ എല്ലാവരെയും കൊണ്ടുവരാനായീ പോർട്ടുഗീസുകാരുടെ ശ്രമം. ഇതിൽ മുൻകൈയെടുത്തു പ്രവർത്തിച്ചിരുന്നത് [[ഈശോ സഭ|ഈശോ സഭക്കാരായിരുന്നു]]. അവർക്ക് [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[അമ്പഴക്കാട്]] എന്ന സ്ഥലത്ത് വൈദിക പഠനകേന്ദ്രവും ദേവാലയവും ഉണ്ടായിരുന്നു. (ഇത് സെൻറ് പോൾസ് എന്നറിയപ്പെട്ടിരുന്നു. പ്രാദേശിക ഭാഷയിൽ ഇത് സെയിന്റ്പൊളൂർ എന്നും ഇന്നത്തെ [[സാമ്പാളൂർ]] എന്നും ആയി മാറി).
 
1553-ൽ കൊച്ചി രൂപത സ്ഥാപിക്കുകയും ഗോവാ അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തെങ്കിലും സുറിയാനിക്കാർ [[അങ്കമാലി രൂപത|അങ്കമാലി രൂപതയുടെ]] (അകത്തോലിക രൂപത) കീഴിൽ തന്നെ സ്വതന്ത്രമായി പ്രവത്തിച്ചു. ഇത് പോർട്ടുഗീസുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. അങ്ങനെയിരിക്കെ [[അങ്കമാലി]] മെത്രൊപ്പോലീത്തയായിരുന്ന മാർ ആബ്രഹാം കാലം ചെയ്തു. ഇത് അവസരപ്പെടുത്തി ഗോവ മെത്രൊപ്പോലീത്തയായിരുന്ന [[ഡോ. അലെക്സിയൂസ് ഡെ മെനസിസ്|ഡോ. അലെക്സിസ് ഡെ മെനസിസ്]] ഉടനെ കേരളത്തിലെത്തി [[അങ്കമാലി]] യെ ഗോവയ്ക്കു കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. <ref> [http://www.britannica.com/eb/article-9030273/Synod-of-Diamper എൻസൈക്ലോപീഡിയ ബ്രീട്ടാനിക്കയിൽ ഉദയം‍പേരൂർ സുന്നഹദോസിനെക്കുറിച്ചുള്ള ഭാഗം] </ref> എന്നാൽ പാരമ്പര്യമനുസരിച്ച് [[അങ്കമാലി]] രൂപതയുടെ ഭരണം ഗീവർഗ്ഗീസ് ആർച്ച് ഡീക്കൺ ഏറ്റിരുന്നു. അദ്ദേഹം ഗോവ മെത്രൊപ്പോലീത്തയുടെ മേലധികാരം സമ്മതിക്കാൻ തയ്യാറായില്ല. കത്തോലിക്കാ വിഭാഗത്തിന്റെ തലവൻ മാർ ശെമയോനും<ref> [http://www.nestorian.org/nestorian_patriarchs.html നെസ്റ്റോറീയൻ പാത്രിയാർക്കുകളെപറ്റി]</ref> നെസ്തോറിയൻ വിഭാഗത്തിന്റേത് മാർ ഏലിയാസുമായിരുന്നു. എന്നാൽ ബാബേലിലെ എല്ലാവരും നെസ്തോറിയന്മാരാണെന്നും കത്തോലിക്കരല്ലെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു മെനസിസിന്റേത്. ഇത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ അസംതൃപ്തരാക്കിയ സംഭവമായിരുന്നു. അർക്കദിയാക്കോൻ, മെനസിസിന്റെ കയ്യിലെ പാവ മാത്രമായിത്തീർന്നിരുന്നു.
 
=== ഉദയംപേരൂർ സുന്നഹദോസ് ===
{{main|ഉദയംപേരൂർ സുന്നഹദോസ്}}
[[ചിത്രം:Church in kerala.jpg|thumb|250 px|]]
താമസിയാതെ ഡൊം മെനസിസ് മെത്രോപൊലീത്ത [[ഉദയം‍പേരൂർ സുന്നഹദോസ്]] (Synod of Diamper) വിളിച്ചു കൂട്ടി. ഇന്ത്യയിലെ ആദ്യത്തെ സുന്നഹദോസ് ഇതായിരുന്നു. <ref> http://www.synodofdiamper.com/synod.php </ref> എങ്കിലും ഇതിന് മാർപാപ്പയുടെ അംഗീകാരം ഇല്ലായിരുന്നു. ആർച്ച് ഡീക്കനും 660 അൽമായ പ്രതി പുരുഷന്മാരും 153 കത്തനാർമാരും സുറിയാനികളെ പ്രതിനിധാനം ചെയ്തു. തങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളിൽ ചിലതെല്ലാം നെസ്തോറിയനാണെന്ന് വരുത്തിത്തീർക്കുകയും അതിനു പകരം ലത്തീൻ ആരാധനാക്രമങ്ങൾ അടിച്ചേൽപ്പിക്കുകയും പാഡ്രുവാഡോ ഭരണത്തിൻ കീഴിൽ അവരെയല്ലാം കൊണ്ടു വരികയായിരുന്നു സുന്നഹദോസിന്റെ ലക്ഷ്യം
 
