"ഗാനഗന്ധർവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കഥാസാരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
സ്റ്റേജ് ഷോകളിൽ പ്രകടനം നടത്തി സാധാരണ ജീവിതം നയിക്കുന്ന ഗായകനായ കലാസദൻ ഉല്ലാസിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രം.
 
==കഥാസാരം==
കലാസദനം ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദൻ ഉല്ലാസിൻറെ([[മമ്മൂട്ടി]]) കഥയാണ് ഗാനഗന്ധർവൻ. ഗാനമേള അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉല്ലാസിനെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നീടുള്ള ഫ്ലാഷ്ബാക്കുകളിലൂയാണ് കഥ വികസിക്കുന്നത്.
 
തമിഴ്-ഹിന്ദി തട്ടുപൊളിപ്പൻ ഗാനങ്ങളാണ് ഉല്ലാസിൻറെ ഹൈലൈറ്റ്സ്.. പത്തിരുപത്തിയഞ്ച് വർഷത്തോളമായി ഗാനമേളകളിൽ പാടുന്നുണ്ടെങ്കിലും ഒരു സിനിമയിൽ പോലും പിന്നണി പാടാൻ സാധിക്കാത്തത് ഉല്ലാസിനെ അലട്ടുന്ന വിഷയമാണ്. ഭാര്യയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും അടങ്ങുന്നതാണ് ഉല്ലാസിൻറെ കുടുംബം. വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളത് കൊണ്ട് കഴിഞ്ഞു പോന്നിരുന്ന ഉല്ലാസിൻറെ ജീവിതത്തിലേക്ക് അവിചാരിതമായി സാന്ദ്ര എന്ന യുവതി കടന്നുവരുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു.
സ്ഥലത്തട്ടിപ്പ് കേസിൽ പെട്ടവരാണ് സാന്ദ്രയും അവളുടെ അച്ഛനും. സ്ഥലം തൻറെ പേരിലുള്ളതായതിനാൽ കേസും പൊല്ലാപ്പും ആകുന്നതിന് മുൻപ് അമേരിക്കയിലേക്ക് കടക്കണമെന്നതാണ് സാന്ദ്രയുടെ ആഗ്രഹം.അങ്ങനെയാണ് അവർ ഉല്ലാസിനരികിൽ എത്തുന്നത്. ഗാനമേള ട്രൂപ്പുമായി മുൻപ് അമേരിക്കയിൽ പോയിട്ടുള്ള ഉല്ലാസ് അവിടെയുള്ള തൻറെ ഒരു സുഹൃത്ത് വഴി ജോലിക്ക് ശ്രമിക്കുന്നുമുണ്ട്. പിന്നീട് ഉല്ലാസിൻറെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഗാനഗന്ധർവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്