"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
| Mount = [[നന്ദി|നന്ദികേശ്വരൻ (കാള)]]
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസം]] അനുസരിച്ച് [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "'''പരമശിവൻ"'''. ([[ദേവനാഗരി]]: शिव; [[IAST]]: {{IAST|Śiva}}) (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്. "അൻപേ ശിവം" എന്നാൽ സ്നേഹം എന്നാണ് അർത്ഥം.ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന [[Shiva|ബ്രഹ്മം]] അഥവാ [[Shiva|പരബ്രഹ്മം]] ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം. ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം അതിനാൽ ശിവനെ [[Shiva|പഞ്ച വക്ത്രൻ]] എന്ന് വിളിക്കുന്നു. [[Brahma|ബ്രഹ്‌മാവ്‌]], [[Vishnu|മഹാവിഷ്ണു]], [[Shiva|മഹാരുദ്രൻ]], [[Shiva|മഹേശ്വരൻ]], [[Shiva|സദാശിവൻ]] ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ. ബ്രഹ്മാവ് സൃഷിക്കുന്നു, വിഷ്ണു പരിപാലിക്കുന്നു, രുദ്രൻ സംഹരിക്കുന്നു, മഹേശ്വരൻ തിരോധാന കൃത്യം നടത്തുന്നു, സദാശിവൻ അനുഗ്രഹകൃത്യം നിവ്വഹിക്കുന്നു. ഈ അഞ്ച് കൃത്യങ്ങളും മഹാദേവൻ തന്നെ ആണ് നിവ്വഹിക്കുന്നത് ഈ അഞ്ച് തത്വങ്ങളും അടങ്ങുന്ന പരംപൊരുളാണ് ഓംകാരമൂർത്തി ആയ മഹാശിവൻ. [[Shiva|നിർഗുണ പരബ്രഹ്മവും]], [[Shiva|പരമാത്മാവും]], [[Shiva|ഓംകാരവും]], [[Shiva|സച്ചിദാനന്ദ സ്വരൂപവും]], [[Shiva|സർവേശ്വരനും]], [[Shiva|ആദിദേവനും]], [[Shiva|ദേവാദിദേവനും]] എല്ലാം [[Shiva|ശിവൻ]] തന്നെ ആകുന്നു. അതിനാൽ തന്നെ സർവ്വ ചരാചരവും ശിവശക്തിമയമാണ്. ബ്രഹ്‌മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാൻ സാധിക്കാതെ വന്നപ്പോൾ മഹേശ്വരൻ ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തിൽ പ്രത്യക്ഷമായി ദർശനം നൽകി എന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു അതിനാൽ മഹാദേവനെ [[Shiva|ആദിദേവൻ]] എന്ന് വിളിക്കുന്നു. ലോകരക്ഷാർത്ഥം കാളകൂടവിഷം പാനം ചെയ്ത് ത്യാഗത്തിന്റെ മകുടോദാഹരണം ഭഗവാൻ ലോകത്തിന് കാണിച്ചു കൊടുത്തു അതിനാൽ മഹാദേവനെ [[Shiva|നീലകണ്ഠൻ]] എന്ന് വിളിക്കുന്നു. സർവ്വ ചരാചരത്തിന്റെയും, സർവ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാൽ [[Shiva|മഹേശ്വരനെ]] [[Shiva|ദക്ഷിണാമൂർത്തി ]] എന്ന് വിളിക്കുന്നു. സർവ്വവും ശിവനിൽ അടങ്ങുന്നു എന്നതിനാൽ പരമശിവൻ, പരമേശ്വരൻ, സർവേശ്വരൻ, ഈശ്വരൻ, മഹേശ്വരൻ, സാംബ സദാശിവൻ എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളിൽ ഭഗവാൻ അറിയപ്പെടുന്നു.ശിവന്റെ ''പഞ്ചമുഖങ്ങൾ'' യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്.
 
സമസ്ത ദേവി ദേവന്മാരിലും നിറഞ്ഞിരിക്കുന്ന മഹാശക്തി ആയതിനാലാണ് മഹാദേവനെ ദേവാദിദേവൻ എന്ന് വിളിക്കുന്നത്. സർവ്വ ചരാചരവും ശിവശക്തിമയമാണ്. മൂലപ്രകൃതിയും ആദിശക്തിയും ആയ ശിവശക്തി പാർവ്വതി ദേവിയോട് കൂടി എല്ലാത്തിലും നിറഞ്ഞിരിക്കുന്ന സർവ്വമംഗള മൂർത്തി ആയതിനാൽ മഹാദേവൻ ആദിദേവൻ എന്നും അറിയപ്പെടുന്നു. സത്യസ്വരൂപനും, മംഗളമൂർത്തിയും , സുന്ദരവും ആയി നിർഗുണ പരബ്രഹ്മമായി ഇരിക്കുന്നതിനാൽ ആദിശിവൻ എന്നും മഹേശ്വരൻ അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്