പത്തുമാസം കേരളത്തിൽ ചുറ്റി സഞ്ചരിച്ച് ചരിത്ര രേഖകളും പാരമ്പര്യ ഗ്രന്ഥങ്ങളും മറ്റും നശിപ്പിച്ച് ‍മെനസിസ് ഗോവയിലേയ്ക്ക് തിരിച്ചു പോയി.<ref> [http://saintgregorios.org/PARAVUR/BriefBiographies.htm St. Mor Gregorios Abdul'Galeel, unknown date. Unknown, M. മോർ ഗ്രീഗോറിയോസിനെ പറ്റിയെഴുതിയ ലേഖനം] </ref> അങ്കമാലി രൂപത പോർട്ടുഗീസുകാരുടെ കീഴിലായി. എന്നാൽ കേരളത്തിലെ നസ്രാണികൾ ഈ നടപടിയിൽ ക്ഷുഭിതരായിരുന്നു. 1632-ൽ സുറിയാനിക്കാർ [[ഇടപ്പള്ളി|ഇടപ്പള്ളിയിൽ]] വച്ച് ഒരു മഹാ സമ്മേളനം വിളിച്ചു കൂട്ടി. സുറിയാനിക്രമങ്ങൾക്കു പകരം ലത്തീൻ ആരാധനാക്രമങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരായി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഈശോ സഭക്കാരെ തങ്ങളുടെ ദേവാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും അർക്കദിയാക്കോന്റെ ഒപ്പ് ഉണ്ടെങ്കിൽ മാത്രമേ മെത്രോപ്പൊലീത്തായുടെ കല്പന അനുസരിക്കേണ്ടതുള്ളു എന്നും മറ്റും യോഗം തീരുമാനിച്ചു. ഇത് പോർട്ടുഗൽ രാജാവിനേയും മാർപാപ്പയുടെ പ്രതിനിധിയേയും അറിയിച്ചു.
 
=== കലാപം ===
അഹത്തുള്ള എന്ന മെത്രാൻ മൈലാപ്പൂരിൽ എത്തി. രണ്ടു പട്ടക്കാരും നാല്പതു വൈദികരും കൂടെ മൈലാപ്പൂറിൽ നിന്ന് അദ്ദേഹത്തെ ക്രമപ്രകാരം ആനയിച്ച് കൊണ്ടുവരണമെന്നും സന്ദേശം അയച്ചു. ഇതറിഞ്ഞ സുറിയാനികൾ ആഹ്ലാദഭരിതരായി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തുള്ളയെ ബന്ധനസ്ഥനാക്കി. ഇതിനിടയ്ക്ക് മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിന് പോയ ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന രണ്ട് ശെമ്മാശന്മാർ അഹത്തുള്ളയെ കാണുകയുണ്ടായി . ഇതിനുശേഷം അഹതുള്ളയെ കൊച്ചിയിലേയ്ക്ക് പോർട്ടുഗീസുകാർ കോണ്ടുവന്നു കോട്ടയിൽ പാർപ്പിച്ചു. ഇതറിഞ്ഞ് ആർച്ച ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തുള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെടുകയും. ഇതിനുശേഷം അഹത്തുള്ളയെ ഗോവയിലേയ്ക്ക് കൊണ്ടുപോകുകയും കടലിൽ മുക്കിക്കൊല്ലുകയോ ചെയ്തു. ക്ഷുഭിതരായ സുറിയാനികൾ മാർത്തോമ്മാ ഒന്നാമന്റെയും [[ഇട്ടിത്തൊമ്മൻ കത്തനാർ|ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടേയും]] നേതൃത്വത്തിൽ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി.<ref> http://www.gsbkerala.com/christ/christian.htm#coonan </ref> അവർ കൂട്ടം ചേർന്ന് മട്ടാഞ്ചേരിയിലെ കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ഞങ്ങളും ഞങ്ങളുടെ ഞങ്ങളോ ഞങ്ങളുടെ സന്തതിപരമ്പരകൾ ഓ ഇനി ഒരിക്കലും വൈദേശിക ആധിപത്യത്തിൽ കീഴിൽ ഇരിക്കുകയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം <ref>പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982 </ref>. സത്യം ചെയ്യുന്നതിനടയിൽ വിശ്വാസികൾ വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനൻ കുരിശു പ്രതിജ്ഞ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.
 
== കൂനൻ കുരിശിനു ശേഷം ==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്