"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇന്ത്യയിൽ: അക്ഷര തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 27:
| signature = Mohandas K. Gandhi signature.svg
}}
'''മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി''' ([[ഗുജറാത്തി]]: મોહનદાસ કરમચંદ ગાંધી, [[ഹിന്ദി]]: मोहनदास करमचंद गांधी) അഥവാ '''മഹാത്മാ ഗാന്ധി''' ([[1869]] [[ഒക്ടോബർ 2]] - [[1948]] [[ജനുവരി 30]]) [[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ]] നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "'''രാഷ്ട്രപിതാവ്"''' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. [[അഹിംസ|അഹിംസയിലൂന്നിയ]] [[സത്യാഗ്രഹം]] എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ''മഹത്തായ ആത്മാവ്'' എന്നർത്ഥം വരുന്ന ''മഹാത്മാ'', അച്ഛൻ എന്നർത്ഥംവരുന്ന ''ബാപ്പു'' എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
 
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. [[ഉപവാസം]] അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്