"എൻ.എം പിയേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ ഇടതു രാഷ്ട്രീയ ചിന്തകൻ
Content deleted Content added
'കേരളത്തിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനും അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:08, 29 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനും അധ്യാപകനും പ്രഭാഷകനും. ഇടതുപക്ഷ രാഷ്ട്രീയ ചിന്തയിലെ വേറിട്ട ശബ്ദമാണ് ഇദ്ദേഹം.

1956 നവംബർ 30-ന്‌ പറവൂർ താലൂക്കിലെ ചിറ്റാറ്റുകരയിൽ ജനിച്ചു. അച്ഛൻ പ്രമുഖ കമ്യൂണിസ്‌റ്റ്‌ വിപ്ലവകാരിയായിരുന്ന സഖാവ്‌ എൻ.കെ.മാധവൻ. അമ്മ നാരായണി. ചിറ്റാറ്റുകര ഗവൺമെന്റ്‌ എൽ.പി. സ്‌കൂൾ, പറവൂർ ഗവ.ബോയ്‌സ്‌ ഹൈസ്‌കൂൾ, മാല്യങ്കര എസ്‌.എൻ.എം. കോളജ്‌, ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, കേരള സർവ്വകലാശാല കാര്യവട്ടം സെന്റർ, ബാവൻസ്‌ സോമാനി കോളജ്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻസ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഴാങ്ങ്‌ പോൾ സാർത്രിന്റെ ദർശനശാസ്‌ത്രത്തിൽ രണ്ട്‌ വർഷം ഗവേഷണം. തത്ത്വശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമയും. ഗ്രീൻ മാനിഫെസ്‌റ്റോ, മാർക്‌സിസത്തിന്റെ പുനർനിർമ്മാണം എന്നീ ഗ്രന്ഥങ്ങൾ അച്ചടിയിൽ. ഇപ്പോൾ പറവൂർ ലക്ഷ്‌മി കോളജിൽ അദ്ധ്യാപകൻ.

  • പുസ്തകങ്ങൾ

റെഡ് സല്യൂട്ട്

ആഗോളവത്‌കരണവും മാർക്സിസവും

പരിസ്ഥിതി പ്രത്യയശാസ്‌ത്രവും മാർക്‌സിയൻ പ്രതിസന്ധിയും

ഇക്കോഫെമിനിസം ഇക്കോടൂറിസം മാർക്‌സിസം

"https://ml.wikipedia.org/w/index.php?title=എൻ.എം_പിയേഴ്സൺ&oldid=3223607" എന്ന താളിൽനിന്ന് ശേഖരിച്ചത്