"കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രണ്ടാംഘട്ടം: തെറ്റ് ഒഴിവാക്കി
(ചെ.) (++)
(→‎രണ്ടാംഘട്ടം: തെറ്റ് ഒഴിവാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കിഫ്ബിയുടെ ആദ്യ യോഗം 2016 നവംബർ ഏഴിനാണ് ചേർന്നത്. 48 പദ്ധതികൾക്ക് യോഗം അനുമതി നൽകി. വനം വകുപ്പിനു 100 കോടി, ആരോഗ്യം – 149 കോടിയുടെ രണ്ടു പദ്ധതികൾ, വ്യവസായം– 1264 കോടി, ഐടി – 351 കോടി, ജലവിഭവം– 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്ത്‌ – 611 കോടി എന്നിങ്ങനെയാണു വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 272 കോടിയുടെ മൂന്നു മേൽപാലങ്ങൾക്കും അനുമതി നൽകി. ആകെ 4004.86 കോടി ചെലവു വരുന്ന പദ്ധതികൾക്ക് ആദ്യഗഡുവായി 1740.63 കോടി വേണ്ടിവരും. ഇൗ തുക ബോണ്ടുകൾ ഇറക്കി കണ്ടെത്താൻ എസ്.ബി.ഐ. ക്യാപിനെ ചുമതലപ്പെടുത്തി.
==രണ്ടാംഘട്ടം==
രണ്ടാംഘട്ടത്തിൽ 4000 കോടി രൂപ നബാർഡിൽനിന്നു കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്. <ref>http://www.manoramaonline.com/news/kerala/01tvm-kifbi-meeting.html</ref>
 
==ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ==
കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിക്ഷേപക താൽപര്യം സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ രൂപീകരിച്ചട്ടുണ്ട്. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ [[വിനോദ് റായ്|വിനോദ് റായിയാണ്]] ഇതിന്റെ അധ്യക്ഷൻ. ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളുമാണ്. രണ്ടുവർഷമാണു ട്രസ്റ്റിന്റെ കാലാവധി. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയുംഅംഗീകാരമുള്ള ധനസമാഹരണ മാർഗങ്ങൾ നിശ്ചയിക്കാൻ കിഫ്ബിക്കു കീഴിൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപറേഷനു രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3225541" എന്ന താളിൽനിന്ന് ശേഖരിച്ചത്