"മലയാളം വിക്കിപീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 15:
}}
[[പ്രമാണം:MalayalamWiki.PNG|275px|right|മലയാളം വിക്കിപീഡിയയുടെ പ്രധാന താൾ]]
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ [[വിക്കിപീഡിയ|വിക്കിപീഡിയയുടെ]] [[മലയാളം|മലയാള ഭാഷാ]] പതിപ്പാണ് '''മലയാളം വിക്കിപീഡിയ'''<ref>http://static.manoramaonline.com/advt/yuva/25Apr10/section46_article5.htm</ref> . അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്..
 
==ചരിത്രം.==
=== മലയാളം വിക്കിപീഡിയയുടെ തുടക്കം ===
[[2002]] [[ഡിസംബർ 21]]-ന് അക്കാലത്ത് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി [[ഉപയോക്താവ്:Vinodmp|വിനോദ് എം.പി.]] യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആർ.എൽ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്നങ്ങൾക്കും തുടക്കമിട്ടത്<ref>http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE&action=historysubmit&diff=7&oldid=1</ref>. പക്ഷേ അതിനു മുൻപ് പരീക്ഷണ വിക്കി രൂപത്തിലോ മറ്റോ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്നു കാണുന്നുണ്ട്. പക്ഷെ സ്വന്തം ഡൊമൈൻ മലയാളത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സമൂഹവും ഇല്ലായിരുന്നു. 2002 ഡിസംബർ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്ബ് വിലാസത്തിൽ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. അതിനാൽ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബർ 21 ന് എന്ന് പറയാം. ആ ദിവസം വിനോദ് എഴുതിയ [[മലയാളം അക്ഷരമാല]] എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ വിജ്ഞാനസംബന്ധിയായ ആദ്യ ലേഖനമെന്നു കരുതുന്നു. http://ml.wikipedia.org/ എന്ന വിലാസത്തിലെക്ക് മാറിയ ശേഷം രണ്ട് വർഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി നിലനിർത്താൻ പ്രയത്നിച്ചതും വിനോദ് തന്നെയാണ്. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. വിവിധ മലയാളി ഓൺലൈൻ ഗ്രൂപ്പുകളിലും, ചർച്ചാവേദികളിലും മലയാളം ശരിയായി വായിക്കാനും എഴുതാനുമുള്ള സഹായങ്ങൾ അന്വേഷിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകൾ കാണുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്ത് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശ മലയാളികളായിരുന്നു.
"https://ml.wikipedia.org/wiki/മലയാളം_വിക്കിപീഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്