"പൂനം ബജ്‌വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 122.174.107.237 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 22:
2005-ൽ പുറത്തിറങ്ങിയ ''മൊടതി'' എന്ന [[തെലുങ്ക്]] ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. അതിനുശേഷം [[നാഗാർജുന|നാഗാർജ്ജുനയുടെ]] നായികയായി ''ബോസ്, ഐ ലവ് യു'' എന്ന ചിത്രത്തിലും [[Bhaskar (director)|ഭാസ്കർ]] സംവിധാനം ചെയ്ത ''പറുഗു'' എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും [[തെലുങ്ക്]] ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു [[തമിഴ്]] ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. [[Hari (director)|ഹരി]] സംവിധാനം ചെയ്ത ''സെവൽ'' എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് ''സെവൽ''. ഈ ചിത്രത്തിൽ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. ''സെവൽ'' എന്ന ചിത്രത്തിനു ശേഷം [[ജീവ]] നായകനായ ''തേനാവട്ട്'', ''കച്ചേരി ആരംഭം'' എന്നിവയോടൊപ്പം ''ദ്രോഹി'' (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. ''അരൺമനൈ 2'' എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
 
പ്രവീൺ ത്രിബിയാനി എന്ന സംവിധായകന്റെ ചിത്രത്തിനു ശേഷം [[മമ്മൂട്ടി]], [[മോഹൻലാൽ]] എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു. [[മമ്മൂട്ടി]] നായകനായ ''വെനീസിലെ വ്യാപാരി, [[ശിക്കാരി]]'' എന്നിവയിൽ നായികയായിരുന്നു. ''ശിക്കാരി'' എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത [[മാസ്റ്റർപീസ് (ചലച്ചിത്രം)|മാസ്റ്റർപീസ്]] (2017) എന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു കോളേജ് അധ്യാപികയായുള്ള പൂനം ബജ്വയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.<ref name=cs>{{cite web |url=http://celespot.in/2017/12/14/ഷൂട്ടിംഗ്-ഉടനീളം-അടിച്ച/ |title= ‘ഷൂട്ടിംഗ് ഉടനീളം അടിച്ചുപൊളിക്കുവായിരുന്നു’ ; മമ്മൂട്ടിയോടൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തിന്റെ വിശേഷങ്ങള് പങ്കുവച്ച് പൂനം ... |publisher=celespot.in |date= |accessdate=2018-04-28 }}</ref> [[റാഫി മെക്കാർട്ടിൻ]] സംവിധാനം ചെയ്ത ''ചൈനാ ടൗൺ'' എന്ന ചിത്രത്തിൽ മോഹൻലാൽ, [[ദിലീപ്]], [[ജയറാം]], [[സുരാജ് വെഞ്ഞാറമൂട്]], [[കാവ്യ മാധവൻ]] എന്നിവരോടൊപ്പം 'എമിലി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 25-ൽ അധികം ചലച്ചിത്രങ്ങളിൽ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളിലും സഹനായികാ വേഷമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.<ref name=cs/>
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പൂനം_ബജ്‌വ" എന്ന താളിൽനിന്ന് ശേഖരിച്ചത്