"ജി. ദേവരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
== ആദ്യകാലം ==
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പരവൂർ|പരവൂരിൽ]] [[1927]] [[സെപ്റ്റംബർ]] 27ന് ജനിച്ചു. പിതാവ് മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാൻ. മാതാവ് കൊച്ചുകുഞ്ഞ്. ഇവരുടെ മൂത്ത മകനായിരുന്നു ദേവരാജൻ. പ്രാഥമിക വിദ്യാഭ്യാസം ഗൃഹത്തിലും, തെക്കുംഭാഗം ലോവർ പ്രൈമറി സ്കൂളിലുമായി. ശേഷം കോട്ടപ്പുറം ഹൈസ്കൂളിൽ. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്കൂളിൽ നിന്ന് [[ഇംഗ്ലീഷ്]] [[സ്കൂൾ]] ലീവിങ്ങ് സർട്ടിഫിക്കറ്റ് നേടി. 1946-1948ൽ [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കലാലയത്തിൽ]] നിന്ന് ഇന്റർമീഡിയറ്റ് ഒന്നാം തരത്തിൽ ജയിച്ചു. എഞ്ചിനീയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും എം.ജി. കലാലയത്തിൽ [[സാമ്പത്തികം|സാമ്പത്തിക ശാസ്ത്രം]] ഐച്ഛിക വിഷയമായെടുത്ത് പഠിച്ചു.<ref name="ഒഥന്റിക്ക് ബുക്സ്">ദേവഗീതികൾ, [http://www.authenticbooksindia.com ഒഥന്റിക്ക് ബുക്സ് ] ISBN 978-81-89125-08-0</ref>
 
ദേവരാജൻ തന്റെ ആദ്യത്തെ [[ശാസ്ത്രീയ സംഗീതം|ശാസ്ത്രീയ സംഗീത]] [[കച്ചേരി]] 18-ആം വയസ്സിൽ നടത്തി. [[കമ്യൂണിസം|കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്]] ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് ([[കെ.പി.എ.സി]])-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം ''പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ'' എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തന്റെ ഗാനങ്ങളിലൂടെ ദേവരാജൻ മലയാള നാടകവേദിയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. [[തോപ്പിൽ ഭാസി]] രചിച്ച ''[[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]]'' എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. 1961-ൽ കെ.പി.എ.സി. വിട്ട ദേവരാജൻ, തുടർന്ന് [[കാളിദാസ കലാകേന്ദ്രം]] എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&catName=Others&BV_ID=@@@&channelId=-1073751205&programId=7940969&contentId=682142 ജി. ദേവരാജൻ, മനോരമ]</ref>..
 
== ചലച്ചിത്രത്തിൽ ==
"https://ml.wikipedia.org/wiki/ജി._ദേവരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്